നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • India vs Pakistan, T20 World Cup| ഇന്ത്യ - പാക് പോരാട്ടത്തിനായി ആരാധകരുടെ കാത്തിരിപ്പ്; രസകരമായ ട്വീറ്റുകളുമായി വസിം ജാഫർ

    India vs Pakistan, T20 World Cup| ഇന്ത്യ - പാക് പോരാട്ടത്തിനായി ആരാധകരുടെ കാത്തിരിപ്പ്; രസകരമായ ട്വീറ്റുകളുമായി വസിം ജാഫർ

    ഇന്നത്തെ മത്സരത്തിനായി കാത്തിരിക്കുന്ന ഇന്ത്യ, പാകിസ്ഥാൻ ആരാധകരുടെ അവസ്ഥ ചിത്രീകരിക്കുന്ന ട്വീറ്റുകളാണ് മുൻ ഇന്ത്യൻ താരം തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുള്ളത്.

    Wasim Jaffer

    Wasim Jaffer

    • Share this:
      ടി20 ലോകകപ്പിലെ (ICC T20 World Cup) ഗ്ലാമർ പോരാട്ടമായ ഇന്ത്യ -പാകിസ്ഥാൻ (India vs Pakistan) പോരാട്ടം ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ കുറച്ചു നേരത്തിനുള്ളിൽ ആരംഭിക്കും. ഈ ലോകകപ്പിലെ ആവേശകരമായ പോരാട്ടം ആരംഭിക്കാൻ കേവലം ഒരു മണിക്കൂർ മാത്രം ബാക്കി നിൽക്കെ ആരാധകരെല്ലാം ആവേശത്തിലാണ്. ക്രിക്കറ്റ് ലോകം മുഴുവനും ഉറ്റുനോക്കുന്ന പോരാട്ടമായതിനാൽ മത്സരത്തെ സംബന്ധിച്ചുള്ള പ്രവചനങ്ങളും ടീമുകളുടെ കരുത്തും ദൗർബല്യവും ഇഴകീറി പരിശോധിച്ച് കൊണ്ടുള്ള വിശകലനങ്ങളും വന്നു കൊണ്ടിരിക്കുന്നുണ്ട്.

      ലോകകപ്പിലെ ഗ്ലാമർ പോരാട്ടത്തെ കുറിച്ച് രസകരമായ ട്വീറ്റുകളും കലക്കൻ മറുപടിയുമായി സജീവമാണ് മുൻ ഇന്ത്യൻ താരമായ വസിം ജാഫർ(Wasim Jaffer). ഇന്ത്യ - പാക് ആവേശപ്പോരാട്ടത്തിന് മുന്നോടിയായി ജാഫർ തന്റെ പതിവ് ശൈലിയിലുള്ള ട്വീറ്റുകൾ ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്. ഇന്നത്തെ മത്സരത്തിനായി കാത്തിരിക്കുന്ന ഇന്ത്യ, പാകിസ്ഥാൻ ആരാധകരുടെ അവസ്ഥ ചിത്രീകരിക്കുന്ന ട്വീറ്റുകളാണ് മുൻ ഇന്ത്യൻ താരം തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുള്ളത്.





      Also read- India vs Pakistan, T20 World Cup| ഇന്ത്യ - പാക് ആവേശപ്പോരിൽ ആര് ജയിക്കും? വിജയിയെ പ്രവചിച്ച് പ്രശസ്ത ജ്യോത്സ്യൻ

      കളിക്കണക്കുകളിൽ ഇന്ത്യക്ക് ആധിപത്യം

      ലോകകപ്പിന് മുന്നോടിയായി നടന്ന സന്നാഹ മത്സരങ്ങളിലെ പ്രകടനങ്ങളും ഒപ്പം ലോകകപ്പുകളിലെ പ്രകടനങ്ങളും വെച്ച് നോക്കുമ്പോൾ ഇന്നത്തെ മത്സരത്തിൽ ഇന്ത്യ തന്നെയാണ് ഫേവറൈറ്റുകൾ. മികച്ച താരനിരയുമായാണ് ഇരു ടീമുകളും അണിനിരക്കുന്നത് എന്നതിനാൽ മത്സരത്തിലെ ഫലം പ്രവചിക്കുക അസാധ്യമാണ്.

      ലോകകപ്പ് വേദികളിൽ പാകിസ്താന് മേൽ ഇന്ത്യക്ക് തന്നെയാണ് മുൻതൂക്കം. ഏകദിന, ടി20 ലോകകപ്പുകളിൽ ഇതുവരെ നടന്ന മത്സരങ്ങളിൽ ഇന്ത്യക്കെതിരെ ഒന്നിൽ പോലും ജയിക്കാൻ പാകിസ്ഥാന് കഴിഞ്ഞിട്ടില്ല. ടി20 ലോകകപ്പുകളിൽ ഇതുവരെ അഞ്ച് മത്സരങ്ങളിലാണ് ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയിട്ടുള്ളത്. ഇതിൽ അഞ്ചിലും ഇന്ത്യ തന്നെയാണ് ജയം നേടിയത്. ഏകദിന ലോകകപ്പിൽ ഏറ്റുമുട്ടിയ ഏഴ് മത്സരങ്ങളിലും പാകിസ്ഥാന് നിരാശയായിരുന്നു ഫലം.

      Also read- India vs Pakistan, T20 World Cup 2021: ഇന്ത്യ- പാകിസ്ഥാൻ മത്സരം ഇന്ന്; ആരാധകർ കാത്തിരിക്കുന്ന അഞ്ച് പോരാട്ടങ്ങൾ

      അവസാനമായി 2019 ഏകദിന ലോകകപ്പിലാണ് പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഏറ്റുമുട്ടിയത്. രോഹിത് ശര്‍മ്മയുടെ (Rohit Sharma) സെഞ്ചുറി മികവില്‍ മത്സരത്തില്‍ 89 റണ്‍സിന്റെ ഏകപക്ഷീയ വിജയം ഇന്ത്യ നേടിയിരുന്നു. ഇത്തവണ നേർക്കുനേർ വരുമ്പോൾ ഇന്ത്യ ഈ ആധിപത്യം തുടരുമോ അതോ പാകിസ്ഥാൻ ചരിത്രം കുറിക്കുമോ എന്നതാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.
      Published by:Naveen
      First published:
      )}