• HOME
 • »
 • NEWS
 • »
 • sports
 • »
 • പാക് താരത്തിന്റെ പന്ത് കൊണ്ട് ഹാർദിക്കിന് പരിക്ക്; താരത്തെ സ്കാനിങ്ങിന് വിധേയമാക്കി ബിസിസിഐ

പാക് താരത്തിന്റെ പന്ത് കൊണ്ട് ഹാർദിക്കിന് പരിക്ക്; താരത്തെ സ്കാനിങ്ങിന് വിധേയമാക്കി ബിസിസിഐ

ബാറ്റിങ്ങിനിടെ പരിക്ക് പറ്റിയ താരം, ഫീൽഡിങ്ങിന് ഇറങ്ങിയിരുന്നില്ല. ഹാർദിക്കിന് പകരം ഇഷാൻ കിഷനാണ് ഫീൽഡിങ്ങിന് ഇറങ്ങിയത്.

Hardik Pandya (Image:AP)

Hardik Pandya (Image:AP)

 • Share this:
  ടി20 ലോകകപ്പിൽ പാകിസ്ഥനോടേറ്റ തോൽവിക്ക് പിന്നാലെ ഇന്ത്യക്ക് കനത്ത തിരിച്ചടി. മത്സരത്തിനിടെ ബാറ്റിംഗ് സമയത്ത് പാക് ബൗളറായ ഷഹീൻ അഫ്രീദിയുടെ പന്ത് തോളത്ത് തട്ടി ഹാർദിക് പാണ്ഡ്യയയ്ക്ക് പരിക്കേറ്റതാണ് ഇന്ത്യക്ക് തിരിച്ചടി ആകുന്നത്. പന്ത് തോളത്ത് തട്ടിയതിനെ തുടർന്ന് താരത്തെ ബിസിസിഐ സ്കാനിങ്ങിന് വിധേയമാക്കി.

  ബാറ്റിങ്ങിനിടെ പരിക്ക് പറ്റിയ താരം, ഫീൽഡിങ്ങിന് ഇറങ്ങിയിരുന്നില്ല. ഹാർദിക്കിന് പകരം ഇഷാൻ കിഷനാണ് ഫീൽഡിങ്ങിന് ഇറങ്ങിയത്. പാണ്ഡ്യയെ സ്കാനിങ്ങിന് വിധേയമാക്കാൻ വേണ്ടി ആശുപത്രിയിൽ പ്രവേശിക്കുന്നതായി ബിസിസിഐ തന്നെയാണ് അറിയിച്ചത്. എന്നാൽ താരത്തിന്റെ പരിക്കിനെ പറ്റിയുള്ള കൂടുതൽ കാര്യങ്ങൾ ഒന്നും തന്നെ ബിസിസിഐ വ്യക്തമാക്കിയിട്ടില്ല.

  Also read- T20 World Cup| 'രോഹിതിനെ ടീമിൽ നിന്നും ഒഴിവാക്കുമോ?'; പാക് മാധ്യമപ്രവർത്തകന്റെ ചോദ്യം; വായടപ്പിക്കുന്ന മറുപടിയുമായി കോഹ്ലി

  നേരത്തെ, തോളിനേറ്റ പരിക്കിനെ തുടർന്ന് ഹാർദിക് ദീർഘകാലം ടീമിന് പുറത്തായിരുന്നു. പിന്നീട് ശസ്ത്രക്രിയയ്ക്ക് വിധേയമാവുകയും പരിക്ക് ഭേദമാവുകയും ചെയ്തതോടെയാണ് താരം മടങ്ങിയെത്തിയത്. എന്നാലും താരത്തിന്റെ ഫിറ്റ്നസിനെ സംബന്ധിച്ച് വലിയ ചർച്ചകൾ നടന്നിരുന്നു. പ്രത്യേകിച്ചും ലോകകപ്പിനുള്ള 15 അംഗ ടീമിൽ താരത്തിനും ബിസിസിഐ ഇടം നൽകിയപ്പോൾ. പരിക്ക് ഭേദമായെത്തിയതിന് ശേഷം ഓൾ റൗണ്ടറായ താരം മത്സരങ്ങളിൽ പന്തെറിഞ്ഞിരുന്നില്ല. പരിക്ക് മാറിയെത്തിയ ശേഷം കഴിഞ്ഞ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനായി ഒരു ഓവർ പോലും എറിയാതിരുന്ന താരത്തിന് ബാറ്റിങ്ങിലും പഴയ ഫോം വീണ്ടെടുക്കാൻ കഴിഞ്ഞിരുന്നില്ല. അങ്ങനെയുള്ളപ്പോൾ ഹാർദിക് ലോകകപ്പ് ടീമിൽ സ്ഥാനമർഹിക്കുന്നില്ല മുൻ താരങ്ങളടക്കം പലരും അഭിപ്രായപ്പെട്ടിരുന്നു.

