നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • MS Dhoni | ധോണിയുടെ സാന്നിധ്യം ഇന്ത്യൻ ടീമിന് ഗുണം ചെയ്യും; ഡ്രസിങ് റൂമിൽ ശാന്തത നിറയും - കെ എൽ രാഹുൽ

    MS Dhoni | ധോണിയുടെ സാന്നിധ്യം ഇന്ത്യൻ ടീമിന് ഗുണം ചെയ്യും; ഡ്രസിങ് റൂമിൽ ശാന്തത നിറയും - കെ എൽ രാഹുൽ

    ടി20 ലോകകപ്പിൽ ഇന്ത്യയുടെ മെന്ററായി എത്തുന്ന ധോണിയിൽ നിന്നും ലഭിക്കുന്ന ഉപദേശങ്ങൾ പരമാവധി ഉപയോഗപ്പെടുത്തി ടൂർണമെന്റിൽ മികച്ച പ്രകടനം നടത്താനാണ് ആഗ്രഹിക്കുന്നതെന്നും രാഹുൽ പറഞ്ഞു

    എം എസ് ധോണി ഇന്ത്യൻ ടീമിനൊപ്പം യുഎഇയിൽ (Image: BCCI, Twitter)

    എം എസ് ധോണി ഇന്ത്യൻ ടീമിനൊപ്പം യുഎഇയിൽ (Image: BCCI, Twitter)

    • Share this:
      ഇന്ത്യന്‍ ടീമിന്റെ (Indian Cricket Team) ഡ്രസിങ് റൂമില്‍ മുൻ ക്യാപ്റ്റൻ എം എസ് ധോണിയുടെ (MS Dhoni) സാന്നിധ്യം ശാന്തത നിറയ്ക്കുമെന്ന് ഇന്ത്യൻ ടീമിന്റെ ഓപ്പണറായ കെ എല്‍ രാഹുല്‍ (KL Rahul). ടി20 ലോകകപ്പിൽ (ICC T20 World Cup) ഇന്ത്യയുടെ മെന്ററായി എത്തുന്ന ധോണിയിൽ നിന്നും ലഭിക്കുന്ന ഉപദേശങ്ങൾ പരമാവധി ഉപയോഗപ്പെടുത്തി ടൂർണമെന്റിൽ മികച്ച പ്രകടനം നടത്താനാണ് ആഗ്രഹിക്കുന്നതെന്നും രാഹുൽ പറഞ്ഞു. ലോകകപ്പ് കിരീടത്തിലേക്കുള്ള യാത്രയില്‍ ധോണിയേക്കാള്‍ നല്ല ഒരു ഉപദേഷ്ടാവിനെ ലഭിക്കില്ലെന്നും രാഹുല്‍ പറഞ്ഞു.

      "തീര്‍ച്ചയായും, ടീമിനൊപ്പം എം എസ് ധോണി തിരിച്ചെത്തിയതില്‍ അത്ഭുതം തോന്നുന്നു, ഞങ്ങള്‍ അദ്ദേഹത്തിന്റെ കീഴില്‍ കളിച്ചിട്ടുണ്ട്, അദ്ദേഹം ഞങ്ങളുടെ ക്യാപ്റ്റനായിരുന്നപ്പോഴും ടീമിന്റെ മെന്റർ അദ്ദേഹം തന്നെയായിരുന്നു." റെഡ് ബുള്‍ ക്യാമ്പസ് ക്രിക്കറ്റിന്റെ 10 വർഷം പൂർത്തിയായതിന്റെ ഭാഗമായി നടന്ന ക്ലബ് ഹൗസ് സെഷനിൽ രാഹുൽ പറഞ്ഞു.

