നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • T20 World Cup| ലോകകപ്പിന് മുൻപ് അവസാന സന്നാഹത്തിൽ ഇന്ത്യ ഓസീസിനെതിരെ; രോഹിതും ജഡേജയും തിരിച്ചെത്തും

  T20 World Cup| ലോകകപ്പിന് മുൻപ് അവസാന സന്നാഹത്തിൽ ഇന്ത്യ ഓസീസിനെതിരെ; രോഹിതും ജഡേജയും തിരിച്ചെത്തും

  പാകിസ്താനുമായുള്ള ഗ്ലാമര്‍ പോരാട്ടത്തിനു മുമ്പ് ശരിയായ ടീം കോമ്പിനേഷന്‍ കണ്ടെത്താന്‍ ഇന്ത്യക്കു ലഭിക്കുന്ന അവസാനത്തെ അവസരം കൂടിയാണ് ഓസ്‌ട്രേലിയക്കെതിരായ സന്നാഹം.

  Image: Twitter

  Image: Twitter

  • Share this:
   ടി20 ലോകകപ്പിന് (ICC T20 World Cup) മുന്നോടിയായി അവസാന സന്നാഹ മത്സരത്തിൽ ഇന്ത്യ(India) ഇന്ന് ഓസ്‌ട്രേലിയയെ (Australia) നേരിടും. വൈകീട്ട് 3.30 ന് ദുബായിയിലെ ഐസിസി അക്കാദമി ഗ്രൗണ്ടിലാണ് മത്സരം. ഇംഗ്ലണ്ടിനെതിരായ ആദ്യത്തെ സന്നാഹ മത്സരത്തിൽ പുറത്തിരുന്ന രോഹിത് ശർമ(Rohit Sharma), രവീന്ദ്ര ജഡേജ (Ravindra Jadeja) എന്നിവർ ഈ മത്സരത്തിൽ പ്ലെയിങ് ഇലവനിൽ സ്ഥാനം പിടിക്കും.ഇവർക്ക് പുറമെ ശാർദുൽ ഠാക്കൂർ(Shardul Thakur), വരുൺ ചക്രവർത്തി(Varun Chakravarthy) എന്നിവർക്കും അവസരം നൽകാൻ ഇന്ത്യൻ മാനേജ്‌മെന്റ് തയാറായേക്കും.

   കഴിഞ്ഞ ദിവസം നടന്ന സന്നാഹ മത്സരത്തിൽ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിനാണ് ഇന്ത്യ തകർത്തത്. അതേസമയം, ന്യൂസിലൻഡിനെതിരായ സന്നാഹ മത്സരത്തിൽ ജയിച്ചാണ് ഓസ്‌ട്രേലിയയും ഇന്നത്തെ മത്സരത്തിന് ഇറങ്ങുന്നത്. ഓസ്‌ട്രേലിയയ്‌ക്കെതിരെ ജയം നേടി ലോകകപ്പിൽ ഒക്ടോബർ 24ന് പാകിസ്താനെതിരായുള്ള മത്സരത്തിൽ ആത്മവിശ്വാസത്തോടെ ഇറങ്ങാനാകും വിരാട് കോഹ്‌ലിയും(Virat Kohli) സംഘവും ലക്ഷ്യമിടുന്നത്. പാകിസ്താനുമായുള്ള ഗ്ലാമര്‍ പോരാട്ടത്തിനു മുമ്പ് ശരിയായ ടീം കോമ്പിനേഷന്‍ കണ്ടെത്താന്‍ ഇന്ത്യക്കു ലഭിക്കുന്ന അവസാനത്തെ അവസരം കൂടിയാണ് ഓസ്‌ട്രേലിയക്കെതിരായ സന്നാഹം.

   ബാറ്റിങ്ങിൽ തകർപ്പൻ പ്രകടനം നടത്തിയെങ്കിലും ബൗളർമാർ കണക്കിന് തല്ല് വാങ്ങിയത് ഇന്ത്യക്ക് ആശങ്ക സൃഷ്ടിക്കുന്നുണ്ടാകും. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ബുംറയും അശ്വിനുമൊഴികെ എല്ലാവരും റൺസ് വഴങ്ങിയിരുന്നു. ഷമിക്ക് മൂന്ന് വിക്കറ്റ് വീഴ്ത്താൻ കഴിഞ്ഞെങ്കിലും റണ്ണൊഴുക്ക് നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല. ഭുവനേശ്വർ കുമാറാണ് ഏറ്റവും നിരാശപ്പെടുത്തിയത്. നാലോവറിൽ 54 റൺസ് വഴങ്ങിയ ഭുവിക്ക് വിക്കറ്റ് ഒന്നും തന്നെ നേടാൻ കഴിഞ്ഞിരുന്നില്ല. ഇന്നത്തെ മത്സരത്തിൽ ഇതിനെല്ലാം പരിഹാരം കാണാനാകും ഇന്ത്യ ഇറങ്ങുന്നത്.