  Also read- India vs Pakistan, T20 World Cup| രാഹുൽ പുറത്തായത് 'നോബോളിൽ'; ഇന്ത്യ-പാക് മത്സരത്തിന് പിന്നാലെ വിവാദം

  എന്നാൽ ഹാർദിക്കിന് പിന്തുണയുമായി ക്യാപ്റ്റൻ കോഹ്ലി രംഗത്ത് വന്നിരുന്നു. ഇന്ത്യൻ ടീമിന് വേണ്ടി മികച്ച പ്രകടനം നടത്താൻ ഹാർദിക്കിന് കഴിയുമെന്നും, ആറാം നമ്പറിൽ കളിക്കുന്ന താരം ടീമിന് നൽകുന്ന ആത്മവിശ്വാസം ചെറുതല്ലെന്നും നിർണായകമായ ഇന്നിങ്‌സുകൾ കളിക്കാൻ താരത്തിന് കഴിയുമെന്നും ഒപ്പം ഹാർദിക്കിന്റെ ആരോഗ്യനില മെച്ചപ്പെടുന്നതോടെ താരം ഇന്ത്യക്ക് വേണ്ടി വീണ്ടും പന്തെറിയാൻ തുടങ്ങുമെന്നുമാണ് കോഹ്ലി പറഞ്ഞത്.

  നിലവിൽ ടീമിൽ ഫിനിഷറുടെ റോളാണ് ഹാർദിക്കിന് ഉള്ളത്. ഓൾ റൗണ്ടർ എന്ന നിലയിൽ നിന്നും മാറി സ്പെഷ്യലിസ്റ് ബാറ്റർ ആയാണ് ഹാർദിക് കളിക്കുന്നത്. അതുകൊണ്ട് കൂടിയാണ് ഹാർദിക്കിന് പകരക്കാരൻ എന്ന നിലയിൽ നേരത്തെ റിസർവ് നിരയിൽ ആയിരുന്ന ശാർദുൽ ഠാക്കൂറിനെ ഇന്ത്യൻ മാനേജ്‌മെന്റ് 15 അംഗ ടീമിൽ ഉൾപ്പെടുത്തിയത്.

  Also read- IND vs PAK, T20 World Cup 2021: ലോകകപ്പ് വേദികളിലെ ചരിത്രം തിരുത്തി പാകിസ്ഥാൻ; ഇന്ത്യ-പാക് മത്സരത്തിലെ നിർണായക നിമിഷങ്ങൾ

  ഇന്ത്യയുടെ തുടക്കം തോൽവിയോടെ; ലോകകപ്പിൽ ഇന്ത്യക്കെതിരെ ചരിത്ര ജയം നേടി പാകിസ്ഥാൻ

  യുഎഇയിൽ നടക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യയുടെ തുടക്കം തോൽവിയോടെ ആയി. ലോകകപ്പിലെ സൂപ്പർ 12ൽ പാകിസ്ഥാനെതിരെ 10 വിക്കറ്റിന്റെ തോൽവിയാണ് ഇന്ത്യ വഴങ്ങിയത്. ഇന്ത്യയെ തോൽപ്പിച്ച പാക്കിസ്ഥാൻ ലോകകപ്പ് വേദിയിൽ ഇന്ത്യക്കെതിരെ അവരുടെ ആദ്യ ജയം കൂടിയാണ് കുറിച്ചത്.

  ഇന്ത്യ കുറിച്ച 152 റൺസ് പിന്തുടർന്ന് ഇറങ്ങിയ പാകിസ്ഥാൻ 17.5 ഓവറിൽ തന്നെ ലക്ഷ്യം കണ്ടു. ക്യാപ്റ്റൻ ബാബർ അസമിന്റെയും (Babar Azam) (52 പന്തിൽ 68) മുഹമ്മദ് റിസ്വാന്റെയും (Mohammad Rizwan) (55 പന്തിൽ 72) അർധസെഞ്ചുറി പ്രകടനങ്ങളാണ് അവരുടെ ജയം എളുപ്പമാക്കിയത്. ബൗളിങ്ങിൽ മൂന്ന് വിക്കറ്റ് വീഴ്ത്തി ഷഹീൻ അഫ്രീദിയും തിളങ്ങി.

  Also read-India vs Pakistan T20 World Cup| ഇന്ത്യക്കെതിരെ 10 വിക്കറ്റ് ജയം; റെക്കോർഡുകൾ പേരിലാക്കി പാകിസ്ഥാൻ

  നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 151 റൺസെടുത്തിരുന്നു. തുടക്കത്തിലേ തകർച്ചയ്ക്ക് ശേഷം ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ (Virat Kohli) അർധസെഞ്ചുറിയും (49 പന്തിൽ 57) ഋഷഭ് പന്തിന്റെ (Rishabh Pant) (39) പ്രകടനവുമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്.
  Published by:Naveen
  First published: