നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • T20 World Cup |'മെന്റര്‍ ധോണി' പണി തുടങ്ങി! പന്തിന് പരിശീലനം നല്‍കുന്ന വീഡിയോ വൈറല്‍

  T20 World Cup |'മെന്റര്‍ ധോണി' പണി തുടങ്ങി! പന്തിന് പരിശീലനം നല്‍കുന്ന വീഡിയോ വൈറല്‍

  വിക്കറ്റിന് പിന്നിലെ സ്റ്റാന്‍സ് മുതല്‍ വിക്കറ്റിന് പിന്നില്‍ നില്‍ക്കുമ്പോള്‍ പന്ത് എങ്ങനെ കളക്ട് ചെയ്യണം എങ്ങനെ അതിവേഗം സ്റ്റംപ് ചെയ്യണമെന്നെല്ലാം ധോണി പന്തിന് കാണിച്ചുകൊടുക്കുന്നുണ്ടായിരുന്നു.

  Credit: Twitter

  Credit: Twitter

  • Share this:
   ഐസിസി ടി20 ലോകകപ്പിന്(ICC T20 World Cup 2021) മുന്നോടിയായുള്ള രണ്ടാം സന്നാഹ മത്സരത്തിലും ഇന്ത്യക്ക്(India) തകര്‍പ്പന്‍ ജയം. ഇന്ന് ഓസ്ട്രേലിയയെ നേരിട്ട ഇന്ത്യ 9 വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത് ഓസീസ് ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 13 പന്ത് ബാക്കി നിര്‍ത്തി മറികടന്നു. 41 പന്തില്‍ 60 റണ്‍സ് നേടിയ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

   ഓസ്‌ട്രേലിയയുമായ മത്സരം ഗ്രൗണ്ടില്‍ പുരോഗമിക്കുമ്പോള്‍ ആരാധകരുടെ കണ്ണുകളെല്ലാം ബൗണ്ടറി ലൈനിന് പുറത്ത് മറ്റൊരു കാഴ്ചയിലായിരുന്നു. ഓസീസ് ബാറ്റിംഗിനിടെ ബൗണ്ടറി ലൈനിന് തൊട്ട് പുറത്ത് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന്(Rishabh Pant) കീപ്പിംഗ് പരിശീലനം നല്‍കുന്ന എം എസ് ധോണി(MS Dhoni)യിലേക്കാണ് ആരാധകരുടെ ശ്രദ്ധ പോയത്.


   വിക്കറ്റിന് പിന്നിലെ സ്റ്റാന്‍സ് മുതല്‍ വിക്കറ്റിന് പിന്നില്‍ നില്‍ക്കുമ്പോള്‍ പന്ത് എങ്ങനെ കളക്ട് ചെയ്യണം എങ്ങനെ അതിവേഗം സ്റ്റംപ് ചെയ്യണമെന്നെല്ലാം ധോണി പന്തിന് കാണിച്ചുകൊടുക്കുന്നുണ്ടായിരുന്നു. ഇതിന് പുറമെ വിക്കറ്റിന് പിന്നില്‍ നിന്ന് പന്ത് കലക്ട് ചെയ്യാനായി ധോണി റിഷഭ് പന്തിന് പന്തെറിഞ്ഞു കൊടുക്കുകയും ചെയ്തു.


   സൈറ്റ് സ്‌ക്രീനിലെ ചെറിയ പ്രശ്‌നത്തെത്തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സ് ഇടക്ക് തടസപ്പെട്ടപ്പോള്‍ ക്യാമറകള്‍ ധോണിയുടെ പരീശിലന ക്ലാസിലേക്ക് സൂം ചെയ്തു. ഐപിഎല്ലില്‍ ന്നൈയെ കിരീടത്തിലേക്ക് നയിച്ച ധോണി അതിനുശേഷമാണ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ മെന്ററായി ചുമതലയേറ്റത്.

   T20 World Cup |ഹാര്‍ദിക് ഇല്ലെങ്കില്‍ എന്താ? ഞാന്‍ തയ്യാര്‍! ഓസീസിനെതിരെ ആറാം ബൗളറായി വിരാട് കോഹ്ലി

   ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം സന്നാഹ മത്സരത്തില്‍ രോഹിത് ശര്‍മയാണ് ഇന്ത്യയെ(India) നയിച്ചിരുന്നത്. ഇവിടെ വിരാട് കോഹ്ലിക്ക് ഇന്ത്യ വിശ്രമം അനുവദിച്ചതായാണ് ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ ഫീല്‍ഡില്‍ ഇറങ്ങിയപ്പോള്‍ കോഹ്ലിയും ഇന്ത്യന്‍ സംഘത്തിനൊപ്പമുണ്ടായി.

   മാത്രമല്ല, മത്സരത്തില്‍ ബൗളറായി എത്തി അദ്ദേഹം എല്ലാവര്‍ക്കും സര്‍പ്രൈസ് നല്‍കുകയും ചെയ്തു. മല്‍സരത്തില്‍ രണ്ടോവര്‍ ബൗള്‍ ചെയ്ത കോഹ്ലി 12 റണ്‍സ് മാത്രമേ വിട്ടുകൊടുത്തുള്ളൂ. വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും മികച്ച ഇക്കോണമി റേറ്റില്‍ ബൗള്‍ ചെയ്യാന്‍ കോഹ്ലിക്കു കഴിഞ്ഞു.

   ഓസ്ട്രേലിയന്‍ ഇന്നിങ്സിന്റെ ഏഴാമത്തെ ഓവറിലാണ് വിരാട് കോഹ്ലി ബൗള്‍ ചെയ്യാന്‍ എത്തിയത്. അവിടെ നാല് സിംഗിളുകള്‍ മാത്രമാണ് താരം വഴങ്ങിയത്. മത്സരത്തിന് മുന്‍പ് ഇന്ത്യ ആറാം ബൗളിങ് ഓപ്ഷന്‍ തേടുന്നതായി രോഹിത് ശര്‍മ പറഞ്ഞിരുന്നു. ബാറ്റിങ് വിഭാഗത്തില്‍ നിന്ന് പാര്‍ട് ടൈം ബൗളറെ ഉപയോഗപ്പെടുത്തും എന്നാണ് രോഹിത് ഇവിടെ പറഞ്ഞത്.

   കോഹ്ലി പിന്നീട് ബൗള്‍ ചെയ്തത് 13ാം ഓവലിയായിരുന്നു. സ്മിത്തിനൊപ്പം മാര്‍ക്കസ് സ്റ്റോയ്നിസായിരുന്നു ക്രീസിലുണ്ടായിരുന്നത്. എട്ടു റണ്‍സാണ് കോഹ്ലി ഈ ഓവറില്‍ വിട്ടുകൊടുത്തത്. നാലാമത്തെ ബോളില്‍ സ്റ്റോയ്നിസ് ബൗണ്ടറിയടിച്ചപ്പോള്‍ നാലു സിംഗിളുകളും കൂടി കോഹ്ലി വഴങ്ങി.

   Published by:Sarath Mohanan
   First published:
   )}