നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • T20 World Cup| സ്‌കോട്ട്‌ലന്‍ഡിനെതിരെ ഇരട്ട പ്രഹരം; ടി20യിൽ ചരിത്രനേട്ടം സ്വന്തമാക്കി ബുംറ

    T20 World Cup| സ്‌കോട്ട്‌ലന്‍ഡിനെതിരെ ഇരട്ട പ്രഹരം; ടി20യിൽ ചരിത്രനേട്ടം സ്വന്തമാക്കി ബുംറ

    ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ സ്‌കോട്ട്‌ലന്‍ഡിനെതിരെ രണ്ട് വിക്കറ്റ് വീഴ്ത്തിയതോടെയാണ് ബുംറ ഈ നേട്ടത്തിൽ എത്തിയത്.

    Image: Twitter

    Image: Twitter

    • Share this:
      അന്താരാഷ്ട്ര ടി20യിൽ (T20I) ഇന്ത്യക്ക് (India) വേണ്ടി കൂടുതൽ വിക്കറ്റുകൾ നേടുന്ന ബൗളറായി പേസർ ജസ്പ്രീത് ബുംറ (Jasprit Bumrah). ടി20 ലോകകപ്പിലെ (T20 World Cup) സൂപ്പര്‍ 12 പോരാട്ടത്തില്‍ സ്‌കോട്ട്‌ലന്‍ഡിനെതിരെ (Scotland) രണ്ട് വിക്കറ്റ് വീഴ്ത്തിയതോടെയാണ് ബുംറ ഈ നേട്ടത്തിൽ എത്തിയത്.

      ഇന്നലത്തെ രണ്ട് വിക്കറ്റ് നേട്ടത്തോടെ ഇന്ത്യക്ക് വേണ്ടി ടി20യിൽ ബുംറയുടെ വിക്കറ്റ് നേട്ടം 64 ആയി. 63 വിക്കറ്റുകൾ നേടിയ സ്പിന്നർ യുസ്‌വേന്ദ്ര ചഹലിനെയാണ് (Yuzvendra Chahal) ബുംറ മറികടന്നത്. 53 ടി20 മത്സരങ്ങളിൽ നിന്നാണ് ബുംറ 64 വിക്കറ്റുകൾ നേടിയത്. അതേസമയം, 49 മത്സരങ്ങളിൽ നിന്നായിരുന്നു ചഹൽ 63 വിക്കറ്റുകൾ നേടി ടി20യിൽ ഇന്ത്യയുടെ മികച്ച വിക്കറ്റ് വേട്ടക്കാരനായിരുന്നത്.

      മത്സരത്തിൽ സ്‌കോട്ട്‌ലന്‍ഡ് ക്യാപ്റ്റൻ കൈൽ കോട്‌സര്‍, മാർക്ക് വാട്ട് എന്നിവരുടെ വിക്കറ്റുകൾ നേടിയാണ് ബുംറ റെക്കോർഡ് നേട്ടത്തിൽ എത്തിയത്. സ്‌കോട്ട്‌ലന്‍ഡ് ബാറ്റർമാരെ നിലയുറപ്പിക്കാൻ അനുവദിക്കാതെ ഇന്ത്യൻ ബൗളർമാർ തകർത്താടിയ മത്സരത്തിൽ മൂന്നാം ഓവറിൽ കോട്‌സറിനെ വീഴ്ത്തി ബുംറയാണ് വിക്കറ്റ് വേട്ട തുടങ്ങിയത്. ബുംറ തുടങ്ങിവെച്ചത് മറ്റ് ബൗളർമാർ ഏറ്റെടുത്തപ്പോൾ സ്‌കോട്ട്‌ലന്‍ഡ് നിര തകർന്നടിയുകയായിരുന്നു. തുടങ്ങിവെച്ചത് അവസാനിപ്പിക്കുക എന്നത് പോലെ ബുംറ തന്നെയാണ് സ്‌കോട്ട്‌ലന്‍ഡിന്റെ അവസാന വിക്കറ്റും വീഴ്ത്തിയത്. 18-ാം ഓവറിലെ നാലാം പന്തിലായിരുന്നു ഈ വിക്കറ്റ്. 3.4 ഓവറിൽ 10 റൺസ് മാത്രം വഴങ്ങിയാണ് ബുംറ രണ്ട് വിക്കറ്റ് നേടിയത്.



      Also read- T20 World Cup| 81 പന്തുകൾ ബാക്കി നിൽക്കെ ജയം; റെക്കോർഡുകൾ അടിച്ചെടുത്ത് കോഹ്‌ലിപ്പട

      ബുംറയുടെ രണ്ട് വിക്കറ്റ് നേട്ടത്തിന് പുറമെ മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും മിന്നിയപ്പോൾ സ്‌കോട്ട്‌ലന്‍ഡ് 17.4 ഓവറില്‍ 85 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. 4 റണ്‍സെടുത്ത ഓപ്പണര്‍ ജോര്‍ജ് മന്‍സിയാണ് സ്‌കോട്‌ലന്‍ഡിന്റെ ടോപ്‌സ്‌കോറര്‍.

      മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ സ്‌കോട്ട്‌ലന്‍ഡ് ഉയര്‍ത്തിയ 86 റണ്‍സിന്റെ കുഞ്ഞന്‍ വിജയലക്ഷ്യം 6.3 ഓവറില്‍ രണ്ട്‌ വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. അഫ്ഗാനിസ്ഥാനെതിരെ നിർത്തിയിടത്ത് നിന്നും തുടങ്ങിയ ഇന്ത്യൻ ഓപ്പണർമാരായ രോഹിത് ശർമയും കെ എൽ രാഹുലും സ്‌കോട്ട്‌ലന്‍ഡ് ബൗളർമാരെ കടന്നാക്രമിച്ച് മുന്നേറുകയായിരുന്നു. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ അഞ്ചോവറിൽ 70 റൺസ് കൂട്ടിച്ചേർത്തതിന് ശേഷമാണ് പിരിഞ്ഞത്. 16 പന്തുകളില്‍ നിന്ന് 30 റണ്‍സെടുത്ത രോഹിത്തിനെ ബ്രാഡ് വീല്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു.

      Also read- T20 World Cup |പാകിസ്ഥാനെതിരായ മത്സരം പിറന്നാള്‍ ദിനത്തില്‍ കളിച്ചാല്‍ മതിയായിരുന്നു: ടോസ് നേടിയ ശേഷം കോഹ്ലി

      രോഹിത് പുറത്തായതിന് ശേഷവും അടിതുടർന്ന രാഹുൽ 18 പന്തുകളിൽ അർധസെഞ്ചുറി തികച്ചു. ഇന്ത്യ വിജയത്തിന് തൊട്ടരികെ നിൽക്കെയാണ് രാഹുൽ പുറത്തായത്. 19 പന്തുകളില്‍ നിന്ന് ആറ് ഫോറിന്റെയും മൂന്ന് സിക്‌സിന്റെയും അകമ്പടിയോടെ 50 റണ്‍സെടുത്താണ് രാഹുല്‍ ക്രീസ് വിട്ടത്. പിന്നാലെ ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ് തകര്‍പ്പന്‍ സിക്‌സടിച്ച് ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു.
      Published by:Naveen
      First published:
      )}