നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • T20 World Cup| ബന്ധം അത്ര നല്ലതല്ല; ലോകകപ്പിലെ ഇന്ത്യ - പാക് മത്സരത്തിൽ പുനരാലോചന വേണമെന്ന് കേന്ദ്രമന്ത്രി

  T20 World Cup| ബന്ധം അത്ര നല്ലതല്ല; ലോകകപ്പിലെ ഇന്ത്യ - പാക് മത്സരത്തിൽ പുനരാലോചന വേണമെന്ന് കേന്ദ്രമന്ത്രി

  യുഎഇയിൽ നടക്കുന്ന ലോകകപ്പിൽ ഒക്ടോബർ 24നാണ് ഇന്ത്യയും പാക്സിതാനും തമ്മിൽ ഏറ്റുമുട്ടുന്നത്. 

  Giriraj Singh

  Giriraj Singh

  • Share this:
   ടി20 ലോകകപ്പിൽ (T20 World Cup) ഇന്ത്യ - പാക് (India vs Pakistan) മത്സരം നടത്തുന്ന കാര്യത്തിൽ പുനരാലോചന വേണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് (Giriraj Singh). ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അത്ര നല്ല സ്ഥിതിയിൽ അല്ല ഉള്ളതെന്നും അതുകൊണ്ട് മത്സരത്തിന്റെ കാര്യത്തില്‍ പുനരാലോചന വേണമെന്നുമാണ് ഗിരിരാജ് സിങ് പറയുന്നത്. ജോധ്പൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ജമ്മു കശ്മീരില്‍ നടക്കുന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മത്സരം നടത്തണോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

   "ജമ്മു കശ്മീരിൽ ആളുകളെ തിരഞ്ഞുപിടിച്ച് കൊല്ലുകയാണ്. അതുകൊണ്ട് തന്നെ ഇന്ത്യ - പാക് ബന്ധം അത്ര നല്ല സതിയിലല്ല. ഇത്തരമൊരു സാഹചര്യം നിലനിൽക്കെ ഇരുരാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് മത്സരം വേണ്ടതുണ്ടോയെന്ന് ആലോചിക്കേണ്ടതായുണ്ട്.'' - ഗിരിരാജ് സിങ് പറഞ്ഞു.

   ജമ്മു കശ്മീരില്‍ ഏതാനും ദിവസമായി പ്രദേശവാസികള്‍ അല്ലാത്തവര്‍ക്കു നേരെ ആക്രമണങ്ങള്‍ നടക്കുകയാണ്. പ്രദേശവാസികൾ അല്ലാത്തവരെ ഭീകരർ തിരഞ്ഞുപിടിച്ച് കൊല്ലുകയാണെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കുല്‍ഗാമിലെ വാന്‍പോ മേഖലയിലാണ് ബിഹാര്‍ സ്വദേശികളായ രണ്ടുപേരെ തീവ്രവാദികള്‍ വെടിവെച്ചു കൊന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പുല്‍വാമയിലും ശ്രീനഗറിലും സമാന സംഭവം നടന്നിരുന്നു.

   Also read- T20 World Cup | ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ചാല്‍ ബ്ലാങ്ക് ചെക്കാണ് പാകിസ്ഥാനെ കാത്തിരിക്കുന്നത്: റമീസ് രാജ

   യുഎഇയിൽ നടക്കുന്ന ലോകകപ്പിൽ ഒക്ടോബർ 24നാണ് ഇന്ത്യയും പാക്സിതാനും തമ്മിൽ ഏറ്റുമുട്ടുന്നത്. ലോകകപ്പിലെ ഗ്ലാമർ പോരാട്ടമെന്ന് വിലയിരുത്തപ്പെടുന്ന മത്സരത്തിന്റെ ടിക്കറ്റുകൾ വിൽപനയ്ക്ക് എത്തി മണിക്കൂറുകൾക്കകം വിറ്റുപോയിരുന്നു.

   ലോകകപ്പിൽ ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിൽ ഉൾപ്പെട്ടത് മുതൽ ഇരുടീമുകളുടെയും ആരാധകർ ആവേശത്തിലായിരുന്നു. ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിൽ നിലനിൽക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങൾ കാരണം ഇരുവരും ഐസിസി ടൂർണമെന്റുകളിൽ മാത്രമാണ് നേർക്കുനേർ വരാറുള്ളത്. ചിരവൈരികളുടെ പോരാട്ടങ്ങൾ ഇതുവരെയും ആരാധകർക്ക് ആവേശ മുഹൂർത്തങ്ങളാണ് സമ്മാനിച്ചിട്ടുള്ളത് എന്നതിനാൽ ഇരുവരും തമ്മിൽ നേർക്കുനേർ വരുന്ന മത്സരങ്ങൾക്കായി ആരാധകർ ആവേശത്തോടെയാണ് കാത്തിരിക്കാറുള്ളത്. ഇത്തവണത്തെ മത്സരത്തിനും ഈ ആവേശത്തിന് തെല്ലും കുറവില്ല.