   Also read- T20 World Cup India| രോഹിതിനൊപ്പം രാഹുൽ ഓപ്പൺ ചെയ്യും; ഇഷാൻ കിഷൻ പുറത്തിരിക്കും; സ്ഥിരീകരിച്ച് കോഹ്ലി

   അതേസമയം, ഇന്ന് സന്നാഹ മത്സരം കളിക്കാൻ പാകിസ്താനും ഇറങ്ങുന്നുണ്ട്. ദക്ഷിണാഫ്രിക്കയാണ് പാകിസ്താന്റെ എതിരാളികൾ. മറ്റ് സന്നാഹ മത്സരങ്ങളിൽ ഇംഗ്ലണ്ട് ന്യൂസിലന്‍ഡിനെയും അഫ്ഗാനിസ്ഥാന്‍- വെസ്റ്റ് ഇന്‍ഡീസിനെയും നേരിടും.

   ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നലെ നടന്ന മത്സരത്തിൽ പാപുവ ന്യൂ ഗിനിയയെ 17 റൺസിന് തോൽപ്പിച്ച സ്‌കോട്‌ലന്‍ഡ് ലോകകപ്പ് യോഗ്യതയ്ക്ക് അരികിൽ നിൽക്കുകയാണ്. തുടർച്ചയായ രണ്ടാം ജയമാണ് സ്‌കോട്‌ലന്‍ഡ് സംഘം നേടിയത്. ആദ്യത്തെ മത്സരത്തിൽ അവർ ബംഗ്ലാദേശിനെ ആറ് റൺസിന് അട്ടിമറിച്ചിരുന്നു.

   Also read- T20 World Cup| ലോകകപ്പിനായി ഇന്ത്യക്ക് പ്രത്യേകം തയാറെടുപ്പ് വേണ്ടതില്ല; പ്ലെയിങ് ഇലവൻ സാഹചര്യമനുസരിച്ച് തീരുമാനിക്കും - രവി ശാസ്ത്രി

   ആദ്യ മത്സരത്തിൽ സ്‌കോട്‌ലന്‍ഡിനോട് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയ ബംഗ്ലാദേശ് ഒമാനെതിരെ ജയം നേടി ലോകകപ്പ് പ്രതീക്ഷ നിലനിർത്തിയിട്ടുണ്ട്. ഇതോടെ ഗ്രൂപ്പിൽ ബംഗ്ലാദേശും ഒമാനും ഓരോ ജയം നേടി നിൽക്കുകയാണ്. ആദ്യ മത്സരം 10 വിക്കറ്റിന് ജനിച്ചതിനാൽ റൺ റേറ്റിന്റെ അടിസ്ഥാനത്തിൽ ഒമാൻ ബംഗ്ലാദേശിന് മുകളിലാണ്. അടുത്ത മത്സരത്തിൽ സ്‌കോട്‌ലന്‍ഡിനെതിരെ ജയം നേടിയാൽ ഒമാന് ലോകകപ്പിലേക്ക് യോഗ്യത നേടാം. പാപുവ ന്യൂ ഗിനിയയെ തോൽപ്പിച്ചാൽ ബംഗ്ലാദേശിനും ലോകകപ്പിൽ കളിക്കാം.

   Also read- MS Dhoni | ധോണിയുടെ സാന്നിധ്യം ഇന്ത്യൻ ടീമിന് ഗുണം ചെയ്യും; ഡ്രസിങ് റൂമിൽ ശാന്തത നിറയും - കെ എൽ രാഹുൽ

   ഇന്ന് നടക്കുന്ന യോഗ്യതാ മത്സരത്തിൽ വൈകീട്ട് 3.30ന് നമീബിയ ഹോളണ്ടിനെ നേരിടും. 7.30ന് നടക്കുന്ന മത്സരത്തിൽ ശ്രീലങ്ക, അയര്‍ലന്‍ഡുമായി മത്സരിക്കും.
   Published by:Naveen
   First published:
   )}