ടി20 ലോകകപ്പിലെ (ICC T20 World Cup) ഗ്ലാമർ പോരാട്ടമായ ഇന്ത്യ -പാകിസ്ഥാൻ (India vs Pakistan) പോരാട്ടത്തിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് ലോകം. ഐസിസി ലോകകപ്പ് ഫോർമാറ്റുകളിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഏറ്റുമുട്ടൽ എല്ലായ്പ്പോഴും മറ്റെല്ലാ പോരാട്ടങ്ങളുടെയും മുകളിൽ നിൽക്കുന്ന ഒന്നായാണ് കണക്കാക്കുന്നത്. ഇന്ന് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം ഈ ചിരവൈരികളുടെ പോരാട്ടത്തിന് വേദിയാവുകയാണ്.
ലോകകപ്പിൽ ചിരവൈരികളായ പാകിസ്ഥാനെതിരെ ഇന്ത്യക്ക് മികച്ച റെക്കോർഡാണുള്ളത്. ഇതുവരെ ടി20 ലോകകപ്പിൽ അഞ്ച് തവണ ഇരു ടീമുകളും നേർക്കുനേർ വന്നപ്പോൾ അഞ്ചിലും ജയം ഇന്ത്യക്ക് ഒപ്പമായിരുന്നു. ഇത്തവണയും ഈ ആധിപത്യം ഇന്ത്യക്ക് നിലനിർത്താൻ കഴിയുമോ എന്നതാണ് ഇന്ത്യൻ ആരാധകർ ഉറ്റുനോക്കുന്നത്. മറുവശത്ത് ഇന്ത്യക്കെതിരെ ലോകകപ്പിൽ അഭിമാന ജയം നേടാൻ ലക്ഷ്യമിടുകയാണ് പാകിസ്ഥാൻ. ഇന്നത്തെ മത്സരത്തിൽ മികച്ച താരനിരയുമായാണ് ഇരു ടീമുകളും അണിനിരക്കുക എന്നതിനാൽ ജയം ആർക്കാകും എന്നത് പ്രവചനാതീതമാണ്. അങ്ങനെയിരിക്കെ ആവേശപ്പോരിലെ വിജയി ആരാകും എന്ന് പ്രവചിച്ചിരിക്കുകയാണ് പ്രശസ്ത ജ്യോത്സ്യനായ പണ്ഡിറ്റ് ജഗന്നാഥ് ഗുരുജി. മുൻപ് നടന്ന പല ക്രിക്കറ്റ് മത്സരങ്ങുളുടെയും ക്രിക്കറ്റ് താരങ്ങളുടെ കരിയറിനെ കുറിച്ചും ശരിയായ പ്രവചനങ്ങൾ നടത്തിയിട്ടുള്ള ആളാണ് ജഗന്നാഥ് ഗുരുജി.
Also read- India vs Pakistan, T20 World Cup 2021: ഇന്ത്യ- പാകിസ്ഥാൻ മത്സരം ഇന്ന്; ആരാധകർ കാത്തിരിക്കുന്ന അഞ്ച് പോരാട്ടങ്ങൾജഗന്നാഥ് ഗുരുജി പറയുന്നത്, ഈ വർഷത്തെ ഏറ്റവും ആവേശകരമായ മത്സരത്തിൽ രണ്ട് കരുത്തരായ സംഘങ്ങളാണ് നേർക്കുനേർ വരുന്നത് എന്നതിനാൽ ആരാധകർക്ക് ഇന്നത്തെ മത്സരം ആരാധകർക്ക് ഒരു വലിയ അനുഭവമായിരിക്കുമെന്നാണ്. ലോകകപ്പ് വേദികളിലെ മികവ് ഇന്ത്യ തുടരുമോ അതോ പാകിസ്ഥാൻ ചരിത്രം കുറിക്കുമോ എന്ന ചോദ്യത്തിന്, ഇരു ടീമുകളുടെയും പ്രത്യേകിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിന്റെയും മുഖ്യലക്ഷണങ്ങൾ വെച്ച് അദ്ദേഹം പറഞ്ഞത്, ദുബായിൽ നടക്കുന്ന മത്സരത്തിൽ ഇരു ടീമുകൾക്കും എളുപ്പത്തിൽ ജയം നേടാനാവില്ല എന്നതാണ്.
Also read- T20 World Cup |'വിരാട് കോഹ്ലി അസാമാന്യ പ്രതിഭ, ബാബര്‍ അസം അത്രത്തോളം ആയിട്ടില്ല': മുന്‍ പാക് നായകന്കോഹ്ലിയുടെ ലക്ഷണങ്ങളിൽ നിന്നും വ്യക്തമാവുന്നത്, "അദ്ദേഹം ഒരു മികച്ച നേതാവാണ് എന്നതാണ്. അദ്ദേഹത്തിന്റെ കീഴിൽ ടീം മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിക്കുന്നു. മികച്ച പരിശീലനവും ഒപ്പം ആത്മവിശ്വാസവും ഇന്നത്തെ മത്സരത്തിൽ ഇന്ത്യക്ക് കൂട്ടാകും. ഗ്രൗണ്ടിൽ കോഹ്ലിയുടെ സാന്നിധ്യം ടീമിന് മുഴുവൻ കരുത്ത് പകരും. കൂടാതെ, കോഹ്ലിയുടെ ജാതകത്തിൽ സൂര്യനും ശനിയും ശക്തരായി നിൽക്കുന്നു എന്നാണ് കാണുന്നത്, അതിനാൽ ഇന്നത്തെ മത്സരത്തിൽ അദ്ദേഹം ഇന്ത്യയെ വിജയത്തിലേക്ക് നയിക്കും." - ജഗന്നാഥ് ഗുരുജി പറഞ്ഞു.
Also read- India vs Pakistan, T20 World Cup| അന്ന് പറ്റിയിട്ടില്ല, പിന്നെയാണ് ഇന്ന്; ഇന്ത്യ - പാക് ആവേശപ്പോരാട്ടത്തെ കുറിച്ച് ഐ എം വിജയൻഅതേസമയം, പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം, മത്സരത്തിൽ നിന്ന് ലഭിക്കുന്ന ഒരു ചെറിയ അവസരം പോലും അവർ വിജയത്തിലേക്ക് മാറ്റിയെടുക്കാൻ ശ്രമിക്കുമെന്നതിൽ സംശയമില്ല. എന്നാൽ രാഹു, ശനി എന്നിവരുടെ പ്രഭാവം മൂലം ഇന്ത്യയെ പരാജയപ്പെടുത്താനുള്ള പാകിസ്ഥാന്റെ സാദ്ധ്യതകൾക്ക് മങ്ങലേൽക്കും." ജഗന്നാഥ് ഗുരുജി കൂട്ടിച്ചേർത്തു.
ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ രാത്രി 7.30 നാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടം ആരംഭിക്കുക. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഡിസ്നി ഹോട്സ്റ്റാറിലും മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.