നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • T20 World Cup| അങ്ങനെയൊന്നും നിലത്തിടില്ല; തകർപ്പൻ ക്യാച്ചുമായി ന്യൂസിലൻഡ് വിക്കറ്റ് കീപ്പർ കോൺവെ- വീഡിയോ

  T20 World Cup| അങ്ങനെയൊന്നും നിലത്തിടില്ല; തകർപ്പൻ ക്യാച്ചുമായി ന്യൂസിലൻഡ് വിക്കറ്റ് കീപ്പർ കോൺവെ- വീഡിയോ

  ന്യൂസിലൻഡ് താരത്തിന്റെ മെയ്‌വഴക്കവും കളത്തിലുള്ള ഏകാഗ്രതയും വ്യക്തമാക്കുന്ന ക്യാച്ച് ആയിരുന്നു പിറന്നത്.

  Image: Twitter

  Image: Twitter

  • Share this:
   ടി20 ലോകകപ്പിൽ (ICC T20 World Cup) അഫ്ഗാനിസ്ഥാൻ - ന്യൂസിലൻഡ് (Afghanistan - New Zealand) മത്സരത്തിനിടെ തകർപ്പൻ ക്യാച്ചെടുത്ത് ആരാധകരെ അമ്പരപ്പിച്ച് ന്യൂസിലൻഡ് വിക്കറ്റ് കീപ്പർ ഡെവോൺ കോൺവേ (Devon Conway). മത്സരത്തിനിടെ കോൺവേ എടുത്ത ജഗ്ലിങ് ക്യാച്ച് ആണ് കളത്തിലുള്ളവരെയും ഗാലറിയിലുള്ളവരെയും ഒരുപോലെ അമ്പരപ്പിച്ചത്.

   ലോകകപ്പിലെ സൂപ്പർ 12 ഘട്ടത്തിലെ നിർണായക പോരാട്ടത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന് വേണ്ടി ഇന്നിംഗ്സ് ഓപ്പൺ ചെയ്തത് സ്രത്തുള്ള സസായും മുഹമ്മദ് ഷഹ്‌സാദുമായിരുന്നു. ക്രീസിൽ നിലയുറപ്പിച്ച് ഇരുവരും സ്കോർ മുന്നോട്ട് കൊണ്ടുപോകാൻ നോക്കുന്നതിനിടെ ആദം മിൽനെ എറിഞ്ഞ മൂന്നാം ഓവറിലാണ് കോൺവേയുടെ ക്യാച്ച് പിറന്നത്. മൂന്നാം ഓവറിലെ രണ്ടാം പന്തിൽ മിൽനെ എറിഞ്ഞ ബൗൺസറിലേക്ക് ബാറ്റ് വീശിയ ഷഹസാദിന് പക്ഷെ പിഴച്ചു. താരത്തിന്റെ ബാറ്റിൽ കൊണ്ട പന്ത് നേരെ വിക്കറ്റ് കീപ്പറായ കോൺവേയുടെ കൈകളിൽ എത്തുകയായിരുന്നു. പന്ത് കൈയിൽ ഒതുക്കാനുള്ള കോൺവേയുടെ ആദ്യത്തെ ശ്രമം പാളിയെങ്കിലും പന്തിനെ നിലത്തിടാതിരുന്ന താരം, പന്ത് തട്ടിത്തട്ടി മൂന്നാമത്തെ ശ്രമത്തിൽ അതിനെ കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. പന്ത് കൈയിൽ നിന്നും വഴുതി ക്ഷണനേരത്തിനുള്ളിലാണ് താരം ഇതെല്ലാം ചെയ്തത്. ന്യൂസിലൻഡ് താരത്തിന്റെ മെയ്‌വഴക്കവും കളത്തിലുള്ള ഏകാഗ്രതയും വ്യക്തമാക്കുന്ന ക്യാച്ച് ആയിരുന്നു പിറന്നത്.
   View this post on Instagram


   A post shared by ICC (@icc)

   ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ക്യാപ്റ്റൻ മുഹമ്മദ് നബി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാനിസ്ഥാൻ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റിൽ 124 റൺസാണ് നേടിയത്. 48 പന്തിൽ 73 റൺസെടുത്ത നജീബുള്ള സദ്രാൻ ഒഴികെ അഫ്ഗാൻ നിരയിൽ മറ്റാർക്കും കാര്യമായ സംഭാവന നൽകാൻ കഴിഞ്ഞില്ല. അഫ്ഗാൻ നിരയിൽ സദ്രാന് പുറമെ രണ്ട് പേർക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. ബൗളിങ്ങിൽ ന്യൂസിലൻഡിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി ബോൾട്ടും രണ്ട് വിക്കറ്റ് വീഴ്ത്തി സൗത്തിയും തിളങ്ങി.

   അബുദാബിയിൽ നടക്കുന്ന മത്സരത്തിന്റെ ഫലം ഈ ലോകകപ്പിലെ അവസാന സെമി ഫൈനലിസ്റ്റുകളെ തീരുമാനിക്കുന്നതിൽ നിർണായകമാണ്. ഇന്നത്തെ മത്സരത്തിൽ ന്യൂസിലൻഡ് ജയിച്ചാൽ അവർ പാകിസ്ഥാന് പിന്നാലെ ഗ്രൂപ്പ് രണ്ടിൽ നിന്നും രണ്ടാം സ്ഥാനക്കാരായി സെമിയിലേക്ക് കടക്കും. അഫ്ഗാനിസ്താനാണ് ജയിക്കുന്നതെങ്കിൽ പിന്നീട് നെറ്റ് റൺറേറ്റിന്റെ അടിസ്ഥാനത്തിലാകും ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി ആരാകും മുന്നേറുക എന്നത് തീരുമാനിക്കപ്പെടുക. ഇതിലാണ് സെമി ഫൈനൽ യോഗ്യത പ്രതീക്ഷിച്ചിരിക്കുന്ന ഇന്ത്യൻ ടീം പ്രതീക്ഷയർപ്പിക്കുന്നത്. നിലവിൽ ഗ്രൂപ്പിൽ മികച്ച റൺറേറ്റ് സ്വന്തമായുള്ള ഇന്ത്യക്ക് അഫ്ഗാൻ ജയിച്ചാൽ അവരുടെ സെമി സാധ്യതകൾ സജീവമായി വരും. നാളെ നമീബിയയുമായി നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ മികച്ച ജയം നേടിയാൽ ഇന്ത്യക്ക് സെമിയിലേക്ക് കയറാം. അതേമസമയം, അഫ്ഗാനിസ്ഥാൻ ഇന്ന് ന്യൂസിലൻഡിനെ വമ്പൻ മാർജിനിൽ തോൽപ്പിക്കുകയാണെങ്കിൽ മികച്ച റൺറേറ്റ് നേടി അവർക്കും സെമിയിലേക്ക് കയറാനുള്ള സാധ്യതയുണ്ട്.
   Published by:Naveen
   First published:
   )}