നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • Hardik Pandya| ഹാർദിക് പാണ്ഡ്യയുടെ പരിക്ക് ഗുരുതരമല്ല; ന്യൂസിലൻഡിനെതിരായ മത്സരത്തിൽ കളിച്ചേക്കും

    Hardik Pandya| ഹാർദിക് പാണ്ഡ്യയുടെ പരിക്ക് ഗുരുതരമല്ല; ന്യൂസിലൻഡിനെതിരായ മത്സരത്തിൽ കളിച്ചേക്കും

    ന്യൂസിലൻഡിനെതിരായ മത്സരത്തിന് ഇനിയും ആറ് ദിവസം ഉള്ളതിനാൽ ഹാർദിക്കിന് വേണ്ടത്ര വിശ്രമം ലഭിക്കും. അതുകൊണ്ട് തന്നെ അദ്ദേഹം കളിക്കാൻ ഉണ്ടാകുമെന്നാണ് കരുതുന്നതെന്നാണ് ബിസിസിഐ ഒഫിഷ്യൽ വെളിപ്പെടുത്തിയത്.

    Hardik Pandya (Image:AP)

    Hardik Pandya (Image:AP)

    • Share this:
      ന്യൂസിലൻഡിനെതിരായ മത്സരത്തിന് ഇറങ്ങുന്നതിന് മുൻപ് ഇന്ത്യൻ ടീമിന് (Indian Cricket Team) ആശ്വാസ വാർത്ത. പാകിസ്ഥാനെതിരായ മത്സരത്തിൽ ബാറ്റിങ്ങിനിടെ പന്ത് കൊണ്ട് പരിക്കേറ്റ ഇന്ത്യൻ താരം ഹാർദിക് പാണ്ഡ്യയുടെ (Hardik Pandya) പരിക്ക് ഗുരുതരമല്ലെന്ന് റിപ്പോർട്ട്. ന്യൂസിലൻഡിനെതിരായ അടുത്ത മത്സരത്തിൽ താരം കളിക്കാൻ ഇറങ്ങിയേക്കുമെന്ന് ബിസിസിഐ (BCCI) ഒഫിഷ്യൽ പിടിഐയോട് വ്യക്തമാക്കി.

      ന്യൂസിലൻഡിനെതിരായ മത്സരത്തിന് ഇനിയും ആറ് ദിവസം ഉള്ളതിനാൽ ഹാർദിക്കിന് വേണ്ടത്ര വിശ്രമം ലഭിക്കും. അതുകൊണ്ട് തന്നെ അദ്ദേഹം കളിക്കാൻ ഉണ്ടാകുമെന്നാണ് കരുതുന്നതെന്നാണ് ബിസിസിഐ ഒഫിഷ്യൽ വെളിപ്പെടുത്തിയത്. എന്നാൽ താരത്തിന്റെ കാര്യത്തിൽ ടീം മാനേജ്‌മെന്റ് കരുതലോടെയാകും തീരുമാനം എടുക്കുന്നത്. മത്സരത്തിന് മുൻപേയുള്ള പരിശീലന സെഷനുകളിൽ താരത്തിന്റെ പ്രകടനം വിലയിരുത്തിയതിന് ശേഷമായിരിക്കും ന്യൂസിലൻഡിനെതിരായ മത്സരത്തിൽ താരത്തെ കളിപ്പിക്കണോ എന്നതിൽ തീരുമാനം എടുക്കുക. പഴയ ഫോമിന്റെ അടുത്തെങ്ങും അല്ലെങ്കിലും ടീമിലെ നിർണായക സാന്നിധ്യമാണ് ഹാർദിക് എന്നതിനാൽ പരിക്ക് ഭേദമാകാതെ താരത്തെ വീണ്ടും കളത്തിലിറക്കി അനാവശ്യ റിസ്ക് എടുക്കാൻ ടീം മാനേജ്‌മെന്റ് തയാറായേക്കില്ല.

      Also read- Kevin Pieterosn |വര്‍ഷം തോറും ഇന്ത്യ- പാക് പരമ്പര നടത്തണം;15 മില്യണ്‍ യുഎസ് ഡോളര്‍ സമ്മാനം: കെവിന്‍ പീറ്റേഴ്‌സണ്‍

      പാകിസ്ഥാനെതിരായുള്ള മത്സരത്തിൽ പാക് ബൗളറായ ഷഹീൻ അഫ്രീദിയുടെ പന്ത് തോളത്ത് തട്ടിയതിനെ തുടർന്നാണ് ഹാർദിക്കിന് പരിക്കേറ്റത്. തുടർന്ന് താരത്തെ സാകാനിങ്ങിന് വിധേയമാക്കിയിരുന്നു. ബാറ്റിങ്ങിനിടെ പരിക്ക് പറ്റിയ താരം, ഫീൽഡിങ്ങിന് ഇറങ്ങിയിരുന്നില്ല. ഹാർദിക്കിന് പകരം ഇഷാൻ കിഷനാണ് ഫീൽഡിങ്ങിന് ഇറങ്ങിയത്. പാക്കിസ്ഥാനെതിരായ മത്സരത്തിൽ താരത്തിന് ബാറ്റിങ്ങിൽ കാര്യമായ സംഭാവന നൽകാൻ കഴിഞ്ഞിരുന്നില്ല. എട്ട് പന്തില്‍ നിന്ന് പതിനൊന്ന് റണ്‍സാണ് താരം നേടിയത്.

      നേരത്തെ, പുറംവേദനയെ തുടർന്ന് ഹാർദിക് ദീർഘകാലം ടീമിന് പുറത്തായിരുന്നു. പിന്നീട് ശസ്ത്രക്രിയയ്ക്ക് വിധേയമാവുകയും പരിക്ക് ഭേദമാവുകയും ചെയ്തതോടെയാണ് താരം മടങ്ങിയെത്തിയത്. പരിക്ക് മാറിയെത്തിയ ശേഷം കഴിഞ്ഞ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനായി ഒരു ഓവർ പോലും എറിയാതിരുന്ന താരത്തിന് ബാറ്റിങ്ങിലും പഴയ ഫോം വീണ്ടെടുക്കാൻ കഴിഞ്ഞിരുന്നില്ല. അങ്ങനെയുള്ളപ്പോൾ ഹാർദിക് ലോകകപ്പ് ടീമിൽ സ്ഥാനമർഹിക്കുന്നില്ല മുൻ താരങ്ങളടക്കം പലരും അഭിപ്രായപ്പെട്ടിരുന്നു.

      Also read- T20 World Cup |'നടന്നത് ലോകകപ്പിലെ ആദ്യ മത്സരമാണ്, അവസാനത്തേതല്ല': ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി

      എന്നാൽ ഹാർദിക്കിന് പിന്തുണയുമായി ക്യാപ്റ്റൻ കോഹ്ലി രംഗത്ത് വന്നിരുന്നു. ഇന്ത്യൻ ടീമിന് വേണ്ടി മികച്ച പ്രകടനം നടത്താൻ ഹാർദിക്കിന് കഴിയുമെന്നും, ആറാം നമ്പറിൽ കളിക്കുന്ന താരം ടീമിന് നൽകുന്ന ആത്മവിശ്വാസം ചെറുതല്ലെന്നും നിർണായകമായ ഇന്നിങ്‌സുകൾ കളിക്കാൻ താരത്തിന് കഴിയുമെന്നും ഒപ്പം ഹാർദിക്കിന്റെ ആരോഗ്യനില മെച്ചപ്പെടുന്നതോടെ താരം ഇന്ത്യക്ക് വേണ്ടി വീണ്ടും പന്തെറിയാൻ തുടങ്ങുമെന്നുമാണ് കോഹ്ലി പറഞ്ഞത്.

      നിലവിൽ ടീമിൽ ഫിനിഷറുടെ റോളാണ് ഹാർദിക്കിന് ഉള്ളത്. ഓൾ റൗണ്ടർ എന്ന നിലയിൽ നിന്നും മാറി സ്പെഷ്യലിസ്റ് ബാറ്റർ ആയാണ് ഹാർദിക് കളിക്കുന്നത്. അതുകൊണ്ട് കൂടിയാണ് ഹാർദിക്കിന് പകരക്കാരൻ എന്ന നിലയിൽ നേരത്തെ റിസർവ് നിരയിൽ ആയിരുന്ന ശാർദുൽ ഠാക്കൂറിനെ ഇന്ത്യൻ മാനേജ്‌മെന്റ് 15 അംഗ ടീമിൽ ഉൾപ്പെടുത്തിയത്.
      Published by:Naveen
      First published:
      )}