നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'സൈനികർ മരിച്ചുവീഴുമ്പോൾ നിങ്ങൾ ടി20 മത്സരം നടത്തുകയാണോ?'; ഇന്ത്യ-പാക് മത്സരം റദ്ദാക്കാൻ ആവശ്യപ്പെട്ട് അസദുദ്ദിൻ ഒവൈസി

  'സൈനികർ മരിച്ചുവീഴുമ്പോൾ നിങ്ങൾ ടി20 മത്സരം നടത്തുകയാണോ?'; ഇന്ത്യ-പാക് മത്സരം റദ്ദാക്കാൻ ആവശ്യപ്പെട്ട് അസദുദ്ദിൻ ഒവൈസി

  ഒക്ടോബര്‍ 24നാണ് യുഎഇയില്‍ നടക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ ഏറ്റുമുട്ടുന്നത്.

  അസദുദ്ദിൻ ഒവൈസി

  അസദുദ്ദിൻ ഒവൈസി

  • Share this:
   ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ സൈനികര്‍ കൊല്ലപ്പെടുകയും സാധാരണക്കാര്‍ മരിക്കുകയും ചെയ്യുമ്പോൾ പാകിസ്താനുമായി ഇന്ത്യ ടി20 മത്സരം കളിക്കാൻ പോവുകയാണോ എന്ന് ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലീമീൻ (AIMIM) പാർട്ടി നേതാവ് അസദുദ്ദിൻ ഒവൈസി (Asaduddin Owaisi). ടി20 ലോകകപ്പിൽ (ICC T20 World Cup) നടക്കുന്ന ഇന്ത്യ-പാക് (India vs Pakistan) മത്സരം റദ്ദാക്കണമെന്ന് ഒവൈസി ഹൈദരാബാദിൽ നടന്ന ഒരു പരിപാടിയിൽ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

   'നമ്മുടെ സൈനികര്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീരില്‍ ഓരോ ദിവസവും ഇന്ത്യക്കാരുടെ ജീവന്‍വച്ച്‌ പാകിസ്താന്‍ 'ടി20' കളിക്കുകയാണ്. ജമ്മു കശ്മീരില്‍ ഒമ്പത് സൈനികര്‍ ഇതിനോടകം കൊല്ലപ്പെട്ടു. അങ്ങനെയിരിക്കെ പാകിസ്താനുമായി ഒക്ടോബര്‍ 24-ന് കളിക്കാന്‍ പോവുകയാണോ?' - ഒവൈസി കേന്ദ്ര സർക്കാരിനോടായി ചോദിച്ചു.

   Also read- T20 World Cup| ബന്ധം അത്ര നല്ലതല്ല; ലോകകപ്പിലെ ഇന്ത്യ - പാക് മത്സരത്തിൽ പുനരാലോചന വേണമെന്ന് കേന്ദ്രമന്ത്രി

   'കശ്മീരിൽ സൈനികർ മരിച്ചുവീഴുന്നു, സാധാരണക്കാരായ ജനങ്ങൾ മരിച്ചു വീഴുന്നു, ഇതെല്ലാം കേന്ദ്ര സർക്കാർ സുരക്ഷയിൽ വരുത്തിയ വീഴ്ചയാണ്, ഐബിയും അമിത് ഷായും എന്താണ് ചെയ്യുന്നത്, കേന്ദ്ര സർക്കാർ കശ്മീരിലെ സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടു എന്നതിന്റെ തെളിവാണ് ഇതെല്ലാം.' - ഒവൈസി പറഞ്ഞു.

   ജമ്മു കശ്മീരിൽ നടക്കുന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ലോകകപ്പിലെ ഇന്ത്യ - പാക് മത്സരത്തിൽ പുനരാലോചന വേണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഐസിസി ടൂർണമെന്റ് ആയതിനാൽ പിന്മാറാൻ കഴിയില്ലെന്ന് ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു.

   Also read- ക്രിക്കറ്റിൽ നിന്നും രാഷ്ട്രീയം അകറ്റി നിർത്തണം; ഇന്ത്യ - പാക് ക്രിക്കറ്റ് ബോർഡുകൾ കൈകോർക്കണം - റമീസ് രാജ

   ഒക്ടോബര്‍ 24നാണ് യുഎഇയില്‍ നടക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ ഏറ്റുമുട്ടുന്നത്. 2008 മുംബൈ ഭീകരാക്രമണത്തിന് ശേഷം പാകിസ്താനുമായി ഇന്ത്യ ക്രിക്കറ്റ് ബന്ധം റദ്ദാക്കിയിരുന്നു. പിന്നീട് ഇരു രാജ്യങ്ങളും തമ്മിൽ നേർക്കുനേർ ഏറ്റുമുട്ടിയിരുന്നത് ഐസിസി ടൂർണമെന്റുകളിൽ മാത്രമായിരുന്നു.

   Also read- T20 World Cup| ലോകകപ്പിൽ പാകിസ്താന് ഇന്ത്യയെ തോൽപ്പിക്കാൻ കഴിയാത്തത് എന്തുകൊണ്ട്? കാരണം വ്യകത്മാക്കി സെവാഗ്

   ലോകകപ്പിൽ ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിൽ ഉൾപ്പെട്ടത് മുതൽ ഇരുടീമുകളുടെയും ആരാധകർ ആവേശത്തിലായിരുന്നു. ചിരവൈരികളുടെ പോരാട്ടങ്ങൾ ഇതുവരെയും ആരാധകർക്ക് ആവേശ മുഹൂർത്തങ്ങളാണ് സമ്മാനിച്ചിട്ടുള്ളത് എന്നതിനാൽ ഇരുവരും തമ്മിൽ നേർക്കുനേർ വരുന്ന മത്സരങ്ങൾക്കായി ആരാധകർ ആവേശത്തോടെയാണ് കാത്തിരിക്കാറുള്ളത്. ഇത്തവണത്തെ മത്സരത്തിനും ഈ ആവേശത്തിന് തെല്ലും കുറവില്ല. ഈ ലോകകപ്പിൽ ആരാധകർ ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്ന മത്സരങ്ങളിൽ ഒന്നാണ് ഇന്ത്യ - പാക് പോരാട്ടം. ലോകകപ്പിലെ ഗ്ലാമർ പോരാട്ടമെന്ന് വിലയിരുത്തപ്പെടുന്ന മത്സരത്തിന്റെ ടിക്കറ്റുകൾ വിൽപനയ്ക്ക് എത്തി മണിക്കൂറുകൾക്കകം വിറ്റുപോയിരുന്നു.
   Published by:Naveen
   First published:
   )}