നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • T20 World Cup| ഇന്ത്യ തന്നെയാണ് ലോകകപ്പിലെ ഫേവറൈറ്റുകൾ; കാരണം വ്യക്തമാക്കി ഇൻസമാം

  T20 World Cup| ഇന്ത്യ തന്നെയാണ് ലോകകപ്പിലെ ഫേവറൈറ്റുകൾ; കാരണം വ്യക്തമാക്കി ഇൻസമാം

  ഇന്ത്യയെ ഫേവറൈറ്റുകൾ ആയി അദ്ദേഹം കാണുന്നതിനുള്ള കാരണങ്ങളും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

  Inzamam Ul Haq

  Inzamam Ul Haq

  • Share this:
   ടി20 ലോകകപ്പിന്റെ (ICC T20 World Cup) കളിത്തട്ടുണരാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ലോകകപ്പിനെത്തുന്ന ടീമുകൾ അവരുടെ അവസാനവട്ട ഒരുക്കങ്ങളിലാണ്. ലോകകപ്പിന് മുന്നോടിയായി നടന്ന രണ്ട് സന്നാഹ മത്സരങ്ങളിൽ കരുത്തരായ ഇംഗ്ലണ്ടിനെതിരെയും(England) ഓസ്‌ട്രേലിയയ്ക്കെതിരെയും (Australia) ആധികാരിക ജയങ്ങൾ നേടി ഇന്ത്യയും (India) തങ്ങളുടെ ഒരുക്കം ഗംഭീരമാക്കി. ലോകകപ്പിൽ ഒക്ടോബർ 24ന് പാകിസ്ഥാനുമായിട്ടാണ് (Pakistan) ഇന്ത്യയുടെ ആദ്യത്തെ മത്സരം. ലോകകപ്പിലെ ഗ്ലാമർ പോരാട്ടമെന്ന നിലയിൽ ശ്രദ്ധ നേടിയ ഈ മത്സരവുമായി ബന്ധപ്പെട്ടുള്ള പ്രവചനങ്ങളും ചർച്ചകളുമെല്ലാം ക്രിക്കറ്റ് ലോകത്ത് സജീവമായി നടന്നുകൊണ്ടിരിക്കുന്നുണ്ട്.

   ഇതിനിടെ ടി20 ലോകകപ്പ് നേടാനുള്ള പോരാട്ടത്തിൽ ആരാണ് ഫേവറൈറ്റുകൾ എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റനായ ഇന്‍സമാം ഉള്‍ ഹഖ് (Inzamam-Ul-Haq). ലോകകപ്പ് നേടാനുള്ള പോരാട്ടത്തിൽ ഇന്ത്യയാണ് ഫേവറൈറ്റുകൾ എന്നാണ് മുൻ പാക് ക്യാപ്റ്റൻ അഭിപ്രായപ്പെടുന്നത്. ഇന്ത്യയെ ഫേവറൈറ്റുകൾ ആയി അദ്ദേഹം കാണുന്നതിനുള്ള കാരണങ്ങളും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

   ''ഏതൊരു ടൂര്‍ണമെന്റെടുത്താലും ഒരു പ്രത്യേക ടീം കപ്പുയര്‍ത്തുമെന്ന് പറയാന്‍ സാധിക്കില്ല. ഏത് ടീമിനാണ് വിജയ സാധ്യത എന്നത് മാത്രമേ പറയാൻ കഴിയൂ. എന്റെ അഭിപ്രായത്തിൽ ഇന്ത്യക്കാണ് ഇത്തവണത്തെ ടൂർണമെന്റിൽ കൂടുതൽ സാധ്യത. കാരണം അവർക്കൊപ്പം പരിചയ സമ്പന്നരായ താരങ്ങളുണ്ട്. ഇതിനുപുറമെ യുഎഇയിലെ സാഹചര്യം ഇന്ത്യക്ക് അനുകൂലവുമാണ്." - ഇൻസി പറഞ്ഞു.

