നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • T20 World Cup| 81 പന്തുകൾ ബാക്കി നിൽക്കെ ജയം; റെക്കോർഡുകൾ അടിച്ചെടുത്ത് കോഹ്‌ലിപ്പട

    T20 World Cup| 81 പന്തുകൾ ബാക്കി നിൽക്കെ ജയം; റെക്കോർഡുകൾ അടിച്ചെടുത്ത് കോഹ്‌ലിപ്പട

    സ്‌കോട്ട്‌ലന്‍ഡിനെ 85 റൺസിന് എറിഞ്ഞൊതുക്കുകയും തുടർന്ന് 81 പന്ത് ബാക്കി നിർത്തി എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയവും ഇന്ത്യ സ്വന്തമാക്കുകയായിരുന്നു.

    News 18

    News 18

    • Share this:
      ടി20 ലോകകപ്പിലെ (T20 World Cup) സൂപ്പര്‍ 12 പോരാട്ടത്തില്‍ സ്‌കോട്ട്‌ലന്‍ഡിനെതിരെ (Scotland) വമ്പന്‍ ജയമാണ് വിരാട് കോഹ്‌ലിയുടെ (Virat Kohli) നേതൃത്വത്തിൽ ഇറങ്ങിയ ഇന്ത്യൻ ടീം സ്വന്തമാക്കിയത് (Team India). സ്‌കോട്ട്‌ലന്‍ഡിനെ 85 റൺസിന് എറിഞ്ഞൊതുക്കുകയും തുടർന്ന് 81 പന്ത് ബാക്കി നിർത്തി എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയവും ഇന്ത്യ സ്വന്തമാക്കുകയായിരുന്നു. റൺറേറ്റിൽ കാര്യമായ മാറ്റം വരുത്താൻ ഇന്ത്യയെ ഈ വിജയം സഹായിക്കുകയും ചെയ്തു. വിജയത്തോടെ ഇന്ത്യ നെറ്റ് റണ്‍റേറ്റില്‍ അഫ്ഗാനിസ്ഥാനെ മറികടന്ന് ഗ്രൂപ്പ് രണ്ടില്‍ മൂന്നാം സ്ഥാനത്തെത്തി. ഗ്രൂപ്പിലെ മികച്ച റൺറേറ്റ് ഇന്ത്യക്കാണ്.

      തകർപ്പൻ ജയത്തിന്റെ കൂടെ ഇന്ത്യ കുറച്ച് റെക്കോർഡുകൾ കൂടി അടിച്ചെടുത്തിരുന്നു. ടി20യിൽ സ്കോർ പിന്തുടർന്ന് ജയിക്കുമ്പോൾ അവശേഷിക്കുന്ന പന്തുകളുടെ എണ്ണത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ ജയമാണ് ഇന്നലെ പിറന്നത്. ഇതിനോടൊപ്പം ടി20 ലോകകപ്പിൽ അവശേഷിക്കുന്ന പന്തുകളുടെ എണ്ണത്തിൽ ഏറ്റവും വലിയ മൂന്നാമത്തെ ജയം എന്ന റെക്കോർഡ് കൂടി കോഹ്‌ലിയും സംഘവും സ്വന്തമാക്കി.

      2016ൽ മിർപൂരിൽ യുഎഇക്കെതിരെ 59 പന്തുകൾ ബാക്കി നിർത്തി ജയം നേടിയതായിരുന്നു അവശേഷിക്കുന്ന പന്തുകളുടെ എണ്ണത്തിൽ ടി20യിൽ ഇതിന് മുൻപ് ഇന്ത്യയുടെ വലിയ ജയം. എന്നാൽ ഇന്നലെ സ്‌കോട്ട്‌ലന്‍ഡിനെതിരെ 81 പന്തുകൾ ബാക്കി നിൽക്കെ ജയം നേടിയതോടെ ഈ റെക്കോർഡ് വഴിമാറുകയായിരുന്നു. ടി20 ലോകകപ്പ് ചരിത്രത്തിൽ 2014 നെതർലൻഡ്സിനെതിരെ ശ്രീലങ്ക 90 പന്തുകൾ ബാക്കി നിൽക്കെ ജയം നേടിയതാണ് അവശേഷിക്കുന്ന പന്തുകളുടെ എണ്ണത്തിൽ ഏറ്റവും വലിയ ജയം. ഈ ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ ഓസ്‌ട്രേലിയ 82 പന്തുകൾ ബാക്കി നിൽക്കെ ജയം നേടിയതാണ് പട്ടികയിൽ രണ്ടാമത് നിൽക്കുന്നത്.

