നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • T20 World Cup |രോഹിത്തിന് അര്‍ദ്ധസെഞ്ച്വറി; ഓസീസിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ

  T20 World Cup |രോഹിത്തിന് അര്‍ദ്ധസെഞ്ച്വറി; ഓസീസിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ

  60 റണ്‍സടിച്ച രോഹിത് റിട്ടയര്‍ ചെയ്യുകയായിരുന്നു. ക്രീസിലെത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യയും അതിവേഗം റണ്‍സടിച്ചതോടെ ഇന്ത്യ 13 പന്ത് ബാക്കി നില്‍ക്കെ ലക്ഷ്യത്തിലെത്തി.

  Credit: Twitter: BCCI

  Credit: Twitter: BCCI

  • Share this:
   ഐസിസി ടി20 ലോകകപ്പിന്(ICC T20 World Cup 2021) മുന്നോടിയായുള്ള രണ്ടാം സന്നാഹ മത്സരത്തിലും ഇന്ത്യക്ക്(India) തകര്‍പ്പന്‍ ജയം. ഇന്ന് ഓസ്‌ട്രേലിയയെ(Australia) നേരിട്ട ഇന്ത്യ 9 വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത് ഓസീസ് ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 13 പന്ത് ബാക്കി നിര്‍ത്തി മറികടന്നു.

   സ്‌കോര്‍ ഓസ്‌ട്രേലിയ 20 ഓവറില്‍ 152-5, ഇന്ത്യ 17.5 ഓവറില്‍ 153-1

   41 പന്തില്‍ 60 റണ്‍സ് നേടിയ രോഹിത് ശര്‍മയാണ്(Rohit Sharma) ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മൂന്ന് സിക്‌സും രണ്ട് ഫോറും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിങ്‌സ്. മറ്റൊരു ഓപ്പണറായ കെ എല്‍ രാഹുല്‍ 39 റണ്‍സ് എടുത്താണ് പുറത്തായത്. സൂര്യകുമാര്‍ 27 പന്തില്‍ 38 റണ്‍സും ഹാര്‍ദിക് പാണ്ഡ്യ 8 പന്തില്‍ 14 റണ്‍സുമായി കളം നിറഞ്ഞപ്പോള്‍ 17.5 ഓവറില്‍ ഇന്ത്യ വിജയം പൂര്‍ത്തിയാക്കി.

   രോഹിത്തും രാഹുലും ഇന്ന് കരുതലോടെയാണ് നീങ്ങിയത്. പവര്‍ പ്ലേയില്‍ സാഹസത്തിനൊന്നും മുതിരാതിരുന്ന ഇരുവരും വിക്കറ്റ് കളയാതെ 42 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്. പത്താം ഓവറില്‍ ഇന്ത്യക്ക് രാഹുലിനെ നഷ്ടമാവുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 68 റണ്‍സിലെത്തിയിരുന്നു. രാഹുല്‍ പുറത്തായതിന് ശേഷം സൂര്യകുമാര്‍ യാദവാണ് ക്രീസിലെത്തിയത്. ഇതിന് പിന്നാലെ രോഹിത് മിച്ചല്‍ മാര്‍ഷിനെ സിക്‌സിന് പറത്തി സ്‌കോറിംഗ് വേഗം കൂട്ടി.

   60 റണ്‍സടിച്ച രോഹിത് റിട്ടയര്‍ ചെയ്യുകയായിരുന്നു. ക്രീസിലെത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യയും അതിവേഗം റണ്‍സടിച്ചതോടെ ഇന്ത്യ 13 പന്ത് ബാക്കി നില്‍ക്കെ ലക്ഷ്യത്തിലെത്തി.

   നേരത്തെ ടോസ്സ് നേടി ആദ്യം ബാറ്റു ചെയ്ത ഓസ്‌ട്രേലിയയെ 152 റണ്‍സില്‍ പിടിച്ചു നിര്‍ത്താന്‍ ഇന്ത്യക്ക് ആയിരുന്നു. 5 വിക്കറ്റ് നഷ്ടത്തിലാണ് ഓസ്‌ട്രേലിയ 152 റണ്‍സ് നേടിയത്. സ്റ്റീവ് സ്മിത്ത് 57 റണ്‍സും സ്റ്റോയിനിസ് 41 റണ്‍സും മാക്‌സ്വെല്‍ 37 റണ്‍സും എടുത്തു. ഇന്ത്യക്കായി അശ്വിന്‍ രണ്ടു വിക്കറ്റും ജഡേജ, ഭുവനേശ്വര്‍ എന്നിവര്‍ ഒരോ വിക്കറ്റും വീഴ്ത്തി. ഇന്ത്യക്കായി വിരാട് കോഹ്ലി ഇന്ന് രണ്ട് ഓവര്‍ പന്ത് എറിഞ്ഞിരുന്നു.

   മല്‍സരത്തില്‍ രണ്ടോവര്‍ ബൗള്‍ ചെയ്ത കോഹ്ലി 12 റണ്‍സ് മാത്രമേ വിട്ടുകൊടുത്തുള്ളൂ. വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും മികച്ച ഇക്കോണമി റേറ്റില്‍ ബൗള്‍ ചെയ്യാന്‍ കോഹ്ലിക്കു കഴിഞ്ഞു.

   ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിന്റെ ഏഴാമത്തെ ഓവറിലാണ് വിരാട് കോഹ്ലി ബൗള്‍ ചെയ്യാന്‍ എത്തിയത്. അവിടെ നാല് സിംഗിളുകള്‍ മാത്രമാണ് താരം വഴങ്ങിയത്. മത്സരത്തിന് മുന്‍പ് ഇന്ത്യ ആറാം ബൗളിങ് ഓപ്ഷന്‍ തേടുന്നതായി രോഹിത് ശര്‍മ പറഞ്ഞിരുന്നു. ബാറ്റിങ് വിഭാഗത്തില്‍ നിന്ന് പാര്‍ട് ടൈം ബൗളറെ ഉപയോഗപ്പെടുത്തും എന്നാണ് രോഹിത് ഇവിടെ പറഞ്ഞത്.

   കോഹ്ലി പിന്നീട് ബൗള്‍ ചെയ്തത് 13ാം ഓവലിയായിരുന്നു. സ്മിത്തിനൊപ്പം മാര്‍ക്കസ് സ്റ്റോയ്‌നിസായിരുന്നു ക്രീസിലുണ്ടായിരുന്നത്. എട്ടു റണ്‍സാണ് കോഹ്ലി ഈ ഓവറില്‍ വിട്ടുകൊടുത്തത്. നാലാമത്തെ ബോളില്‍ സ്റ്റോയ്‌നിസ് ബൗണ്ടറിയടിച്ചപ്പോള്‍ നാലു സിംഗിളുകളും കൂടി കോഹ്ലി വഴങ്ങി.
   Published by:Sarath Mohanan
   First published:
   )}