നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • India vs Pakistan, T20 World Cup| അന്ന് പറ്റിയിട്ടില്ല, പിന്നെയാണ് ഇന്ന്; ഇന്ത്യ - പാക് ആവേശപ്പോരാട്ടത്തെ കുറിച്ച് ഐ എം വിജയൻ

    India vs Pakistan, T20 World Cup| അന്ന് പറ്റിയിട്ടില്ല, പിന്നെയാണ് ഇന്ന്; ഇന്ത്യ - പാക് ആവേശപ്പോരാട്ടത്തെ കുറിച്ച് ഐ എം വിജയൻ

    ലോകകപ്പിൽ ഇന്ത്യ ഇതുവരെ പാകിസ്ഥാനോട് തോറ്റിട്ടില്ല. ഈ ലോകകപ്പിലും ഈ ആധിപത്യം ഇന്ത്യ നിലനിർത്തുമെന്നാണ് ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം പറയുന്നത്.

    IM Vijayan (Image: Indian Football Team, Twitter)

    IM Vijayan (Image: Indian Football Team, Twitter)

    • Share this:
      ടി20 ലോകകപ്പിലെ (ICC T20 World Cup) ഗ്ലാമർ പോരാട്ടമായ ഇന്ത്യ -പാകിസ്ഥാൻ (India vs Pakistan) പോരാട്ടത്തിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് ലോകം. ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങൾ കാരണം ഐസിസി ടൂർണമെന്റുകളിൽ മാത്രമാണ് ഇന്ത്യ - പാകിസ്ഥാൻ പോരാട്ടം കാണാൻ സാധിക്കുകയുള്ളൂ എന്നതിനാൽ ഓരോ ഇന്ത്യ - പാക് പോരാട്ടം വരുമ്പോഴും ആരാധകർ ആവേശത്തോടെയാണ് കാത്തിരിക്കാറുള്ളത്. ഇന്നത്തെ ആവേശപ്പോരാട്ടത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് ഇന്ത്യൻ ഫുട്‌ബോള്‍ ഇതിഹാസമായ ഐ എം വിജയന്‍ (IM Vijayan). ഏഷ്യാനെറ്റ് ന്യൂസുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

      ലോകകപ്പിൽ ഇന്ത്യക്ക് വേണ്ടി തിളങ്ങുക ഹാർദിക് പാണ്ഡ്യയാകുമെന്നാണ് വിജയൻ പറയുന്നത്. പാണ്ഡ്യയായണ് തന്റെ ഇഷ്ട താരമെന്നും വിജയൻ പറഞ്ഞു. ''ഇന്ത്യ-പാകിസ്ഥാൻ മത്സരം എപ്പോഴും വാശിയേറിയ പോരാട്ടമാണ്. ഫുട്ബോളിൽ ആയാലും ക്രിക്കറ്റിൽ ആയാലും ഈ ആവേശത്തിന് കുറവ് വരുന്നില്ല. ക്രിക്കറ്റിൽ ലോകകപ്പിൽ ഇന്ത്യ ഇതുവരെ പാകിസ്ഥാനോട് തോറ്റിട്ടില്ല. ഈ ലോകകപ്പിലും ഈ ആധിപത്യം ഇന്ത്യ നിലനിർത്തും. ലോകകപ്പിൽ ഇന്ത്യയുടെ താരമാവുക ഹാർദിക് പാണ്ഡ്യ ആയിരിക്കും. വെടിക്കെട്ടിന്റെ ആശാനാണ് ഹാർദിക്. എല്ലാവരുടെയും ഇഷ്ട താരമാണ്, തീർച്ചയായും ഈ ലോകകപ്പ് അവന്റെ ആയിരിക്കും," - വിജയൻ പറഞ്ഞു.

      Also read- India vs Pakistan, T20 World Cup 2021: പാകിസ്ഥാനുമായുള്ള മത്സരത്തിന് മുന്നോടിയായി വിരാട് കോഹ്ലിക്ക് ക്ലാസെടുത്ത് എം എസ് ധോണി

      "2007ൽ ആദ്യ ടി20 ലോകകപ്പിൽ ശ്രീശാന്ത് എടുത്ത ക്യാച്ച് മറക്കാൻ ആവുന്നില്ല. ആവേശകരമായ പോരാട്ടത്തിൽ ഇന്ത്യയുടെ ജയം ഇന്നും പ്രതീക്ഷിക്കാം. ഇതിലും കരുത്തരായ പാക് ടീമിനെ വരെ ഇന്ത്യ തോൽപ്പിച്ചിട്ടുണ്ട്, ഷോയിബ് അക്തര്‍ അടക്കമുള്ള നല്ല ബൗളർമാര്‍ ഉണ്ടായിരുന്ന കാലത്ത് സൗരവ് ഗാംഗുലിയും സച്ചിന്‍ ടെന്‍ഡുല്‍ക്കറും അവരെ തകര്‍ത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യ തന്നെ ഇന്ന് ജയിക്കും. ഇന്നത്തെ മത്സരം കണ്ടില്ലെങ്കില്‍ വലിയ നഷ്ടം തന്നെയാണ്.'' വിജയന്‍ പറഞ്ഞു.

      Also read- T20 World Cup |'വിരാട് കോഹ്ലി അസാമാന്യ പ്രതിഭ, ബാബര്‍ അസം അത്രത്തോളം ആയിട്ടില്ല': മുന്‍ പാക് നായകന്‍

      ആവേശപ്പോരാട്ടത്തിന് ഒരുങ്ങുന്ന ഇന്ത്യൻ ടീമിന് ആശംസകൾ നേർന്ന് കൊണ്ടാണ് വിജയൻ നിർത്തിയത്. ഇന്നത്തെ മത്സരത്തിൽ ഇന്ത്യൻ സംഘം പാകിസ്ഥാനെതിരെ മികച്ച പ്രകടനം നടത്തുമെന്നാണ് ഫുട്ബോൾ ഇതിഹാസത്തിന്റെ പക്ഷം.

      Also read- India vs Pakistan, T20 World Cup| 'ഇന്ത്യൻ താരങ്ങൾക്ക് ഉറക്ക ഗുളിക നൽകൂ'; ഇന്ത്യയുമായി ജയിക്കാൻ പാക് ടീമിന് അക്തറിന്റെ വിചിത്ര ഉപദേശം

      ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ രാത്രി 7.30 നാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടം ആരംഭിക്കുക. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഡിസ്‌നി ഹോട്സ്റ്റാറിലും മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കും.
      Published by:Naveen
      First published:
      )}