നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • T20 World Cup| ലോകകപ്പ് ഇലവനെ പ്രഖ്യാപിച്ച് ഐസിസി; ബാബർ അസം ക്യാപ്റ്റൻ; ഇന്ത്യൻ താരങ്ങൾ ഇല്ല

    T20 World Cup| ലോകകപ്പ് ഇലവനെ പ്രഖ്യാപിച്ച് ഐസിസി; ബാബർ അസം ക്യാപ്റ്റൻ; ഇന്ത്യൻ താരങ്ങൾ ഇല്ല

    ടി20 ലോകകപ്പ് കിരീടം നേടിയ ഓസ്‌ട്രേലിയയുടെ മൂന്ന് താരങ്ങളാണ് ടീമിൽ ഇടം നേടിയത്. ഇംഗ്ലണ്ട്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ നിന്ന് രണ്ട് വീതം താരങ്ങളും പാകിസ്ഥാൻ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളിൽ നിന്ന് ഓരോ താരങ്ങളുമാണ് ഐസിസിയുടെ ഇലവനിൽ ഇടം നേടിയത്.

    ബാബർ അസം

    ബാബർ അസം

    • Share this:
      ടി20 ലോകകപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ടൂർണമെന്റിലെ ടീമിനെ പ്രഖ്യാപിച്ച് ഐസിസി. ഐസിസി പ്രഖ്യാപിച്ച ടീമിന്റെ ക്യാപ്റ്റനായി എത്തുന്നത് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമാണ്. അതേസമയം, ഐസിസി പ്രഖ്യാപിച്ച ടീമിൽ ഒരു ഇന്ത്യൻ താരം പോലും ഇടം നേടിയില്ല എന്നത് ഇന്ത്യൻ ആരാധകർക്ക് നിരാശ നൽകുന്നതായി.

      ടി20 ലോകകപ്പ് കിരീടം നേടിയ ഓസ്‌ട്രേലിയയുടെ മൂന്ന് താരങ്ങളാണ് ടീമിൽ ഇടം നേടിയത്. ഇംഗ്ലണ്ട്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ നിന്ന് രണ്ട് വീതം താരങ്ങളും പാകിസ്ഥാൻ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളിൽ നിന്ന് ഓരോ താരങ്ങളുമാണ് ഐസിസിയുടെ ഇലവനിൽ ഇടം നേടിയത്.

      ഓസ്ട്രേലിയയുടെ ഡേവിഡ് വാര്‍ണറും, ഇംഗ്ലണ്ടിന്‍റെ ജോസ് ബട്‍‍ലറുമാണ് ഓപ്പണര്‍മാര്‍. ബാബര്‍ അസം വണ്‍ഡൗണായി എത്തുന്ന ടീമില്‍ ശ്രീലങ്കയുടെ ചരിത് അസലങ്കയാണ് നാലാം നമ്പറില്‍. ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മര്‍ക്രാം, ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ മൊയീന്‍ അലി എന്നിവരാണ് മധ്യനിരയിൽ.

      ശ്രീലങ്കയുടെ വാനിന്ദു ഹസരംഗയും ഓസീസിന്‍റെ ആദം സാമ്പയുമാണ് ടീമിലെ സ്പിന്നർമാർ. ഓസീസ് താരം ജോഷ് ഹെയ്സൽവുഡ്, ന്യുസീലന്‍ഡിന്‍റെ ട്രെന്‍റ് ബോള്‍ട്ട്, ദക്ഷിണാഫ്രിക്കയുടെ ആന്‍‍‍റിച്ച് നോര്‍ക്യ എന്നിവരാണ് പേസര്‍മാര്‍. പാക് പേസര്‍ ഷഹീന്‍ ഷാ അഫ്രീദിയെ പന്ത്രണ്ടാമനായും തെരഞ്ഞെടുത്തിട്ടുണ്ട്.



      Also read- T20 World Cup | ധോണിയുടെ ഇന്ത്യ മുതല്‍ ഫിഞ്ചിന്റെ ഓസ്‌ട്രേലിയ വരെ; ടി20 ലോകകപ്പ് ജേതാക്കളെ അറിയാം

      മികച്ച താരങ്ങൾ ഉൾപ്പെട്ട ഐസിസിയുടെ ഇലവൻ ചില പ്രധാന താരങ്ങളുടെ അസാന്നിധ്യം കൊണ്ട് കൂടി ശ്രദ്ധേയമാകുന്നുണ്ട്. ടി20 ലോകകപ്പിന്റെ ഫൈനൽ വരെ ന്യൂസിലൻഡിനെ എത്തിച്ച ക്യാപ്റ്റൻ കെയ്ൻ വില്യംസൺ, ടൂർണമെന്റിലുടനീളം മികച്ച രീതിയിൽ ബാറ്റ് ചെയ്ത പാക് ഓപ്പണിങ് ബാറ്റർ മുഹമ്മദ് റിസ്വാൻ, ദക്ഷിണാഫ്രിക്കൻ മധ്യനിര ബാറ്ററായ റാസി വാണ്ടർ ദസ്സൻ എന്നിവരെ ഉൾപ്പെടുത്താതെ ഐസിസി പ്രഖ്യാപിച്ച ഇലവൻ ആരാധകരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. പ്രത്യേകിച്ചും ന്യൂസിലൻഡിനെ മനോഹരമായി നയിച്ച് അവരെ തുടർച്ചയായ മൂന്നാം ഐസിസി ടൂർണമെന്റിന്റെ ഫൈനലിൽ എത്തിക്കുകയും ഒപ്പം ബാറ്റിങ്ങിലും ടീമിനായി നിർണായക സംഭാവനകൾ നൽകുകയും ചെയ്ത വില്യംസണെ ടീമിൽ ബാറ്റർ എന്ന നിലയിൽ പോലും ഐസിസി ഉൾപ്പെടുത്തിയിട്ടില്ല എന്നത് പരിഗണിക്കുമ്പോൾ.

      Also read- ദുബായിൽ വീണ്ടും മഞ്ഞക്കടലിരമ്പം; കിവീസിനെ എട്ട് വിക്കറ്റിന് തകർത്ത് ഓസ്‌ട്രേലിയ ചാമ്പ്യന്മാർ

      ലോകകപ്പിൽ നിരാശപ്പെടുത്തുന്ന പ്രകടനം പുറത്തെടുത്ത ഇന്ത്യൻ ടീമിലെ ആർക്കും തന്നെ ടീമിലിടം നേടാൻ കഴിഞ്ഞിട്ടില്ല. ലോകകപ്പിൽ ഇത്തവണ സെമി ഫൈനൽ കാണാതെയാണ് ഇന്ത്യ പുറത്തായത്. ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യത്തെ രണ്ട് മത്സരങ്ങളിൽ പാകിസ്ഥാനോട് 10 വിക്കറ്റിനു൦ ന്യൂസിലൻഡിനോട് അഞ്ച് വിക്കറ്റിന് തോറ്റതുമാണ് ഇന്ത്യക്ക് തിരിച്ചടിയായത്. പിന്നീടുള്ള മൂന്ന് മത്സരങ്ങൾ ജയിച്ചെങ്കിലും രണ്ട് പേർ മാത്രം സെമിയിലേക്ക് യോഗ്യത നേടുകയുള്ളൂ എന്നിരിക്കെ മികച്ച പ്രകടനം നടത്തി പാകിസ്ഥാനും ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി ന്യൂസിലൻഡും സെമിയിലേക്ക് യോഗ്യത നേടുകയായിരുന്നു.
      Published by:Naveen
      First published:
      )}