      ആദ്യം എറിഞ്ഞൊതുക്കി; പിന്നെ അടിച്ചുപറത്തി; റൺറേറ്റിൽ കുതിപ്പ്

      പിറന്നാൾ ദിനത്തിൽ ടോസ് ഭാഗ്യം സ്വന്തമായ കോഹ്ലി സ്‌കോട്ട്‌ലന്‍ഡിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. കോഹ്‌ലിയുടെ തീരുമാനം തെറ്റിയില്ല. ഇന്ത്യൻ ബൗളർമാർ തകർത്താടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സ്‌കോട്ട്‌ലൻഡിനെ ഇന്ത്യൻ ബൗളർമാർ 17.4 ഓവറില്‍ 85 റൺസിന് എറിഞ്ഞൊതുക്കി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ രവീന്ദ്ര ജഡേജയുടെയും മുഹമ്മദ് ഷമിയുടെയും പ്രകടനമാണ് സ്‌കോട്ട്‌ലൻഡിന്റെ കഥ കഴിച്ചത്. 24 റണ്‍സെടുത്ത ഓപ്പണര്‍ ജോര്‍ജ് മന്‍സിയാണ് സ്‌കോട്‌ലന്‍ഡിന്റെ ടോപ്‌സ്‌കോറര്‍.

      Also read- T20 World Cup |അടിച്ചുതകര്‍ത്ത് ഇന്ത്യ; റണ്‍റേറ്റില്‍ കുതിപ്പ്; സ്‌കോട്ട്‌ലന്‍ഡിനെതിരെ വമ്പന്‍ ജയം

      മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ സ്‌കോട്ട്‌ലന്‍ഡ് ഉയര്‍ത്തിയ 86 റണ്‍സിന്റെ കുഞ്ഞന്‍ വിജയലക്ഷ്യം 6.3 ഓവറില്‍ രണ്ട്‌ വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി പതിവുപോലെ കെ.എല്‍. രാഹുലും രോഹിത് ശര്‍മയും ചേര്‍ന്നാണ് ഓപ്പണ്‍ ചെയ്തത്. 7.1 ഓവറിനുളളില്‍ വിജയം നേടിയാല്‍ അഫ്ഗാനിസ്ഥാനെ നെറ്റ് റണ്‍ റേറ്റില്‍ മറികടക്കാനാകും എന്നതിനാല്‍ രാഹുലും രോഹിത്തും ആക്രമിച്ചാണ് കളിച്ചത്. ആദ്യ മൂന്നോവറില്‍ തന്നെ ഇന്ത്യ 39 റണ്‍സടിച്ചു.

      അഞ്ചാം ഓവറിലെ അവസാന പന്തില്‍ രോഹിത് പുറത്തായി. 16 പന്തുകളില്‍ നിന്ന് 30 റണ്‍സെടുത്ത രോഹിത്തിനെ ബ്രാഡ് വീല്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. ആദ്യ വിക്കറ്റില്‍ രാഹുലിനൊപ്പം 70 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് രോഹിത് ക്രീസ് വിട്ടത്. രോഹിത്തിന് പകരം നായകന്‍ വിരാട് കോഹ്ലി ക്രീസിലെത്തി. പിന്നാലെ രാഹുല്‍ അര്‍ധശതകം കുറിച്ചു. 18 പന്തുകളില്‍ നിന്നാണ് രാഹുല്‍ അര്‍ധശതകം തികച്ചത്. പക്ഷേ തൊട്ടടുത്ത ന്തില്‍ രാഹുല്‍ പുറത്തായി. 19 പന്തുകളില്‍ നിന്ന് ആറ് ഫോറിന്റെയും മൂന്ന് സിക്‌സിന്റെയും അകമ്പടിയോടെ 50 റണ്‍സെടുത്താണ് രാഹുല്‍ ക്രീസ് വിട്ടത്. പിന്നാലെ ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ് തകര്‍പ്പന്‍ സിക്‌സടിച്ച് ഇന്ത്യയെ വിജയത്തിലെത്തിച്ചു.

      Also read- T20 World Cup |പാകിസ്ഥാനെതിരായ മത്സരം പിറന്നാള്‍ ദിനത്തില്‍ കളിച്ചാല്‍ മതിയായിരുന്നു: ടോസ് നേടിയ ശേഷം കോഹ്ലി

      എളുപ്പത്തിൽ ജയം നേടിയ ഇന്ത്യ റൺറേറ്റിലും വൻ മുന്നേറ്റമാണ് ഉണ്ടാക്കിയത്. വമ്പന്‍ ജയത്തോടെ നെറ്റ് റണ്‍റേറ്റില്‍ അഫ്ഗാനിസ്ഥാനെ(+1.481) മറികടന്ന് ഇന്ത്യ(+1.619) പോയന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി. നിലവിൽ ഗ്രൂപ്പ് രണ്ടിൽ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ എങ്കിലും ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള പാകിസ്ഥാൻ, ന്യൂസിലൻഡ് എന്നീ ടീമുകളേക്കാൾ മികച്ച റൺറേറ്റ് ആണ് ഇന്ത്യക്ക് നിലവിലുള്ളത്. ഇതോടെ ന്യൂസിലൻഡ് ഒരു മത്സരം തോറ്റാൽ സെമി യോഗ്യത നേടാനുള്ള നേരിയ സാധ്യത നിലനിർത്താനും ഇന്ത്യക്കായി.
      Published by:Naveen
      First published:
      )}