നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • T20 World Cup| ലോകകപ്പ് കൊടിയേറി; യോഗ്യതാ മത്സരങ്ങൾക്ക് തുടക്കം; തകർപ്പൻ ജയം നേടി ഒമാൻ; ബംഗ്ലാദേശിനെ അട്ടിമറിച്ച് സ്‌കോട്‍ലൻഡ്

  T20 World Cup| ലോകകപ്പ് കൊടിയേറി; യോഗ്യതാ മത്സരങ്ങൾക്ക് തുടക്കം; തകർപ്പൻ ജയം നേടി ഒമാൻ; ബംഗ്ലാദേശിനെ അട്ടിമറിച്ച് സ്‌കോട്‍ലൻഡ്

  ഒമാൻ പാപുവ ന്യൂ ഗിനിയയെ 10 വിക്കറ്റിന് തകർത്തപ്പോൾ സ്‌കോട്‍ലൻഡ് ബംഗ്ലാദേശിനെ ആറ് റൺസിനാണ് അട്ടിമറിച്ചത്.

  T20 World Cup

  T20 World Cup

  • Share this:
   ടി20 ലോകകപ്പിന് അറബ് മണ്ണിൽ കൊടിയേറ്റം. ലോകകപ്പിലെ രണ്ടാം ഘട്ടമായ സൂപ്പർ 12 ഘട്ടത്തിലേക്ക് യോഗ്യത നേടുന്നതിന് മുന്നോടിയായി നടക്കുന്ന യോഗ്യതാ റൗണ്ട് മത്സരങ്ങൾക്ക് തുടക്കമായതോടെയാണ് ലോകകപ്പ് ആവേശത്തിന് തിരി തെളിഞ്ഞത്. ഇന്നലെ നടന്ന യോഗ്യതാ മത്സരങ്ങളിൽ ഒമാൻ പാപുവ ന്യൂ ഗിനിയ, ബംഗ്ലാദേശ്, സ്‌കോട്‍ലൻഡ് എന്നിവരാണ് കളത്തിലിറങ്ങിയത്. ഇതിൽ ഒമാൻ പാപുവ ന്യൂ ഗിനിയയെ 10 വിക്കറ്റിന് തകർത്തപ്പോൾ സ്‌കോട്‍ലൻഡ് ബംഗ്ലാദേശിനെ ആറ് റൺസിനാണ് അട്ടിമറിച്ചത്.

   പത്തരമാറ്റ് ജയം നേടി ഒമാൻ

   ലോകകപ്പിലെ ആദ്യ യോഗ്യതാ മത്സരത്തിൽ പാപുവ ന്യൂ ഗിനിയയ്‌ക്കെതിരെ 10 വിക്കറ്റിന്റെ തകർപ്പൻ ജയമാണ് ഒമാൻ നേടിയത്. ടോസ് നേടി പാപുവ ന്യൂ ഗിനിയയെ ബാറ്റിങ്ങിന് അയച്ച ഒമാൻ ക്യാപ്റ്റൻ സീഷാൻ മഖ്‌സൂദിന്റെ തകർപ്പൻ ബൗളിംഗ് പ്രകടനത്തിൽ (നാല് ഓവറിൽ 20 ന് നാല്) പാപുവ ന്യു ഗിനിയ ടീമിനെ 129 റൺസിന് എറിഞ്ഞിടുകയായിരുന്നു. മറുപടി ബാറ്റിങ്ങിൽ പാപുവ ന്യൂ ഗിനിയ മുന്നോട്ടുവെച്ച 130 റണ്‍സ് വിജയലക്ഷ്യം ഒമാൻ 13.4 ഓവറില്‍ വിക്കറ്റ് നഷ്‌ടമില്ലാതെ അടിച്ചെടുക്കുകയായിരുന്നു. ഓപ്പണര്‍മാരായ ജതീന്ദർ സിംഗ് 42 പന്തില്‍ 73 റണ്‍സും അഖിബ് ഇല്യാസ് 43 പന്തില്‍ 50 റണ്‍സുമായി പുറത്താകാതെ നിന്നു.

   ബംഗ്ലാ കടുവകൾക്ക് സ്കോട്ടിഷ് ഷോക്ക്

   ഇന്നലെ നടന്ന രണ്ടാം യോഗ്യതാ റൗണ്ട് പോരാട്ടത്തിൽ ചെറിയ സ്‌കോറിൽ ഒതുങ്ങിയിട്ടും മികച്ച ബൗളിംഗ് പ്രകടനം നടത്തിയാണ് സ്‌കോട്‍ലൻഡ് ബംഗ്ലാദേശിനെതിരെ ജയം നേടിയെടുത്തത്. സ്‌കോട്‍ലൻഡ് കുറിച്ച 140 റൺസ് എന്ന താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ബംഗ്ലാദേശിന്റെ പോരാട്ടം 134 റൺസിൽ അവസാനിക്കുകയായിരുന്നു. 45 റൺസ് നേടുകയും ഒപ്പം രണ്ട് വിക്കറ്റും വീഴ്ത്തി ഓൾ റൗണ്ട് പ്രകടനം നടത്തിയ സ്‌കോട്‍ലൻഡ് താരം ക്രിസ് ഗ്രീവ്സാണ് കളിയിലെ താരം.

   Also read- T20 World Cup| ടി20 ലോകകപ്പിൽ ആദ്യമായി ഡിആർഎസ്; പ്രഖ്യാപനവുമായി ഐസിസി

   സ്‌കോട്‍ലൻഡിനെ ചെറിയ സ്‌കോറിൽ ഒതുക്കിയെങ്കിലും മറുപടി ബാറ്റിങ്ങിൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായതാണ് ബംഗ്ലാദേശിന് തിരിച്ചടിയായത്. നേരത്തെ ബൗളിങ്ങിൽ രണ്ട് വിക്കറ്റ് നേടിയ ഷാക്കിബ് ബാറ്റിങ്ങിൽ 20 റൺസ് നേടി പുറത്തായി. ഷാക്കിബിന് പുറമെ മുഷ്ഫിഖുർ റഹീം (38), ക്യാപ്റ്റൻ മഹ്മൂദുല്ല (23) എന്നിവർ മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. സ്‌കോട്‍ലൻഡിനായി ബ്രാഡ്‌ലി വീൽ മൂന്ന് വിക്കറ്റ് വീഴ്ത്തി.

   ഇന്ന് നടക്കുന്ന യോഗ്യതാ മത്സരങ്ങളിൽ അയർലൻഡ് നെതർലാൻഡ്സിനേയും ശ്രീലങ്ക നമീബിയയെയും നേരിടും. ആദ്യത്തെ മത്സരം 3.30 നും രണ്ടാമത്തെ മത്സരം 7.30 നുമാണ് ആരംഭിക്കുക.

   യോഗ്യതാ റൗണ്ടിലെ മത്സരക്രമം :

   ഒക്ടോബര്‍ 19 (ഒമാന്‍)
   സ്‌കോട്ട്ലാന്‍ഡ് x പപ്പുവ ന്യു ഗ്വിനി (ഗ്രൂപ്പ് എ)
   ബംഗ്ലാദേശ് x ഒമാന്‍ (ഗ്രൂപ്പ് എ)

   ഒക്ടോബര്‍ 20 (അബുദാബി)
   നെതര്‍ലാന്‍ഡ്സ് x നമീബിയ (ഗ്രൂപ്പ് ബി)
   ശ്രീലങ്ക x അയര്‍ലാന്‍ഡ് (ഗ്രൂപ്പ് ബി)

   ഒക്ടോബര്‍ 21 (ഒമാന്‍)
   ബംഗ്ലാദേശ് x പപ്പുവ ന്യു ഗ്വിനി
   ഒമാന്‍ x സ്‌കോട്ട്ലാന്‍ഡ്)

   ഒക്ടോബര്‍ 22 (ഷാര്‍ജ)
   അയര്‍ലാന്‍ഡ് x നമീബിയ
   ശ്രീലങ്ക x നെതര്‍ലാന്‍ഡ്സ്

   യോഗ്യതാ റൗണ്ട് മത്സരങ്ങളിൽ ആദ്യ നാല് സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ സൂപ്പർ 12 എന്ന രണ്ടാം ഘട്ടത്തിലേക്ക് യോഗ്യത നേടും. സൂപ്പർ 12 ഘട്ടത്തിലേക്ക് നേരത്തെ തന്നെ യോഗ്യത നേടിയ എട്ട് ടീമുകളായ ഇന്ത്യ, പാകിസ്താൻ, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ്, ന്യുസിലൻഡ്,ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകളുടെ ഒപ്പം ഇവരും മത്സരിക്കും.

   Also read- T20 World Cup| ടി20 ലോകകപ്പ് ചാമ്പ്യന്മാരെ കാത്തിരിക്കുന്നത് ജാക്ക്പോട്ട്; സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി

   സൂപ്പർ 12 ഘട്ടത്തിൽ രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞാണ് ഈ 12 ടീമുകൾ മത്സരിക്കുന്നത്. ഗ്രൂപ്പ് ഒന്ന്, രണ്ട് എന്നിങ്ങനെ തരംതിരിച്ചിട്ടുള്ള ഗ്രൂപ്പുകളിൽ, ഗ്രൂപ്പ് ഒന്നിൽ നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, എന്നിവർക്കൊപ്പം ഗ്രൂപ്പ് എ വിജയി, ഗ്രൂപ്പ് ബി റണ്ണറപ്പ് എന്നീ ടീമുകളാണ് ഉൾപ്പെടുന്നത്. ഗ്രൂപ്പ് രണ്ടിൽ ഇന്ത്യ, പാകിസ്താൻ, ന്യുസിലൻഡ്, അഫ്ഗാനിസ്ഥാൻ, ഗ്രൂപ്പ് എ റണ്ണറപ്പ്, ഗ്രൂപ്പ് ബി വിജയി എന്നിവരാണ് ഉൾപ്പെട്ടിരിക്കുന്നത്. . രണ്ട് ഗ്രൂപ്പുകളിൽ നിന്നും ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾ സെമിയിലേക്ക് മുന്നേറും.

   നവംബര്‍ 10ന് അബുദാബിയിലാണ് ആദ്യ സെമി ഫൈനല്‍. നവംബര്‍ 11ന് ദുബായില്‍ രണ്ടാമത്തെ സെമി ഫൈനൽ അരങ്ങേറും. നവംബര്‍ 14ന് ദുബായിലാണ് ഫൈനൽ.
   Published by:Naveen
   First published:
   )}