നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • India vs Pakistan, T20 World Cup| ഇന്ത്യയുടെ രക്ഷകനായി കോഹ്ലി; ഇന്ത്യക്കെതിരെ പാകിസ്ഥാന് 152 റൺസ് വിജയലക്ഷ്യം

  India vs Pakistan, T20 World Cup| ഇന്ത്യയുടെ രക്ഷകനായി കോഹ്ലി; ഇന്ത്യക്കെതിരെ പാകിസ്ഥാന് 152 റൺസ് വിജയലക്ഷ്യം

  തുടക്കത്തിൽ പാക് പേസർ ഷഹീൻ അഫ്രീദിയുടെ പേസ് ബൗളിങ്ങിന് മുന്നിൽ പതറിയെങ്കിലും ക്യാപ്റ്റന്റെ ഇന്നിങ്‌സോടെ മുന്നിൽ നിന്ന് നയിച്ച വിരാട് കോഹ്‌ലിയുടെ പ്രകടനമാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.

  Virat Kohli (Image: BCCI, Twitter)

  Virat Kohli (Image: BCCI, Twitter)

  • Share this:
   ടി20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടത്തിൽ ഇന്ത്യക്കെതിരെ പാകിസ്ഥാന് 152 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 151 റൺസെടുത്തു. തുടക്കത്തിൽ പാക് പേസർ ഷഹീൻ അഫ്രീദിയുടെ പേസ് ബൗളിങ്ങിന് മുന്നിൽ പതറിയെങ്കിലും ക്യാപ്റ്റന്റെ ഇന്നിങ്‌സോടെ മുന്നിൽ നിന്ന് നയിച്ച വിരാട് കോഹ്‌ലിയുടെ പ്രകടനമാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. 49 പന്തിൽ 57 റൺസ് നേടിയ കോഹ്ലിയാണ് ഇന്ത്യൻ നിരയിലെ ടോപ് സ്‌കോറർ.

   രോഹിത് ശർമ, കെ എൽ രാഹുൽ, വിരാട് കോഹ്ലി എന്നിങ്ങനെ ഇന്ത്യയുടെ പ്രധാന താരങ്ങളുടെ വിക്കറ്റുകൾ വീഴ്ത്തിയ പാക് പേസർ ഷഹീൻ അഫ്രീദിയാണ് ഇന്ത്യയെ ചെറിയ സ്‌കോറിൽ ഒതുക്കിയത്. നാല് ഓവറിൽ 31 റൺസ് വഴങ്ങിയാണ് താരം മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയത്.

   39 റൺസ് നേടി ഋഷഭ് പന്തും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. നാലാം വിക്കറ്റിൽ കോഹ്‌ലിയും പന്തും ചേർന്ന് കുറിച്ച 53 റൺസ് കൂട്ടുകെട്ടാണ് ഇന്ത്യയെ തകർച്ചയിൽ നിന്നും രക്ഷിച്ചത്. സന്നാഹ മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയ രോഹിത് ശർമ (0), കെ എൽ രാഹുൽ (3), സൂര്യകുമാർ യാദവ് (11) എന്നിവർക്ക് തിളങ്ങാനായില്ല.

   പാകിസ്ഥാന് വേണ്ടി ഷഹീൻ അഫ്രീദി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഹസൻ അലി രണ്ട്, ഷദാബ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

   updating..
   Published by:Naveen
   First published:
   )}