• HOME
 • »
 • NEWS
 • »
 • sports
 • »
 • കോഹ്‌ലിയെ പോലൊരു താരത്തിൽ നിന്നും ഇതല്ല പ്രതീക്ഷിച്ചത്; ഇന്ത്യൻ ക്യാപ്റ്റന്റെ 'ഭീരുത്വ' പ്രസ്താവനയെ വിമർശിച്ച് കപിൽ ദേവ്

കോഹ്‌ലിയെ പോലൊരു താരത്തിൽ നിന്നും ഇതല്ല പ്രതീക്ഷിച്ചത്; ഇന്ത്യൻ ക്യാപ്റ്റന്റെ 'ഭീരുത്വ' പ്രസ്താവനയെ വിമർശിച്ച് കപിൽ ദേവ്

ക്യാപ്റ്റന്റെയും ടീമിന്റെയും ശരീരഭാഷ ഇത്തരത്തിൽ ഉള്ളതാണെങ്കിൽ ടൂർണമെന്റിൽ തിരിച്ചുവരവ് എളുപ്പമാകില്ല

Kapil Dev

Kapil Dev

 • Share this:
  ടി20 ലോകകപ്പിൽ (ICC T20 World Cup) ന്യൂസിലൻഡിനെതിരായ തോൽവിക്ക് ശേഷം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി (Virat Kohli) നടത്തിയ പ്രതികരണത്തെ വിമർശിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റനും ഇതിഹാസവുമായ കപിൽ ദേവ് (Kapil Dev). കോഹ്‌ലിയെ പോലൊരു വലിയ താരത്തിൽ നിന്നും ഇതല്ല പ്രതീക്ഷിക്കുന്നത് എന്നും തീർത്തും ദുർബലമായ പ്രസ്താവനയാണ് കോഹ്ലി നടത്തിയത് എന്നാണ് കപിൽ പറഞ്ഞത്.

  കോഹ്‌ലിയുടെ പ്രതികരണം

  'ഇന്ത്യക്കായി കളിക്കുമ്പോള്‍ ഏറെ പ്രതീക്ഷയുണ്ടാകും. ആരാധകരില്‍ നിന്ന് മാത്രമല്ല. താരങ്ങളില്‍ നിന്ന് അതിനാല്‍ തീര്‍ച്ചയായും നമ്മുടെ മത്സരങ്ങള്‍ക്ക് സമ്മര്‍ദമുണ്ടാകും. ഇന്ത്യക്ക് വേണ്ടി കളിക്കുന്ന എല്ലാവരും അത് ഉള്‍ക്കൊള്ളണം.കഴിഞ്ഞ നാല് വർഷങ്ങളിൽ ഈ സമ്മർദ്ദം മറികടക്കാൻ കഴിഞ്ഞിരുന്നെങ്കിലും എന്തുകൊണ്ടോ കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ സമ്മര്‍ദം അതിജീവിക്കാനായില്ല. മത്സരത്തിൽ ബാറ്റും ബോളും കൊണ്ട് ധൈര്യശാലികളായിരുന്നു ഞങ്ങളെന്ന് തോന്നുന്നില്ല.' എന്നാണ് കോഹ്ലി പറഞ്ഞത്.

  കപിൽ ദേവിന്റെ വാക്കുകൾ

  'വിരാട് കോഹ്‌ലിയെ പോലൊരു വലിയ താരത്തിൽ നിന്നും തീർത്തും ദുർബലമായ പ്രസ്താവനയാണിത്. ക്യാപ്റ്റന്റെയും ടീമിന്റെയും ശരീരഭാഷ ഇത്തരത്തിൽ ഉള്ളതാണെങ്കിൽ ടൂർണമെന്റിൽ തിരിച്ചുവരവ് എളുപ്പമാകില്ല. കോഹ്ലി അത്തരത്തിൽ പ്രതികരിച്ചത് എനിക്ക് വിചിത്രമായാണ് തോന്നിയത്. കാരണം കോഹ്ലി അങ്ങനെയൊരു താരമല്ല, തികഞ്ഞ ഒരു പോരാളിയാണ് കോഹ്ലി. ഒരു ടീമിന്റെ ക്യാപ്റ്റൻ എങ്ങനെയാണ് തന്റെ ടീം ധൈര്യശാലികൾ ആയല്ല കളിച്ചത് എന്ന് പറയുക, രാജ്യത്തിന് വേണ്ടി അഭിനിവേശത്തോടെ കളിക്കുന്ന താരം, ലോകകപ്പ് പോലൊരു ടൂർണമെന്റിൽ ഇത്തരത്തിൽ ഒരു പ്രസ്താവന നടത്തിയാൽ അത് നിങ്ങളുടെ മികവിനെ ചോദ്യം ചെയ്യുന്നതിലേക്ക് വഴിവെക്കും.' കപിൽ ദേവ് പറഞ്ഞു.

  Also read- T20 World Cup | 'ബാറ്റും ബോളും കൊണ്ട് ഞങ്ങള്‍ ധൈര്യശാലികളാണെന്ന് തോന്നുന്നില്ല'; വിരാട് കോഹ്ലി

  ന്യൂസിലൻഡിനെതിരെ ഇന്ത്യ തോൽവി വഴങ്ങിയതിലുള്ള നിരാശയും കപിൽ പങ്കുവെച്ചു.'എനിക്ക് വാക്കുകൾ ഇല്ല. ഏതറ്റം വരെ വിമർശിക്കും. യുഎഇയിൽ ഐപിഎൽ കളിച്ച് ലോകകപ്പിനായി ഒരുങ്ങിയ ഇന്ത്യയുടെ കളിക്കാർ പ്രതീക്ഷിച്ച പ്രകടനമല്ല പുറത്തെടുത്തത്. ഇത്തരം പ്രകടനങ്ങൾ വിമർശനത്തിന് വഴിയൊരുക്കും. മത്സരത്തിൽ പൊരുതി തോറ്റിരുന്നുവെങ്കിൽ നമുക്ക് മനസ്സിലാക്കാം. എന്നാൽ ഇന്ത്യയുടെ ക്രിക്കറ്റ് ടീമിനെ പിന്തുടരുന്നവർക്ക് സന്തോഷിക്കാൻ വക നൽകുന്ന ഒരു മികവാർന്ന വ്യക്തിഗത പ്രകടനം പോലും പുറത്തെടുക്കാൻ ഇന്ത്യൻ സംഘത്തിലെ ഒരു താരത്തിനും കഴിഞ്ഞില്ല.' കപിൽ ദേവ് കൂട്ടിച്ചേർത്തു.

  Also read - തുടർ തോൽവികളിൽ പതറി കോഹ്ലിപ്പട; എന്തുകൊണ്ട് ഇന്ത്യ തോറ്റു? കാരണങ്ങൾ തുറന്നുപറഞ്ഞ് ബുംറ

  ന്യൂസിലൻഡിനെതിരായ നിർണായക പോരാട്ടത്തിൽ എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യൻ സംഘം തോറ്റത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് 110 റൺസ് മാത്രമാണ് നേടാൻ കഴിഞ്ഞത്. മികച്ച രീതിയിൽ പന്തെറിഞ്ഞ കിവീസ് ബൗളർമാരാണ് ഇന്ത്യയുടെ പേരുകേട്ട ബാറ്റിംഗ് നിരയുടെ കഥ കഴിച്ചത്. 19 പന്തിൽ 26 റൺസ് നേടിയ ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. മൂന്ന് വിക്കറ്റ് വീഴ്ത്തി ട്രെന്റ് ബോൾട്ടും രണ്ട് വിക്കറ്റുമായി ഇഷ് സോധിയും ബൗളിങ്ങിൽ തിളങ്ങി.

  ഇന്ത്യ ഉയർത്തിയ 111 റൺസ് വിജയലക്ഷ്യം 14.3 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കിവീസ് മറികടക്കുകയായിരുന്നു. ഡാരില്‍ മിച്ചല്‍- കെയ്ന്‍ വില്യംസണ്‍ സഖ്യമാണ് കിവീസിന് അനായാസ ജയം സമ്മാനിച്ചത്.
  Published by:Naveen
  First published: