നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • T20 World Cup, AFG vs NZ | ടോസ് അഫ്ഗാനിസ്ഥാന്; ആദ്യം ബാറ്റ് ചെയ്യും; മുജീബ് കളിക്കും

  T20 World Cup, AFG vs NZ | ടോസ് അഫ്ഗാനിസ്ഥാന്; ആദ്യം ബാറ്റ് ചെയ്യും; മുജീബ് കളിക്കും

  അബുദാബിയിൽ നടക്കുന്ന മത്സരത്തിന്റെ ഫലം ഈ ലോകകപ്പിലെ അവസാന സെമി ഫൈനലിസ്റ്റുകളെ തീരുമാനിക്കുന്നതിൽ നിർണായകമാണ്

  • Share this:
   ടി20 ലോകകപ്പിലെ (ICC T20 World Cup) ഏറ്റവും നിർണായകമായ അഫ്ഗാനിസ്ഥാൻ - ന്യൂസിലൻഡ് (Afghanistan vs New Zealand) പോരാട്ടത്തിൽ ടോസ് അഫ്ഗാനിസ്ഥാനൊപ്പം. ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ക്യാപ്റ്റൻ മുഹമ്മദ് നബി ബാറ്റിംഗ് തിരഞ്ഞെടുത്തു. പരിക്ക് ഭേദമായ അഫ്ഗാൻ സ്പിന്നർ മുജീബുർ റഹ്മാൻ പ്ലെയിങ് ഇലവനിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ഇത് അഫ്ഗാന് കരുത്ത് പകരും. അതേസമയം, കഴിഞ്ഞ മത്സരം കളിച്ച അതേ താരങ്ങളുമായാണ് ന്യൂസിലൻഡ് ഇറങ്ങുന്നത്.

   അബുദാബിയിൽ നടക്കുന്ന മത്സരത്തിന്റെ ഫലം ഈ ലോകകപ്പിലെ അവസാന സെമി ഫൈനലിസ്റ്റുകളെ തീരുമാനിക്കുന്നതിൽ നിർണായകമാണ്. ഇന്നത്തെ മത്സരത്തിൽ ന്യൂസിലൻഡ് ജയിച്ചാൽ അവർ പാകിസ്ഥാന് പിന്നാലെ ഗ്രൂപ്പ് രണ്ടിൽ നിന്നും രണ്ടാം സ്ഥാനക്കാരായി സെമിയിലേക്ക് കടക്കും. അഫ്ഗാനിസ്താനാണ് ജയിക്കുന്നതെങ്കിൽ പിന്നീട് നെറ്റ് റൺറേറ്റിന്റെ അടിസ്ഥാനത്തിലാകും ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി ആരാകും മുന്നേറുക എന്നത് തീരുമാനിക്കപ്പെടുക. ഇതിലാണ് സെമി ഫൈനൽ യോഗ്യത പ്രതീക്ഷിച്ചിരിക്കുന്ന ഇന്ത്യൻ ടീം പ്രതീക്ഷയർപ്പിക്കുന്നത്. നിലവിൽ ഗ്രൂപ്പിൽ മികച്ച റൺറേറ്റ് സ്വന്തമായുള്ള ഇന്ത്യക്ക് അഫ്ഗാൻ ജയിച്ചാൽ അവരുടെ സെമി സാധ്യതകൾ സജീവമായി വരും. നാളെ നമീബിയയുമായി നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ മികച്ച ജയം നേടിയാൽ ഇന്ത്യക്ക് സെമിയിലേക്ക് കയറാം. അതേമസമയം, അഫ്ഗാനിസ്ഥാൻ ഇന്ന് ന്യൂസിലൻഡിനെ വമ്പൻ മാർജിനിൽ തോൽപ്പിക്കുകയാണെങ്കിൽ മികച്ച റൺറേറ്റ് നേടി അവർക്കും സെമിയിലേക്ക് കയറാനുള്ള സാധ്യതയുണ്ട്.

   അതുകൊണ്ട് തന്നെ അബുദാബിയിൽ കളത്തിലിറങ്ങുന്ന ഇരു ടീമുകളെക്കാൾ കൂടുതൽ ചങ്കിടിപ്പോടെ മത്സരഫലത്തിനായി കാത്തിരിക്കുന്നത് ഇന്ത്യൻ താരങ്ങളാകും.

   ഇന്നത്തെ മത്സരത്തിൽ ന്യൂസിലൻഡിനെ അഫ്ഗാനിസ്ഥാൻ തോൽപ്പിക്കുന്നത് കാണാനിരിക്കുകയാണ് ഇന്ത്യൻ ആരാധകരും. അഫ്ഗാൻ ജയിക്കാനായി പ്രാർത്ഥിക്കുന്ന നാല് കോടി അഫ്ഗാൻ ജനങ്ങളുടെ കൂടെ ഇന്ത്യയുടെ 130 കോടി ജനങ്ങളുടെ പ്രാർത്ഥന കൂടി അതുകൊണ്ട് ഉണ്ടാകുമെന്ന് ഉറപ്പാണ്. കടലാസിൽ കരുത്ത് ന്യൂസിലൻഡിന് തന്നെയാണെങ്കിലും മികച്ച താരങ്ങൾ അഫ്ഗാൻ നിരയിലും ഉള്ളതിനാൽ അഫ്ഗാന് ന്യൂസിലൻഡിനെ അട്ടിമറിക്കാൻ കഴിയുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

   Also read- T20 World Cup, AFG vs NZ | അഫ്ഗാൻ കടമ്പ തട്ടിവീഴുമോ ന്യൂസിലൻഡ്; ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകുന്ന മൂന്ന് ഘടകങ്ങൾ

   ന്യൂസിലൻഡ് (പ്ലേയിംഗ് ഇലവൻ): മാർട്ടിൻ ഗപ്റ്റിൽ, ഡാരിൽ മിച്ചൽ, കെയ്ൻ വില്യംസൺ(ക്യാപ്റ്റൻ), ഡെവൺ കോൺവേ(വിക്കറ്റ് കീപ്പർ), ഗ്ലെൻ ഫിലിപ്സ്, ജെയിംസ് നീഷാം, മിച്ചൽ സാന്റ്നർ, ആദം മിൽനെ, ടിം സൗത്തി, ഇഷ് സോധി, ട്രെന്റ് ബോൾട്ട്

   അഫ്ഗാനിസ്ഥാൻ (പ്ലേയിംഗ് ഇലവൻ): ഹസ്രത്തുള്ള സസായ്, മുഹമ്മദ് ഷഹ്‌സാദ്(വിക്കറ്റ് കീപ്പർ), റഹ്മാനുള്ള ഗുർബാസ്, നജീബുള്ള സദ്രാൻ, ഗുൽബാദിൻ നായിബ്, മുഹമ്മദ് നബി(ക്യാപ്റ്റൻ), കരീം ജനത്, റാഷിദ് ഖാൻ, നവീൻ-ഉൽ-ഹഖ്, ഹമീദ് ഹസൻ, മുജീബ് ഉർ റഹ്മാൻ.
   Published by:Naveen
   First published:
   )}