• HOME
  • »
  • NEWS
  • »
  • sports
  • »
  • ICC T20 WORLD CUP ENGLAND TEAM ANNOUNCES BEN STOKES ARCHER ROOT OUT OF THE SQUAD

T20 World Cup| ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു; സ്റ്റോക്‌സിനും ആർച്ചർക്കും സ്ഥാനമില്ല

സ്റ്റോക്സിനെ കൂടാതെ ലോകകപ്പിനുള്ള സംഘത്തിലെ ശ്രദ്ധേയ അസാന്നിധ്യം ജോഫ്രാ ആർച്ചറും ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീം ക്യാപ്റ്റൻ ജോ റൂട്ടുമാണ്. അതേസമയം, ഏറെക്കാലം ടീമിന് പുറത്തായിരുന്നു പേസർ ടൈമൽ മിൽസ് ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്

ബെൻ സ്റ്റോക്സ്

ബെൻ സ്റ്റോക്സ്

  • Share this:
    ടി20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. സ്റ്റാർ ഓൾറൗണ്ടർ ബെൻ സ്റ്റോക്സിനെ കൂടാതെയാണ് ഇംഗ്ലണ്ട് ലോകകപ്പിനുള്ള അവരുടെ 15 അംഗ സംഘത്തെ പ്രഖ്യാപിച്ചിരിക്കുന്നത്. മാനസിക ആരോഗ്യത്തിന് ശ്രദ്ധ കൊടുക്കുന്നതിനായി ക്രിക്കറ്റിൽ നിന്നും അനിശ്ചതകാലത്തേക്ക് വിട്ടുനിൽക്കുകയാണ് സ്റ്റോക്സ്. താരത്തെ നിർബന്ധിച്ച് മടക്കി കൊണ്ടുവരില്ല എന്ന് നേരത്തെ തന്നെ ഇംഗ്ലണ്ട് പരിശീലകനായ ക്രിസ് സിൽവർവുഡ് വ്യക്തമാക്കിയിരുന്നു.

    സ്റ്റോക്സിനെ കൂടാതെ ലോകകപ്പിനുള്ള സംഘത്തിലെ ശ്രദ്ധേയ അസാന്നിധ്യം ജോഫ്രാ ആർച്ചറും ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീം ക്യാപ്റ്റൻ ജോ റൂട്ടുമാണ്. പരിക്കാണ് ആർച്ചറിന് ടീമിലേക്കുള്ള വഴിമുടക്കിയത്. അതേസമയം, ടി20 ക്രിക്കറ്റില്‍ മടങ്ങിയെത്താനുള്ള ആഗ്രഹം നേരത്തെ റൂട്ട് അറിയിച്ചിരുന്നെങ്കിലും സെലക്ടര്‍മാര്‍ ലോകകപ്പ് ടീമിലേക്ക് അദ്ദേഹത്തെ പരിഗണിച്ചില്ല. എന്നാൽ ഏറെക്കാലം ടീമിന് പുറത്തായിരുന്നു പേസർ ടൈമൽ മിൽസിനെ ലോകകപ്പ് സംഘത്തിൽ ഉപ്പെടുത്തിയിട്ടുണ്ട്. വിറ്റാലിറ്റി ടി20 ബ്ലാസ്റ്റിലും ഹണ്‍ഡ്രഡിലും നടത്തിയ മികച്ച പ്രകടനമാണ് ടൈമല്‍ മില്‍സിനെ ടീമിലേക്ക് തിരിച്ചുവിളിക്കാനുള്ള കാരണം. യുഎഇയിൽ നടക്കുന്ന ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ നായക സ്ഥാനത്ത് ഓയിൻ മോർഗൻ തന്നെയാണ്.

    യുഎഇയില്‍ ഡേവിഡ് മലനും ജേസൺ റോയും ഇംഗ്ലണ്ടിന് വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനാണ് സാധ്യത. ഇവർക്ക് പുറമെ ജോസ് ബട്ലർ, ജോണി ബെയർസ്‌റ്റോ എന്നിവരെയും ഓപ്പണിങ്ങിലെക്ക് പരിഗണിക്കാവുന്നതാണെങ്കിലും, മലനും റോയും തന്നെയായിരിക്കും മോർഗൻ പരിഗണിക്കുക. ബട്ലറെ ഫിനിഷറുടെ റോളിലേക്ക് ആയിരിക്കും മോർഗൻ കരുതി വെച്ചിരിക്കുന്നത്.

    സ്പിന്നർമാർക്ക് പിന്തുണ ലഭിക്കുന്ന യുഎഇയിലെ പിച്ചുകളിൽ മോയിൻ അലിയുടെയും ആദിൽ റഷീദിന്റെയും പ്രകടനങ്ങൾ നിർണായകമായിരിക്കും.

    ടി20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് സംഘം:

    ഓയിൻ മോര്‍ഗന്‍ (ക്യാപ്റ്റൻ), ജേസൺ റോയ്, ഡേവിഡ് മലന്‍, മൊയിന്‍ അലി, ബെയര്‍സ്‌റ്റോ, സാം ബില്ലിങ്‌സ്, ജോസ് ബട്ലർ (വിക്കറ്റ് കീപ്പർ), സാം കറന്‍, ക്രിസ് ജോര്‍ദാന്‍, ലിവിങ്‌സ്‌റ്റോണ്‍, ടൈമല്‍ മില്‍സ്, ആദില്‍ റാഷിദ്, ഡേവിഡ് വീലി, ക്രിസ് വോക്‌സ്, മാര്‍ക്ക് വുഡ്‌

    Also read- T20 World Cup | ഇന്ത്യക്ക് ആദ്യ എതിരാളി പാകിസ്ഥാന്‍; ലോകകപ്പ് ടീമുകള്‍, വേദികള്‍, സമയക്രമം എന്നിവ അറിയാം

    ടൂർണമെന്റിലെ കരുത്തുറ്റ ടീമുകളായ ഓസ്‌ട്രേലിയ, നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക എന്നിവരോടൊപ്പം ഗ്രൂപ്പ് -1ലാണ് ഇംഗ്ലണ്ടും ഉൾപ്പെട്ടിരിക്കുന്നത്. ടൂർണമെന്റിലെ മരണ ഗ്രൂപ്പ് എന്നാണ് ഈ ഗ്രൂപ്പ് അറിയപ്പെടുന്നത്. ഗ്രൂപ്പ് -2ൽ ഇന്ത്യ, ന്യൂസിലൻഡ്, അഫ്ഗാനിസ്ഥാൻ, പാകിസ്താൻ എന്നീ ടീമുകളും ഉൾപ്പെടുന്നു.

    ഗ്രൂപ്പ് 1: വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, വിന്നർ ഗ്രൂപ്പ് എ, റണ്ണറപ്പ് ഗ്രൂപ്പ് ബി

    ഗ്രൂപ്പ് 2: ഇന്ത്യ, പാകിസ്താൻ, ന്യൂസിലൻഡ്, അഫ്ഗാനിസ്ഥാൻ, റണ്ണറപ്പ് ഗ്രൂപ്പ് എ, വിജയി ഗ്രൂപ്പ് ബി

    ഒക്ടോബർ 17ന് ആരംഭിക്കുന്ന ലോകകപ്പിൽ യോഗ്യതാ മത്സരങ്ങൾക്ക് ശേഷം ആരംഭമാകുന്ന സൂപ്പർ 12 ഘട്ടത്തിൽ ഒക്ടോബർ 23ന് നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ഇൻഡീസിന് എതിരെയാണ് ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ ആദ്യ മത്സരം.
    Published by:Naveen
    First published:
    )}