   Also read- T20 World Cup| ലോകകപ്പിൽ പാകിസ്താന് ഇന്ത്യയെ തോൽപ്പിക്കാൻ കഴിയാത്തത് എന്തുകൊണ്ട്? കാരണം വ്യകത്മാക്കി സെവാഗ്

   "ഓസ്‌ട്രേലിയക്കെതിരായ സന്നാഹമത്സരം ഇവിടെ ഉദാഹരണമായി എടുക്കാം. എത്ര അനായാസമായിട്ടാണ് ഇന്ത്യ ഓസീസിനെതിരെ ജയം നേടിയത്. ഇത്തരം പിച്ചുകളില്‍ ഇന്ത്യ അപകടകാരികളാണ്. ഓസീസ് ഉയർത്തിയ 155 റൺസ് വിജയലക്ഷ്യം അനായാസമായാണ് ഇന്ത്യ പിന്തുടർന്ന് ജയിച്ചത്. ബാറ്റിങ്ങിനായി കോഹ്ലി ഇറങ്ങിയില്ലെന്ന് കൂടി ഓർക്കണം. ഇതിൽ നിന്ന് ഇന്ത്യയുടെ ബാറ്റിംഗ് നിരയുടെ ആഴം എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാൻ കഴിയും." ഇന്‍സി തന്റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.

   Also read- ICC T20 World Cup | കോഹ്ലിക്കുവേണ്ടി കപ്പടിക്കുമോ? യുവനിരയുടെ കരുത്തിൽ ടീം ഇന്ത്യ

   അതേസമയം, 24ന് നടക്കുന്ന ഇന്ത്യ- പാകിസ്ഥാന്‍ (India vs Pakistan) മത്സരത്തെ കുറിച്ചും ഇന്‍സി വാചാലനായി. ''ഫൈനലിന് മുമ്പുള്ള ഫൈനലാണിത്. ക്രിക്കറ്റ് ആരാധകർ ഇത്രയേറെ ആവേശത്തോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന മറ്റൊരു മത്സരമില്ല. 2017ൽ ചാമ്പ്യൻസ് ലീഗിൽ ഇരു ടീമുകളും രണ്ട് വട്ടമാണ് നേർക്കുനേർ വന്നത്. ഒന്ന്‌ ഫൈനലിൽ ആയിരുന്നു, മറ്റേത് ഗ്രൂപ്പ് ഘട്ടത്തിലും. എന്നാൽ രണ്ട് മത്സരങ്ങൾക്കും ഫൈനൽ മത്സരത്തിന്റെ പ്രതീതിയാണ് ഉണ്ടായിരുന്നത്. ഇത്തവണത്തെ ലോകകപ്പിൽ ഇരു ടീമുകളും വീണ്ടും നേർക്കുനേർ വരുന്നു. മത്സരത്തിൽ ജയിക്കുന്ന ടീമിന് പകുതി സമ്മർദ്ദം കുറയുന്നതോടൊപ്പം ആത്മവിശ്വാസം വർധിക്കുകയും ചെയ്യും.'' ഇന്‍സി കൂട്ടിച്ചേര്‍ത്തു.

   Also read- Shoaib Akhtar |'ഐപിഎല്‍ അല്ല ലോകകപ്പ്, പാകിസ്ഥാന്‍ 180 റണ്‍സെടുത്താല്‍ ഇന്ത്യ വിയര്‍ക്കും': ഷോയിബ് അക്തര്‍

   ലോകകപ്പ് മത്സരങ്ങില്‍ ഇതുവരെ പാകിസ്ഥാന് ഇന്ത്യയെ തോല്‍പ്പിക്കാനായിട്ടില്ല. ഏകദിന ലോകകപ്പില്‍ ഏഴ് തവണ ഇരുവരും മുഖാമുഖം വന്നു. എന്നാല്‍ നിരാശയായിരുന്നു പാകിസ്ഥാന് ഫലം. ടി20 ലോകകപ്പില്‍ അഞ്ച് തവണ ഇരുവരും പരസ്പരം ഏറ്റുമുട്ടി. അഞ്ചിലും ഇന്ത്യ ആധിപത്യം പുലര്‍ത്തി.

   ലോകകപ്പുകളിൽ ഇന്ത്യക്കെതിരെ ജയം നേടാൻ പാക് ടീമിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. ഏകദിന ലോകകപ്പുകളിൽ ഇതുവരെ ഏഴ് തവണയാണ് ഇരുവരും നേർക്കുനേർ വന്നത്. ഇതിൽ ഏഴ് തവണയും ഇന്ത്യക്കൊപ്പമായിരുന്നു ജയം. ടി20 ലോകകപ്പിൽ അഞ്ച് തവണ നേർക്കുനേർ ഏറ്റുമുട്ടിയപ്പോഴും ജയം ഇന്ത്യയുടെ കൂടെ നിന്നു.
   Published by:Naveen
   First published:
   )}