      ആരാധകർക്കും ക്രിക്കറ്റ് നിരീക്ഷകർക്കും ധോണി എന്ന് പറയുന്നത് വികാരമാണ്, ഇന്ത്യൻ ഡ്രസിങ് റൂമിലെ എല്ലാവരെയും കൂട്ടിച്ചേർക്കുന്ന ഒരു വികാരം, ഈ വാക്കുകൾ അംഗീകരിച്ചുകൊണ്ട് രാഹുൽ പറഞ്ഞത് ധോണി എല്ലാവരും ഉറ്റുനോക്കുന്ന ഒരു താരമാണ് എന്നാണ്. "അദ്ദേഹം ക്യാപ്റ്റനായിരുന്നപ്പോള്‍ അദ്ദേഹം ഡ്രസിങ് റൂമില്‍ ഉണ്ടായിരിക്കുന്നത് ഞങ്ങള്‍ക്ക് ഇഷ്ടമായിരുന്നു. ഡ്രസിങ് റൂമിൽ അദ്ദേഹത്തിൻറെ സാന്നിധ്യം പകരുന്ന ശാന്തത ഞങ്ങൾ ഏവരും ഇഷ്ടപ്പെട്ടിരുന്നു. മോശം സമയങ്ങളിൽ സഹായത്തിന് വേണ്ടി ഞങ്ങൾ ഉറ്റുനോക്കിയിരുന്ന താരവും അദ്ദേഹമാണ്. ഇപ്പോൾ അദ്ദേഹം ടീമിനൊപ്പമുള്ളത് തീർച്ചയായും അതിശയകരമായ കാര്യമാണ്." - രാഹുൽ വ്യക്തമാക്കി.

      Also read- T20 World Cup India| രോഹിതിനൊപ്പം രാഹുൽ ഓപ്പൺ ചെയ്യും; ഇഷാൻ കിഷൻ പുറത്തിരിക്കും; സ്ഥിരീകരിച്ച് കോഹ്ലി

      "അദ്ദേഹത്തിന്റെ സാന്നിധ്യം ഞങ്ങള്‍ക്ക് ശാന്തത നല്‍കുന്നു, യുഎഇയിൽ ഇന്ത്യൻ ക്യാമ്പിൽ അദ്ദേഹത്തോടൊപ്പം രണ്ട് മൂന്ന് ദിവസങ്ങൾ ചിലവഴിച്ചത് വളരെ ആസ്വാദ്യകരമായിരുന്നു, അത് വളരെ രസകരമായിരുന്നു. ക്രിക്കറ്റിനെക്കുറിച്ചും ക്യാപ്റ്റന്‍സിയെക്കുറിച്ചുമെല്ലാം അദ്ദേഹത്തിൽ നിന്നും കൂടുതൽ കാര്യങ്ങൾ പഠിക്കാൻ ഞാൻ ആഗ്രഹിക്കുന്നു." - രാഹുൽ കൂട്ടിച്ചേർത്തു.

      ഈയിടെ ചെന്നൈ സൂപ്പര്‍ കിങ്സിനെ നാലാം ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ച ധോണി, 2022ല്‍
      ഒരിക്കല്‍ കൂടി തിരിച്ചുവന്ന് ചെപ്പോക്കിലെ തന്റെ കാണികള്‍ക്ക് മുന്നില്‍ കളിക്കുമെന്ന് പറഞ്ഞിരുന്നു.

      Also read- T20 World Cup| ലോകകപ്പിനായി ഇന്ത്യക്ക് പ്രത്യേകം തയാറെടുപ്പ് വേണ്ടതില്ല; പ്ലെയിങ് ഇലവൻ സാഹചര്യമനുസരിച്ച് തീരുമാനിക്കും - രവി ശാസ്ത്രി

      "2021 ഐപിഎല്‍ ഫൈനല്‍ അദ്ദേഹത്തിന്റെ അവസാന മത്സരമാണെന്ന് ഞങ്ങളില്‍ ആര്‍ക്കും ഉറപ്പില്ല," രാഹുല്‍ പറഞ്ഞു. 40 വയസായെങ്കിലും, യുവതാരങ്ങൾ പായിക്കുന്ന സിക്സറുകളെക്കാൾ ദൂരത്തിൽ സിക്സറുകള്‍ പറത്താന്‍ ഇപ്പോഴും തന്റെ മുന്‍ ക്യാപ്റ്റന് കഴിയുമെന്നും രാഹുല്‍ പറഞ്ഞു. വിക്കറ്റുകള്‍ക്കിടയില്‍ ഇപ്പോഴും വേഗത്തില്‍ ഓടുന്ന ധോണി ഫിറ്റല്ല എന്ന് ആരും പറയുകയില്ല എന്നും അദ്ദേഹം ഒപ്പമുള്ളത് നല്ലതാണെന്നും രാഹുൽ പറഞ്ഞു.
      Published by:Naveen
      First published:
      )}