നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • ഇന്ത്യ സെമി കാണാതെ പുറത്തായോ? സാധ്യതകൾ എങ്ങനെ? നിർണായകം അഫ്ഗാൻ-കിവി പോരാട്ടം

    ഇന്ത്യ സെമി കാണാതെ പുറത്തായോ? സാധ്യതകൾ എങ്ങനെ? നിർണായകം അഫ്ഗാൻ-കിവി പോരാട്ടം

    ആദ്യ രണ്ട് മത്സരങ്ങളിലും തോറ്റെങ്കിലും ഇന്ത്യയുടെ സാധ്യതകൾ പൂർണമായും അവസാനിച്ചിട്ടില്ല. സെമിയിലെത്താനുള്ള ഇന്ത്യയുടെ സാധ്യതകൾ എങ്ങനെയെന്ന് നോക്കാം.

    • Share this:
      ടി20 ലോകകപ്പിൽ ആദ്യ മത്സരത്തിൽ പാകിസ്ഥാനോടും രണ്ടാം മത്സരത്തിൽ ന്യൂസിലൻഡിനോടും തോറ്റ ഇന്ത്യയുടെ സെമി സാധ്യതകൾ പരുങ്ങലിലായിരിക്കുകയാണെങ്കിലും സെമി സാധ്യതകൾ പൂർണമായും അവസാനിച്ചിട്ടില്ല എന്നത് ഇന്ത്യൻ ആരാധകർക്ക് നേരിയ പ്രതീക്ഷ നൽകുന്നുണ്ട്. ടൂർണമെന്റിൽ സെമിയിലെത്താനുള്ള ഇന്ത്യയുടെ സാധ്യതകൾ എങ്ങനെയെന്ന് നോക്കാം.

      സൂപ്പർ 12 പോരാട്ടത്തിൽ ഗ്രൂപ്പ് രണ്ടിൽ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച് പാകിസ്ഥാൻ സെമി യോഗ്യത ഏറെക്കുറെ ഉറപ്പാക്കിയിട്ടുണ്ട്. ബാക്കിയുള്ള ഒരു സ്ഥാനത്തിന് വേണ്ടിയാണ് ഇന്ത്യ, ന്യൂസിലൻഡ്, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകൾ പോരാടുന്നത്.

      ഇന്ത്യക്ക് ഇനി ബാക്കിയുള്ള മൂന്ന് മത്സരങ്ങളിൽ എതിരാളികളായി വരുന്ന അഫ്ഗാനിസ്ഥാൻ, നമീബിയ, സ്കോട്‍ലൻഡ് എന്നീ ടീമുകൾക്കെതിരെ ജയം നേടണം. ആദ്യ രണ്ട് മത്സരങ്ങൾ തോറ്റ ഇന്ത്യയുടെ നെറ്റ് റൺ റേറ്റ് മോശമായതിനാൽ ഈ മൂന്ന് ടീമുകൾക്കുമെതിരെ വൻ മാർജിനിലുള്ള ജയം നേടിയാൽ മാത്രമേ ഇന്ത്യക്ക് സെമി ബെർത്ത് പ്രതീക്ഷ വെക്കേണ്ടതുള്ളൂ. സ്വന്തം ജയത്തിന് പുറമെ ന്യൂസിലൻഡ്, അഫ്ഗാനിസ്ഥാൻ ടീമുകളുടെ മത്സരഫലം കൂടി ഇന്ത്യക്ക് അനുകൂലമായി വരികയും കൂടി വേണം. ഇതിൽ അഫ്ഗാനിസ്ഥാനും ന്യൂസിലൻഡും തമ്മിൽ നടക്കുന്ന പോരാട്ടം ഇന്ത്യയുടെ സെമി പ്രവേശനത്തിൽ നിർണായകമാകും.

      Also read- T20 World Cup | 'ബാറ്റും ബോളും കൊണ്ട് ഞങ്ങള്‍ ധൈര്യശാലികളാണെന്ന് തോന്നുന്നില്ല'; വിരാട് കോഹ്ലി

      അഫ്ഗാനിസ്ഥാൻ ന്യൂസിലൻഡിനെ തോൽപ്പിക്കുകയാണെങ്കിൽ ഇന്ത്യയുടെ സെമി പ്രതീക്ഷകൾ സജീവമാകും. ഇന്ത്യ, അഫ്ഗാൻ, ന്യൂസിലൻഡ് എന്നീ മൂന്ന് ടീമുകൾക്കും ആറ് പോയിന്റ് വീതമാണ് വരുന്നതെങ്കിൽ നെറ്റ് റൺ റേറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും സെമി പ്രവേശനം തീരുമാനിക്കുക. മികച്ച വിജയങ്ങൾ നേടി ഇന്ത്യക്ക് മറ്റ് രണ്ട് ടീമുകൾക്കും എതിരെ നെറ്റ് റൺ റേറ്റ് ഉയർത്താനായാൽ സെമിയിലേക്ക് കടക്കാം. എന്നാൽ ഇവയെല്ലാം വിദൂര സാധ്യതകൾ മാത്രമാണ്. എന്നിരുന്നാലും ലോകകപ്പിൽ ഇന്ത്യയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ഇന്ത്യൻ ആരാധകർ.

      ലോകകപ്പിൽ സൂപ്പർ 12 ഘട്ടത്തിൽ ആദ്യത്തെ മത്സരത്തിൽ പാകിസ്ഥാനോട് തോറ്റ ഇന്ത്യ, ഇന്നലെ ജീവന്മരണ പോരാട്ടത്തിൽ ന്യൂസിലൻഡിനെതിരെയും തോൽവി ഏറ്റുവാങ്ങിയിരുന്നു. ന്യൂസിലൻഡിനെതിരെ എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യ തോൽവി ഏറ്റുവാങ്ങിയത്. പാകിസ്ഥാനോട് 10 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോൽവി.

      Also read- Jasprit Bumrah |ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ അനാവശ്യ ഷോട്ടുകള്‍ കളിച്ച് പുറത്തായതിന്റെ പിന്നിലെ കാരണം വെളിപ്പെടുത്തി ജസ്പ്രീത് ബുംറ

      മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് 110 റൺസ് മാത്രമാണ് നേടാൻ കഴിഞ്ഞത്. മികച്ച രീതിയിൽ പന്തെറിഞ്ഞ കിവീസ് ബൗളർമാരാണ് ഇന്ത്യയുടെ പേരുകേട്ട ബാറ്റിംഗ് നിരയുടെ കഥ കഴിച്ചത്. 19 പന്തിൽ 26 റൺസ് നേടിയ ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. മൂന്ന് വിക്കറ്റ് വീഴ്ത്തി ട്രെന്റ് ബോൾട്ടും രണ്ട് വിക്കറ്റുമായി ഇഷ് സോധിയും ബൗളിങ്ങിൽ തിളങ്ങി.

      ഇന്ത്യ ഉയർത്തിയ 111 റൺസ് വിജയലക്ഷ്യം 14.3 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കിവീസ് മറികടക്കുകയായിരുന്നു. ഡാരില്‍ മിച്ചല്‍- കെയ്ന്‍ വില്യംസണ്‍ സഖ്യമാണ് കിവീസിന് അനായാസ ജയം സമ്മാനിച്ചത്.
      Published by:Naveen
      First published:
      )}