നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • T20 World Cup | അഫ്ഗാൻ കനിഞ്ഞില്ല; ഇന്ത്യ സെമി കാണാതെ പുറത്ത്; 2012 ന് ശേഷം ആദ്യം

    T20 World Cup | അഫ്ഗാൻ കനിഞ്ഞില്ല; ഇന്ത്യ സെമി കാണാതെ പുറത്ത്; 2012 ന് ശേഷം ആദ്യം

    2007 ൽ കിരീടം നേടിയതിന് ശേഷം മറ്റൊരു ടി20 ലോകകപ്പ് കിരീടം നേടാനുള്ള ഇന്ത്യയുടെ കാത്തിരിപ്പ് വീണ്ടും നീണ്ടിരിക്കുകയാണ്.

    • Share this:
      ടി20 ലോകകപ്പിലെ (ICC T20 World Cup) നിർണായക പോരാട്ടത്തിൽ ന്യൂസിലൻഡ് (New Zealand) അഫ്ഗാനിസ്ഥാനെ (Afghanistan) എട്ട് വിക്കറ്റിന് കീഴടക്കിയതോടെ തകർന്നത് ഇന്ത്യയുടെ (India) സെമി ഫൈനൽ (Semi final) മോഹങ്ങൾ ആയിരുന്നു. അഫ്ഗാൻ ജയിച്ചിരുന്നെങ്കിൽ മികച്ച റൺറേറ്റിന്റെ അടിസ്ഥാനത്തിൽ സെമി ഫൈനലിലേക്ക് യോഗ്യത നേടാനുള്ള അവസരം ലഭിക്കുമായിരുന്നു.

      2012 ന് ശേഷം ആദ്യമായാണ് ഇന്ത്യ ഒരു ഐസിസി ടൂർണമെന്റിന്റെ നോക്കൗട്ട് ഘട്ടത്തിൽ എത്താതെ പുറത്താകുന്നത്. കഴിഞ്ഞ ടി20 ലോകകപ്പിൽ സെമി ഫൈനലിലാണ് ഇന്ത്യ പുറത്തായത്. ഇതോടൊപ്പം ടി20 ലോകകപ്പിൽ 2007 ൽ കിരീടം നേടിയതിന് ശേഷം മറ്റൊരു ടി20 ലോകകപ്പ് കിരീടം നേടാനുള്ള ഇന്ത്യയുടെ കാത്തിരിപ്പ് വീണ്ടും നീണ്ടിരിക്കുകയാണ്.

      അതേസമയം, ഇന്ത്യയുടെ ടി20 ക്യാപ്റ്റനായുള്ള അവസാന ടൂർണമെന്റിൽ ലോകകപ്പ് കിരീടം നേടി പടിയിറങ്ങുക എന്ന ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ (Virat Kohli) ആഗ്രഹവും സഫലമായില്ല. ക്യാപ്റ്റൻ എന്ന നിലയിൽ ഒരു ടി20 ലോകകപ്പ് വിജയം പോലുമില്ലാതെയാണ് കോഹ്ലി ടി20 ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും പടിയിറങ്ങുന്നത്.

      Also read- T20 World Cup| ഇന്ത്യയ്ക്ക് മടങ്ങാം; അഫ്ഗാനിസ്ഥാനെ എട്ട് വിക്കറ്റിന് തകർത്ത് ന്യൂസിലൻഡ് സെമിയിൽ

      ടൂർണമെന്റിൽ കിരീടം നേടുവാൻ കൂടുതൽ സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന ടീമുകളിൽ ഒന്നായ ഇന്ത്യക്ക് ആദ്യത്തെ രണ്ട് മത്സരങ്ങളിലെ ഫലങ്ങളാണ് തിരിച്ചടിയായത്. ആദ്യത്തെ മത്സരത്തിൽ ചിരവൈരികളായ പാകിസ്ഥാനോട് 10 വിക്കറ്റിന്റെ തോൽവി ഏറ്റുവാങ്ങിയ ഇന്ത്യ, രണ്ടാം മത്സരത്തിൽ ന്യൂസിലൻഡിനോട് അഞ്ച് വിക്കറ്റിന്റെ തോൽവിയും ഏറ്റുവാങ്ങി. പിന്നീടുള്ള രണ്ട് മത്സരങ്ങളിൽ വമ്പൻ ജയം നേടി തിരിച്ചുവരവ് നടത്തിയെങ്കിലും അപ്പോഴേക്കും മറ്റ് ടീമുകളുടെ മത്സരഫലം കൂടി ആശ്രയിക്കേണ്ട അവസ്ഥയാവുകയായിരുന്നു. ഇതോടെയാണ് അഫ്ഗാനിസ്ഥാൻ - ന്യൂസിലൻഡ് മത്സരം ഇന്ത്യയുടെ സെമി യോഗ്യതയിൽ നിർണായകമായത്. ഇതിൽ ന്യൂസിലൻഡ് ജയം നേടിയതോടെ ഇന്ത്യയുടെ പ്രതീക്ഷകൾ അവസാനിക്കുകയായിരുന്നു.

      T20 World Cup| ഇന്ത്യയ്ക്ക് മടങ്ങാം; അഫ്ഗാനിസ്ഥാനെ എട്ട് വിക്കറ്റിന് തകർത്ത് ന്യൂസിലൻഡ് സെമിയിൽ

      ഇന്ത്യയുടെ പ്രതീക്ഷകൾ വെറുതെയായി. ഗ്രൂപ്പ് രണ്ടിൽ നിന്നും പാകിസ്ഥാന് പിന്നാലെ രണ്ടാം സ്ഥാനക്കാരായി സെമി ഫൈനലിലേക്ക് കടന്ന് ന്യൂസിലൻഡ്. അഫ്ഗാനിസ്ഥാനെതിരായ മത്സരം എട്ട് വിക്കറ്റിന് ജയിച്ചതോടെയാണ് അഞ്ച് മത്സരങ്ങളിൽ നിന്നും എട്ട് പോയിന്റ് നേടി ന്യൂസിലൻഡ് സെമിയിലേക്ക് കടന്നത്. ന്യൂസിലൻഡ് ജയിച്ചതോടെ ഇന്ത്യയും അഫ്ഗാനിസ്ഥാനും യോഗ്യത നേടാതെ പുറത്തായി. അഫ്ഗാനിസ്ഥാൻ ജയിച്ചിരുന്നെങ്കിൽ റൺറേറ്റ് അടിസ്ഥാനമാക്കിയുള്ള കണക്കിൽ മുന്നേറാമെന്ന ഇന്ത്യൻ പ്രതീക്ഷകൾക്കാണ് ഇതോടെ വിരാമമായത്.

      അഫ്ഗാനിസ്ഥാൻ ഉയർത്തിയ 125 റൺസ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 11 പന്തുകൾ ബാക്കിനിൽക്കെ മറികടക്കുകയായിരുന്നു. കുഞ്ഞൻ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ന്യൂസിലൻഡിന്റെ രണ്ട് വിക്കറ്റുകൾ വീഴ്ത്തി അഫ്ഗാനിസ്ഥാൻ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ക്യാപ്റ്റൻ കെയ്ൻ വില്യംസണും ഡെവോൺ കോൺവേയും ചേർന്ന് അഫ്ഗാന്റെ വിജയപ്രതീക്ഷകൾ തല്ലിക്കെടുത്തുകയായിരുന്നു. വില്യംസൺ 42 പന്തിൽ 40 റൺസോടെയും കോൺവേ 32 പന്തിൽ 36 റൺസോടെയും പുറത്താകാതെ നിന്നു. മാർട്ടിൻ ഗപ്റ്റിൽ (28), ഡാരിൽ മിച്ചൽ (17) എന്നിവരാണ് പുറത്തായത്.

      അഫ്ഗാനിസ്ഥാന് വേണ്ടി മുജീബുർ റഹ്മാൻ, റാഷിദ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
      Published by:Naveen
      First published:
      )}