   Also read- ഇന്ത്യ - പാകിസ്താൻ ലോകകപ്പ് പോരാട്ടം; ആവേശപ്പോരിലെ വിജയി ആരാകും; വിലയിരുത്തലുമായി അഫ്രീദി

   ഓസ്‌ട്രേലിയ ആതിഥേയത്വം വഹിക്കേണ്ടിയിരുന്ന ടൂര്‍ണമെന്റാണ് കോവിഡ് വ്യാപനം മൂലം ആദ്യം ഇന്ത്യയിലേക്കും പിന്നീട് അവിടുന്ന് യുഎഇലേക്ക് മാറ്റുകയും ചെയ്തത്. ഒക്ടോബർ 17 ന് ആരംഭിച്ച ടൂർണമെന്റ് നവംബർ 14 നാണ് സമാപിക്കുക.

   യുഎഇയിൽ നടക്കുന്ന ടൂർണമെന്റ് രണ്ട് ഘട്ടങ്ങളായാണ് നടക്കുക. മൊത്തം 16 ടീമുകളാണ് ഈ രണ്ട് ഘട്ടങ്ങളിലുമായി മത്സരിക്കാൻ എത്തുന്നത്. ആദ്യ ഘട്ടമായ യോഗ്യതാ റൗണ്ടിൽ എട്ട് ടീമുകൾ മത്സരിക്കും. സൂപ്പർ 12 എന്നറിയപ്പെടുന്ന രണ്ടാം ഘട്ടത്തിൽ നേരത്തെ യോഗ്യത നേടിയ എട്ട് ടീമുകൾക്കൊപ്പം യോഗ്യതാ റൗണ്ട് കടന്നെത്തുന്ന നാല് ടീമുകൾ കൂടി മത്സരിക്കും. ഇന്ത്യ, പാകിസ്താൻ, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ്, ന്യുസിലൻഡ്,ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകൾ നേരത്തെ തന്നെ സൂപ്പർ 12 ഘട്ടത്തിലേക്ക് യോഗ്യത നേടിയിരുന്നു.

   Also read- 'യുഎഇ ഞങ്ങള്‍ക്ക് നന്നായി അറിയാം, ആദ്യ മത്സരത്തില്‍ ഇന്ത്യയെ ഞങ്ങള്‍ തോല്‍പ്പിക്കും': പാക് ക്യാപ്റ്റന്‍ ബാബര്‍ അസം

   ഗ്രൂപ്പ് ഒന്ന്, രണ്ട് എന്നിങ്ങനെ തരംതിരിച്ചിട്ടുള്ള ഗ്രൂപ്പുകളിൽ, രണ്ടാമത്തെ ഗ്രൂപ്പിലാണ് ഇന്ത്യയും പാകിസ്താനും ഉൾപ്പെട്ടിരിക്കുന്നത്. ഇന്ത്യക്കും പാകിസ്താനും പുറമെ ന്യുസിലൻഡ്, അഫ്ഗാനിസ്താൻ, ഗ്രൂപ്പ് എ റണ്ണറപ്പ്, ഗ്രൂപ്പ് ബി വിജയി എന്നിവരാണ് മറ്റു ടീമുകൾ. ഗ്രൂപ്പ് ഒന്നിൽ നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, എന്നിവർക്കൊപ്പം ഗ്രൂപ്പ് എ വിജയി, ഗ്രൂപ്പ് ബി റണ്ണറപ്പ് എന്നീ ടീമുകളാണ് ഉൾപ്പെടുന്നത്. രണ്ട് ഗ്രൂപ്പുകളിൽ നിന്നും ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾ സെമിയിലേക്ക് മുന്നേറും.

   Also read- മൗകാ.. മൗകാ; ലോകകപ്പിലെ ഗ്ലാമർ പോരാട്ടത്തിന് ആവേശം കൂട്ടി സ്റ്റാർ സ്പോർട്സ് പരസ്യം - വീഡിയോ

   നവംബര്‍ 10ന് അബുദാബിയിലാണ് ആദ്യ സെമി ഫൈനല്‍. നവംബര്‍ 11ന് ദുബായില്‍ രണ്ടാമത്തെ സെമി ഫൈനൽ അരങ്ങേറും. നവംബര്‍ 14ന് ദുബായിലാണ് ഫൈനൽ.
   Published by:Naveen
   First published:
   )}