നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • T20 World Cup India| രോഹിതിനൊപ്പം രാഹുൽ ഓപ്പൺ ചെയ്യും; ഇഷാൻ കിഷൻ പുറത്തിരിക്കും; സ്ഥിരീകരിച്ച് കോഹ്ലി

    T20 World Cup India| രോഹിതിനൊപ്പം രാഹുൽ ഓപ്പൺ ചെയ്യും; ഇഷാൻ കിഷൻ പുറത്തിരിക്കും; സ്ഥിരീകരിച്ച് കോഹ്ലി

    ഒക്ടോബർ 24ന് പാകിസ്താനെതിരെയാണ് ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം. ഇതിന് മുന്നോടിയായി അവസാനവട്ട ഒരുക്കമെന്ന നിലയിൽ നാളെ ഓസ്‌ട്രേലിയുമായി ഇന്ത്യ സന്നാഹ മത്സരം കളിക്കുന്നുണ്ട്.

    Virat Kohli (Image: Royal Challengers Banglore, Twitter)

    Virat Kohli (Image: Royal Challengers Banglore, Twitter)

    • Share this:
      ടി20 ലോകകപ്പിൽ (T20 World Cup) ഇന്ത്യയുടെ (Team India) പ്ലെയിങ് ഇലവൻ എങ്ങനെയാകും എന്നത് ആരാധകർ ഉറ്റുനോക്കുന്ന കാര്യമാണ്. ലോകകപ്പിനായി തിരഞ്ഞെടുത്ത സംഘത്തിൽ ഓരോ സ്ഥാനത്തേക്കും രണ്ടിലധികം താരങ്ങൾ ഉള്ളതിനാൽ ലോകകപ്പിൽ ആരൊക്കെയായിരിക്കും ടീം മാനേജ്‌മെന്റ് അന്തിമ ഇലവനിൽ ഉൾപ്പെടുത്തുക എന്നത് ആകാംക്ഷയോടെ ഉറ്റുനോക്കുന്ന കാര്യമാണ്. ഇതിൽ ചർച്ചകളും ആരാധകർക്കിടയിൽ നടക്കുന്നുണ്ട്.

      അന്തിമ ഇലവനിൽ ഏറ്റവും കൂടുതൽ മത്സരം നടക്കുന്നത് ടീമിലെ ഓപ്പണിങ് സ്ഥാനത്തേക്കാണ്. മൊത്തം നാല് താരങ്ങളാണ് ഇന്ത്യയുടെ ലോകകപ്പ് സംഘത്തിൽ ഓപ്പണിങ് റോളിൽ കളിക്കുന്നവരുള്ളത്. രോഹിത് ശർമ (Rohit Sharma), കെ എൽ രാഹുൽ (K L Rahul), ഇഷാൻ കിഷൻ (Ishan Kishan), ക്യാപ്റ്റൻ വിരാട് കോഹ്ലി (Virat Kohli) എന്നിവരാണ് ആ നാല് താരങ്ങൾ. ഇതിൽ രോഹിത് ശർമ ഓപ്പണിങ്ങിൽ തന്റെ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ബാക്കി വരുന്ന ഒരു സ്ഥാനത്തേക്കാണ് കടുത്ത മത്സരം നടക്കുന്നത്. ക്യാപ്റ്റൻ വിരാട് കോഹ്ലി ലോകകപ്പിൽ മൂന്നാം സ്ഥാനത്ത് ബാറ്റിങ്ങിന് ഇറങ്ങുമെന്ന് അറിയിച്ചതോടെ മത്സരം കെ എൽ രാഹുലും ഇഷാൻ കിഷനും തമ്മിലായിരിക്കുകയാണ്. ഇപ്പോഴിതാ അതിനുള്ള ഉത്തരവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ക്യാപ്റ്റൻ വിരാട് കോഹ്ലി. ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തിന് ശേഷമാണ് കോഹ്ലി ഇക്കാര്യത്തിൽ സ്ഥിരീകരണം നൽകിയത്.

      Also read- T20 World Cup| ലോകകപ്പിനായി ഇന്ത്യക്ക് പ്രത്യേകം തയാറെടുപ്പ് വേണ്ടതില്ല; പ്ലെയിങ് ഇലവൻ സാഹചര്യമനുസരിച്ച് തീരുമാനിക്കും - രവി ശാസ്ത്രി

      ലോകകപ്പിൽ രോഹിത് ശർമയ്‌ക്കൊപ്പം കെ എല്‍ രാഹുലായിരിക്കും ഓപ്പണറായി ഇറങ്ങുകയെന്നും ഇഷാൻ കിഷന് അതിനാൽ പുറത്തിരിക്കേണ്ടി വരുമെന്നുമാണ് കോഹ്ലി അറിയിച്ചത്. ''ഇപ്പോള്‍ രോഹിതിനൊപ്പം കെ.എല്‍. രാഹുലിനെയല്ലാതെ ഓപ്പണിങ്ങില്‍ സങ്കല്പിക്കാനാകില്ല. ഞാന്‍ മൂന്നാം നമ്പറില്‍ ഇറങ്ങും.'' - പത്രസമ്മേളനത്തില്‍ കോലി പറഞ്ഞു.

      ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തിൽ രാഹുലും കിഷനും തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. എന്നാൽ ലോകകപ്പിൽ ഓപ്പണറായി ടീം മാനേജ്‌മെന്റ് തിരഞ്ഞെടുത്തത് രാഹുലിനെ ആയിരുന്നു. ഈയിടെ അവസാനിച്ച ഐപിഎല്ലിലും രാഹുൽ തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. ഐപിഎല്ലിൽ തുടക്കത്തിൽ നിറം മങ്ങിയതിന് ശേഷം അവസാന മത്സരങ്ങളിലാണ് ഇഷാൻ കിഷൻ ഫോമിലേക്ക് എത്തിയത്.

      Also read- Virat Kohli |'അഭിനയവും വശമുണ്ട്'! ക്രീസിലെ ശിഖര്‍ ധവാനെ അനുകരിച്ച് വിരാട് കോഹ്ലി, വീഡിയോ വൈറല്‍

      ലോകകപ്പിൽ ഇന്ത്യയുടെ ഓപ്പണർമാരുടെ കാര്യത്തിൽ മാത്രമാണ് കോഹ്ലി സ്ഥിരീകരണം നൽകിയത്. ടീമിലെ മറ്റ് താരങ്ങൾ ആരൊക്കെയായിരിക്കുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വ്യക്തമാക്കിയില്ല. ഒക്ടോബർ 24ന് പാകിസ്താനെതിരെയാണ് ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വൈകീട്ട് 7.30 നാണ് മത്സരം ആരംഭിക്കുക. ഇതിന് മുന്നോടിയായി അവസാനവട്ട ഒരുക്കമെന്ന നിലയിൽ നാളെ ഓസ്‌ട്രേലിയുമായി ഇന്ത്യ സന്നാഹ മത്സരം കളിക്കുന്നുണ്ട്.
      Published by:Naveen
      First published:
      )}