• HOME
  • »
  • NEWS
  • »
  • sports
  • »
  • T20 World Cup| ടോസ് കിട്ടിയാൽ ബാറ്റിംഗ് എടുക്കണം; റൺസ് അടിച്ചുകൂട്ടണം; കോഹ്‌ലിപ്പടയ്ക്ക് മുന്നിൽ കടമ്പകൾ ഏറെ

T20 World Cup| ടോസ് കിട്ടിയാൽ ബാറ്റിംഗ് എടുക്കണം; റൺസ് അടിച്ചുകൂട്ടണം; കോഹ്‌ലിപ്പടയ്ക്ക് മുന്നിൽ കടമ്പകൾ ഏറെ

കണക്കുകളുടെയും ഭാഗ്യപരീക്ഷണങ്ങൾക്കും നടുവിലാണ് ഇന്ത്യയുടെ സെമി ഫൈനൽ യോഗ്യത നിലനിൽക്കുന്നത്.

  • Share this:
    ടി20 ലോകകപ്പില്‍ (ICC T20 World Cup) ഇന്ത്യ (India) സെമി ഫൈനൽ (Semi Final) യോഗ്യതയെന്ന വിദൂര സ്വപ്നത്തിലേക്ക് കണ്ണും നട്ടിരിക്കുകയാണ്. സൂപ്പർ 12(Super 12) ഘട്ടത്തിൽ ജീവന്മരണ പോരാട്ടങ്ങൾക്കായി തയാറായിരിക്കുകയാണ് ഇന്ത്യൻ സംഘം. സെമിയിലേക്ക് യോഗ്യത നേടാൻ ഇന്ത്യക്ക് സ്വന്തം മത്സരങ്ങളിൽ വമ്പൻ ജയം നേടുന്നതിനൊപ്പം മറ്റ് ടീമുകളുടെ മത്സരഫലം കൂടി അനുകൂലമായി വരണം.

    ഇന്ത്യക്ക് ഇനി രണ്ട് മത്സരങ്ങളാണ് ബാക്കിയുള്ളത്. താരതമ്യേന ദുരബലരായ സ്കോട്‍ലൻഡ്, നമീബിയ എന്നീ ടീമുകൾക്കെതിരെയാണ് ഇന്ത്യയുടെ മത്സരങ്ങൾ എന്നതിനാൽ ഇന്ത്യക്ക് വലിയ തലവേദനയില്ല. ഈ രണ്ട് മത്സരങ്ങളിലും വമ്പൻ ജയം നേടി നെറ്റ് റൺറേറ്റിൽ മുന്നേറ്റം ഉണ്ടാക്കാനാകും ഇന്ത്യ ലക്ഷ്യമിടുന്നത്. വമ്പൻ ജയം നേടാൻ കഴിഞ്ഞില്ലെങ്കിൽ ഇന്ത്യയുടെ സാധ്യതകളെ അത് സാരമായി ബാധിക്കും.

    നെറ്റ് റൺറേറ്റ് എന്ന തുറുപ്പുചീട്ട്

    ഇന്ത്യ അടങ്ങിയ ഗ്രൂപ്പില്‍ നിന്നും പാകിസ്ഥാന്‍ സെമി യോഗ്യത ഉറപ്പിച്ചുകഴിന്നതിനാല്‍ ബാക്കിയുള്ള ഒരു സ്ഥാനത്തിനായാണ് പോരാട്ടം. ഇതില്‍ ഇന്ത്യക്ക് ന്യൂസിലന്‍ഡ്, അഫ്ഗാനിസ്ഥാന്‍ എന്നിവര്‍ ഉയര്‍ത്തുന്ന വെല്ലുവിളി മറികടക്കണം. ടീമുകള്‍ക്കും ഇന്ത്യയെക്കാള്‍ മികച്ച റണ്‍റേറ്റ് സ്വന്തമായുള്ളതിനാല്‍ വമ്പന്‍ മാര്‍ജിനിലുള്ള ജയം നേടുക എന്നത് മാത്രമേ ഇന്ത്യയെ സഹായിക്കൂ. അതുകൊണ്ട് തന്നെ ഇന്ത്യക്ക് സെമി ഫൈനലിലേക്ക് ടിക്കറ്റ് കിട്ടാന്‍ മറ്റ് മത്സരങ്ങളെ കൂടി ആശ്രയിക്കണം.

    അഫ്ഗാനിസ്ഥാനോ നമീബിയയോ ന്യൂസിലന്‍ഡിനെ തോല്‍പ്പിക്കണം. ന്യൂസിലന്‍ഡ് ഈ രണ്ട് കളികളിലും ജയിച്ചാല്‍ ഇന്ത്യയുടെ എല്ലാ സാധ്യതകളും അസ്തമിക്കും. നമീബിയയോടോ അഫ്ഗാനിസ്ഥാനോടോ ന്യൂസിലന്‍ഡ് തോല്‍വി വഴങ്ങിയാല്‍ പിന്നീട് നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തിലാണ് സെമി ഫൈനലിലേക്കുള്ള രണ്ടാം ടീമിനെ തിരഞ്ഞെടുക്കുക. ഇതിലാണ് ഇന്ത്യ തങ്ങളുടെ ഭാഗ്യം മാറ്റുരയ്ക്കുക.

