നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • India vs Pakistan, ICC T20 World Cup| ആവേശപ്പോരിൽ ടോസ് പാകിസ്ഥാന്; ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു

    India vs Pakistan, ICC T20 World Cup| ആവേശപ്പോരിൽ ടോസ് പാകിസ്ഥാന്; ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു

    മികച്ച താരനിരയുമായാണ് ഇരു ടീമുകളും അണിനിരക്കുന്നത് എന്നതിനാൽ മത്സരത്തിലെ ഫലം പ്രവചിക്കുക അസാധ്യമാണ്.

    • Share this:
      ടി20 ലോകകപ്പിലെ (ICC T20 World Cup) ഗ്ലാമർ പോരാട്ടത്തിന് ആരംഭം കുറിച്ച് മത്സരത്തിന്റെ ടോസ് ഇട്ടു. ടോസ് (Toss) നേടിയ പാകിസ്ഥാൻ (Pakistan) ക്യാപ്റ്റൻ ബാബർ അസം (Babar Azam) വിരാട് കോഹ്‍ലിയെയും (Virat Kohli) സംഘത്തെയും ബാറ്റിങ്ങിന് ക്ഷണിച്ചു.

      ലോകകപ്പിന് മുന്നോടിയായി നടന്ന സന്നാഹ മത്സരങ്ങളിലെ പ്രകടനങ്ങളും ഒപ്പം ലോകകപ്പുകളിലെ പ്രകടനങ്ങളും വെച്ച് നോക്കുമ്പോൾ ഇന്നത്തെ മത്സരത്തിൽ ഇന്ത്യ (India) തന്നെയാണ് ഫേവറൈറ്റുകൾ. മികച്ച താരനിരയുമായാണ് ഇരു ടീമുകളും അണിനിരക്കുന്നത് എന്നതിനാൽ മത്സരത്തിലെ ഫലം പ്രവചിക്കുക അസാധ്യമാണ്. മത്സരത്തിൽ ജയിച്ച് ടൂർണമെന്റിലെ മുന്നോട്ടുള്ള കുതിപ്പിന് ഊർജം നേടാനാകും ഇരു ടീമുകളും ലക്ഷ്യമിടുന്നത്.


      ലോകകപ്പ് വേദികളിൽ പാകിസ്താന് മേൽ ഇന്ത്യക്ക് തന്നെയാണ് മുൻതൂക്കം. ഏകദിന, ടി20 ലോകകപ്പുകളിൽ ഇതുവരെ നടന്ന മത്സരങ്ങളിൽ ഇന്ത്യക്കെതിരെ ഒന്നിൽ പോലും ജയിക്കാൻ പാകിസ്ഥാന് കഴിഞ്ഞിട്ടില്ല. ടി20 ലോകകപ്പുകളിൽ ഇതുവരെ അഞ്ച് മത്സരങ്ങളിലാണ് ഇന്ത്യയും പാകിസ്ഥാനും (India vs Pakistan) ഏറ്റുമുട്ടിയിട്ടുള്ളത്. ഇതിൽ അഞ്ചിലും ഇന്ത്യ തന്നെയാണ് ജയം നേടിയത്. ഏകദിന ലോകകപ്പിൽ ഏറ്റുമുട്ടിയ ഏഴ് മത്സരങ്ങളിലും പാകിസ്ഥാന് നിരാശയായിരുന്നു ഫലം.

      അവസാനമായി 2019 ഏകദിന ലോകകപ്പിലാണ് പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഏറ്റുമുട്ടിയത്. രോഹിത് ശര്‍മ്മയുടെ (Rohit Sharma) സെഞ്ചുറി മികവില്‍ മത്സരത്തില്‍ 89 റണ്‍സിന്റെ ഏകപക്ഷീയ വിജയം ഇന്ത്യ നേടിയിരുന്നു. ഇത്തവണ നേർക്കുനേർ വരുമ്പോൾ ഇന്ത്യ ഈ ആധിപത്യം തുടരുമോ അതോ പാകിസ്ഥാൻ ചരിത്രം കുറിക്കുമോ എന്നതാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.

      പാകിസ്ഥാനെതിരായ മത്സരത്തിൽ രണ്ട് സ്പിന്നർമാരും മൂന്ന് പേസർമാരെയും ഉൾപ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങുന്നത്. ജഡേജ, വരുൺ ചക്രവർത്തി എന്നിവർ സ്പിൻ വിഭാഗത്തിലും ബുംറ, ഷമി, ഭുവനേശ്വർ ത്രയം പേസ് വിഭാഗത്തിലും എത്തുന്നു. കെ എൽ രാഹുൽ, രോഹിത് ശർമ എന്നിവർ ഓപ്പണിങ്ങിൽ ഇറങ്ങുമ്പോൾ ക്യാപ്റ്റൻ വിരാട് കോഹ്ലി മൂന്നാം സ്ഥാനത്ത് ഇറങ്ങും.

      അശ്വിൻ, രാഹുൽ ചഹാർ, ശാർദുൽ ഠാക്കൂർ, ഇഷാൻ കിഷൻ എന്നിവരാണ് ഇന്നത്തെ മത്സരത്തിൽ പുറത്തിരിക്കുന്നത്.

      ഇന്ത്യ -

      വിരാട് കോഹ്ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, വരുണ്‍ ചക്രവര്‍ത്തി, ജസ്‌പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി.

      പാകിസ്ഥാന്‍ -

      ബാബര്‍ അസം (ക്യാപ്റ്റന്‍), ആസിഫ് അലി, ഫഖര്‍ സമാന്‍, മുഹമ്മദ് റിസ്‌വാന്‍ (വിക്കറ്റ് കീപ്പര്‍), ഇമാദ് വസീം, ഷൊയിബ് മാലിക്, മുഹമ്മദ് ഹഫീസ്, ഷദാബ് ഖാന്‍, ഹാരിഫ് റൗഫ്, ഹസന്‍ അലി, ഷഹീന്‍ അഫ്രീദി.
      Published by:Naveen
      First published:
      )}