നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • Kevin Pietersen| 'കളിക്കാർ യന്ത്രമനുഷ്യരല്ല; തോൽവിയിലും അവർക്കൊപ്പം നിൽക്കണം'; ഇന്ത്യൻ ടീമിന് പിന്തുണയുമായി കെവിൻ പീറ്റേഴ്‌സൺ

    Kevin Pietersen| 'കളിക്കാർ യന്ത്രമനുഷ്യരല്ല; തോൽവിയിലും അവർക്കൊപ്പം നിൽക്കണം'; ഇന്ത്യൻ ടീമിന് പിന്തുണയുമായി കെവിൻ പീറ്റേഴ്‌സൺ

    ട്വിറ്ററിൽ തന്റെ ഔദ്യോഗിക അക്കൗണ്ടിൽ ഹിന്ദിയിലാണ് പീറ്റേഴ്‌സൺ ഇന്ത്യൻ ടീമിന് പിന്തുണ നൽകിക്കൊണ്ട് ട്വീറ്റ് ചെയ്തത്.

    പീറ്റേഴ്‌സണ്‍

    പീറ്റേഴ്‌സണ്‍

    • Share this:
      ടി20 ലോകകപ്പില്‍ തുടര്‍ച്ചയായ തോൽവികളെ തുടര്‍ന്ന് വിമര്‍ശനം നേരിടുന്ന ഇന്ത്യന്‍ ടീമിന് പിന്തുണയുമായി മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴേസ്ണ്‍. കളിക്കാര്‍ യന്ത്രമനുഷ്യരല്ലെന്നും അവർ വിജയിക്കുമ്പോൾ മാത്രമല്ല തോൽക്കുമ്പോഴും ആരാധകർ പിന്തുണ നൽകണമെന്നും പീറ്റേഴ്‌സൺ പറഞ്ഞു. ട്വിറ്ററിൽ തന്റെ ഔദ്യോഗിക അക്കൗണ്ടിലൂടെ ഹിന്ദിയിലാണ് പീറ്റേഴ്‌സൺ ഇന്ത്യൻ ടീമിന് പിന്തുണയുമായി രംഗത്ത് വന്നത്.

      സ്പോർട്സിൽ ഒരു ടീം ജയിക്കുകയും മറ്റൊരു ടീം തോല്‍ക്കുകയും ചെയ്യും. ഓരോ കളിക്കാരനും തോൽക്കാൻ വേണ്ടിയല്ല കളത്തിലേക്ക് ഇറങ്ങുന്നത്. ഒരു കായിക ഇനത്തിൽ അവനവന്റെ രാജ്യത്തെ പ്രതിനിധീകരിച്ച് കളിക്കുക എന്നത് ഓരോ കളിക്കാരനും വലിയ ബഹുമതിയായാണ് കാണുന്നത്. അതുകൊണ്ട് ഇവിടെ എല്ലാവരും മനസിലാക്കേണ്ടത് കളിക്കാർ യന്ത്രമനുഷ്യരല്ല എന്നതാണ്. ആരാധകരുടെ പിന്തുണ അവർക്ക് നിരന്തരം വേണ്ടുന്ന ഒരു കാര്യമാണ്. ' - പീറ്റേഴ്‌സൺ കുറിച്ചു.


      മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്ങും ഇന്ത്യൻ ടീമിന് പിന്തുണയുമായി രംഗത്ത് എത്തിയിരുന്നു.

      Also read- ഇന്ത്യന്‍ കളിക്കാരുടെ പ്രകടനം മെച്ചപ്പെടുത്താന്‍ ഒരു വഴിയുണ്ട്; ബിസിസിഐക്ക് ഉപദേശവുമായി മൈക്കല്‍ വോണ്‍

      ലോകകപ്പിൽ സൂപ്പർ 12 പോരാട്ടത്തിൽ നിർണായക പോരാട്ടത്തിൽ ന്യൂസിലൻഡിനെതിരെ എട്ട് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ആദ്യത്തെ മത്സരത്തിൽ പാകിസ്ഥാനോട് 10 വിക്കറ്റിനും ഇന്ത്യ പരാജയപ്പെട്ടിരുന്നു. ആദ്യത്തെ രണ്ട് മത്സരങ്ങളിലും തോറ്റ ഇന്ത്യ ഗ്രൂപ്പ് രണ്ടില്‍ കുഞ്ഞൻ ടീമായ നമീബിയയ്ക്കും പിന്നിലായി അഞ്ചാം സ്ഥാനത്താണ് ഇന്ത്യ നിൽക്കുന്നത്. ആദ്യത്തെ രണ്ട് മത്സരങ്ങളും തോറ്റതോടെ ഇന്ത്യയുടെ സെമി സാധ്യതകൾ മങ്ങിയിരിക്കുകയാണ്. ഇതോടെയാണ് സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും ഇന്ത്യൻ താരങ്ങൾക്കെതിരെ ട്രോളുകളും വിമർശനങ്ങളുമായി ആരാധകർ രംഗത്ത് ഇറങ്ങിയത്.

      ഇന്ത്യ സെമി കാണാതെ പുറത്തായോ? സാധ്യതകൾ എങ്ങനെ? നിർണായകം അഫ്ഗാൻ-കിവി പോരാട്ടം

      ടി20 ലോകകപ്പിൽ ആദ്യ മത്സരത്തിൽ പാകിസ്ഥാനോടും രണ്ടാം മത്സരത്തിൽ ന്യൂസിലൻഡിനോടും തോറ്റ ഇന്ത്യയുടെ സെമി സാധ്യതകൾ പരുങ്ങലിലായിരിക്കുകയാണെങ്കിലും സെമി സാധ്യതകൾ പൂർണമായും അവസാനിച്ചിട്ടില്ല എന്നത് ഇന്ത്യൻ ആരാധകർക്ക് നേരിയ പ്രതീക്ഷ നൽകുന്നുണ്ട്. ടൂർണമെന്റിൽ സെമിയിലെത്താനുള്ള ഇന്ത്യയുടെ സാധ്യതകൾ എങ്ങനെയെന്ന് നോക്കാം.

      സൂപ്പർ 12 പോരാട്ടത്തിൽ ഗ്രൂപ്പ് രണ്ടിൽ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച് പാകിസ്ഥാൻ സെമി യോഗ്യത ഏറെക്കുറെ ഉറപ്പാക്കിയിട്ടുണ്ട്. ബാക്കിയുള്ള ഒരു സ്ഥാനത്തിന് വേണ്ടിയാണ് ഇന്ത്യ, ന്യൂസിലൻഡ്, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകൾ പോരാടുന്നത്.

      Also read- Virat Kohli | 'ഒളിച്ചു നില്‍ക്കാതെ രാജ്യത്തിനും ആരാധകര്‍ക്കും മറുപടി നല്‍കൂ': കോഹ്ലിക്കെതിരെ തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍

      ഇന്ത്യക്ക് ഇനി ബാക്കിയുള്ള മൂന്ന് മത്സരങ്ങളിൽ എതിരാളികളായി വരുന്ന അഫ്ഗാനിസ്ഥാൻ, നമീബിയ, സ്കോട്‍ലൻഡ് എന്നീ ടീമുകൾക്കെതിരെ ജയം നേടണം. ആദ്യ രണ്ട് മത്സരങ്ങൾ തോറ്റ ഇന്ത്യയുടെ നെറ്റ് റൺ റേറ്റ് മോശമായതിനാൽ ഈ മൂന്ന് ടീമുകൾക്കുമെതിരെ വൻ മാർജിനിലുള്ള ജയം നേടിയാൽ മാത്രമേ ഇന്ത്യക്ക് സെമി ബെർത്ത് പ്രതീക്ഷ വെക്കേണ്ടതുള്ളൂ. സ്വന്തം ജയത്തിന് പുറമെ ന്യൂസിലൻഡ്, അഫ്ഗാനിസ്ഥാൻ ടീമുകളുടെ മത്സരഫലം കൂടി ഇന്ത്യക്ക് അനുകൂലമായി വരികയും കൂടി വേണം. ഇതിൽ അഫ്ഗാനിസ്ഥാനും ന്യൂസിലൻഡും തമ്മിൽ നടക്കുന്ന പോരാട്ടം ഇന്ത്യയുടെ സെമി പ്രവേശനത്തിൽ നിർണായകമാകും.
      Published by:Naveen
      First published:
      )}