    Also read- T20 World Cup| സെമി പിടിക്കാൻ ജയം തുടരണം; നിർണായക പോരാട്ടത്തിൽ ഇന്ത്യ ഇന്ന് സ്‌കോട്ട്‌ലന്‍ഡിനെതിരെ

    സെമിയിലേക്ക് മുന്നേറാൻ കൊഹ്‌ലിപ്പടയ്ക്ക് മുന്നിൽ കടമ്പകളേറെ

    പൊതുവെ രണ്ടാമത് ബാറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഇന്ത്യ, നെറ്റ് റൺറേറ്റ് വർധിപ്പിക്കണമെങ്കിൽ ആദ്യം ബാറ്റിംഗ് എടുക്കേണ്ടതായുണ്ട്. രണ്ട് മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ 160 ൽ കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്യുകയും വേണം. മാത്രമല്ല, രണ്ട് കളികളിലും 50 ല്‍ കൂടുതല്‍ റണ്‍സിന്റെ മാര്‍ജിനില്‍ എതിര്‍ ടീമുകളെ പരാജയപ്പെടുത്തുകയും വേണം. എന്നാൽ ആദ്യം ബാറ്റ് ചെയ്യുന്നവർ ബുദ്ധിമുട്ടുന്ന ദുബായ് സ്റ്റേഡിയത്തിലാണ് ഇന്ത്യയുടെ ബാക്കിയുള്ള രണ്ട് മത്സരങ്ങളും നടക്കുന്നത് എന്നതിനാൽ ഈ വെല്ലുവിളി കോഹ്‌ലിയും സംഘവും എങ്ങനെയാകും നേരിടുക എന്നത് കാണേണ്ടിയിരിക്കുന്നു.

    കണക്കുകളുടെയും ഭാഗ്യപരീക്ഷണങ്ങൾക്കും നടുവിലാണ് ഇന്ത്യയുടെ സെമി ഫൈനൽ യോഗ്യത നിലനിൽക്കുന്നത്. ഇന്ത്യയുടെ സാധ്യതകൾ ശക്തമാകണമെങ്കിൽ ന്യൂസിലൻഡ് അഫ്ഗാനിസ്ഥാനോടോ നമീബിയയോടൊ തോൽക്കണം.രണ്ട് മത്സരങ്ങളിലും കിവീസ് ടീം ജയം നേടിയാൽ ഇന്ത്യയുടെ പ്രതീക്ഷകൾ അവസാനിക്കുന്നതായിരിക്കും.

    Also read- 'മുജീബിന് വൈദ്യസഹായം നൽകാൻ ഇന്ത്യക്ക് കഴിഞ്ഞിരുന്നെങ്കിൽ'; അഫ്ഗാനിസ്ഥാന്റെ ജയം ആഗ്രഹിക്കുന്ന മറുപടിയുമായി അശ്വിൻ

    ഇതിൽ ഏറ്റവും നിർണായകമാവുക നവംബർ ഏഴിന് നടക്കുന്ന ന്യൂസിലൻഡ് - അഫ്ഗാനിസ്ഥാൻ പോരാട്ടമായിരിക്കും. ഇതിൽ അഫ്ഗാനിസ്ഥാൻ ജയിക്കാൻ തന്നെയാകും ഇന്ത്യൻ ആരാധകർ പ്രാർത്ഥിക്കുന്നത്. ഇതിൽ അഫ്ഗാന്റെ ജയവും ഇന്ത്യക്ക് അനുകൂലമായി വരേണ്ടതുണ്ട്, അഫ്ഗാനിസ്ഥാൻ ന്യൂസിലൻഡിനെതിരെ കുറഞ്ഞ മാർജിനിൽ ജയിച്ചാൽ ഇന്ത്യക്ക് അത് ഗുണകരമാകും. പത്ത് റണ്‍സില്‍ താഴെ മാര്‍ജിനില്‍ അഫ്ഗാനിസ്ഥാന്‍ വിജയിക്കുന്നതാണ് ഇന്ത്യക്ക് ഗുണം ചെയ്യുക. മാത്രമല്ല ശേഷിക്കുന്ന മത്സരങ്ങളില്‍ ഇന്ത്യ വലിയ മാര്‍ജിനില്‍ ജയിക്കുകയും ചെയ്താൽ ലോകകപ്പിൽ അവസാന നാലിൽ കടന്നുകൂടാൻ ഇന്ത്യക്ക് സാധിക്കും.
    Published by:Naveen
    First published: