നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • T20 World Cup| ലോകകപ്പിനായി ഇന്ത്യക്ക് പ്രത്യേകം തയാറെടുപ്പ് വേണ്ടതില്ല; പ്ലെയിങ് ഇലവൻ സാഹചര്യമനുസരിച്ച് തീരുമാനിക്കും - രവി ശാസ്ത്രി

  T20 World Cup| ലോകകപ്പിനായി ഇന്ത്യക്ക് പ്രത്യേകം തയാറെടുപ്പ് വേണ്ടതില്ല; പ്ലെയിങ് ഇലവൻ സാഹചര്യമനുസരിച്ച് തീരുമാനിക്കും - രവി ശാസ്ത്രി

  ലോകകപ്പിൽ ഓരോ മത്സരത്തിലെയും പ്ലെയിങ് ഇലവൻ എന്തായിരിക്കണമെന്നത് അപ്പോഴത്തെ സാഹചര്യം അനുസരിച്ച് തീരുമാനിക്കുമെന്നും ശാസ്ത്രി വ്യക്തമാക്കി.

  രവി ശാസ്ത്രി (ഫയൽ ചിത്രം)

  രവി ശാസ്ത്രി (ഫയൽ ചിത്രം)

  • Share this:
   ടി20 ലോകകപ്പിന് (T20 World Cup) ഇറങ്ങുന്ന ഇന്ത്യൻ സംഘത്തിന് (Indian Cricket Team) പ്രത്യേക തയാറെടുപ്പുകൾ ഒന്നും വേണ്ടതായി വരില്ലെന്ന അഭിപ്രായവുമായി ഇന്ത്യയുടെ മുഖ്യ പരിശീലകനായ രവി ശാസ്ത്രി (Ravi Shastri). ഇന്ത്യൻ താരങ്ങൾ ഐപിഎൽ (IPL) മത്സരങ്ങൾക്ക് ശേഷമാണ് എത്തുന്നത്. അതിനാൽ അവർക്ക് മറ്റൊരു തയാറെടുപ്പിന്റെയും ആവശ്യമില്ലെന്നാണ് ശാസ്ത്രി പറഞ്ഞത്. ലോകകപ്പിൽ ഓരോ മത്സരത്തിലെയും പ്ലെയിങ് ഇലവൻ എന്തായിരിക്കണമെന്നത് അപ്പോഴത്തെ സാഹചര്യം അനുസരിച്ച് തീരുമാനിക്കുമെന്നും ശാസ്ത്രി വ്യക്തമാക്കി. ഇംഗ്ലണ്ടുമായുള്ള ഇന്ത്യയുടെ സന്നാഹ മത്സരത്തിന് മുന്നോടിയായി സ്റ്റാർ സ്പോർട്സുമായുള്ള സംഭാഷണത്തിലാണ് ശാസ്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

   'ഐപിഎൽ മത്സരച്ചൂടിൽ നിന്നുമാണ് ഇന്ത്യൻ താരങ്ങൾ ക്യാമ്പിലേക്ക് എത്തിയത്. ഐപിഎല്ലിൽ നിന്നും ലഭിച്ച മത്സരപരിചയം അവർക്ക് ലോകകപ്പിലും ഉപയോഗപ്രദമാകും.അതിനാൽ അവർക്ക് ലോകകപ്പിനായി പ്രത്യേകം തയാറെടുപ്പുകൾ നടത്തേണ്ടതായി വരില്ല. ഐപിഎല്ലിൽ വ്യത്യസ്ത ടീമുകളിൽ കളിച്ച താരങ്ങൾ ഇന്ത്യയുടെ ജേഴ്സിയിലേക്ക് എത്തുമ്പോൾ ഒരു സംഘമെന്ന നിലയിൽ മുന്നോട്ട് പോവുക എന്നത് മാത്രമാണ് പ്രധാനം." ശാസ്ത്രി പറഞ്ഞു.

   ലോകകപ്പിൽ ഒക്ടോബർ 24 ന് പാകിസ്താനുമായിട്ടാണ് ഇന്ത്യയുടെ (India vs Pakistan) ആദ്യ മത്സരം. ലോകകപ്പിലെ ഗ്ലാമർ പോരാട്ടമെന്ന വിശേഷണം നേടിയ ഈ മത്സരത്തിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. 2019 ലോകകപ്പിന് ശേഷം ആദ്യമായാണ് ഇരു ടീമുകളും നേർക്കുനേർ എത്തുന്നത്. അതിനാൽ തന്നെ മത്സരത്തിൽ ഇരു ടീമുകളും ആരൊക്കെയാകും അണിനിരത്തുക, ആരാകും ജയിക്കുക എന്നിങ്ങനെയുള്ള ചർച്ചകൾ എല്ലാം തന്നെ ആരാധകർക്കിടയിൽ സജീവമാണ്.

   Also read- T20 World Cup| ബന്ധം അത്ര നല്ലതല്ല; ലോകകപ്പിലെ ഇന്ത്യ - പാക് മത്സരത്തിൽ പുനരാലോചന വേണമെന്ന് കേന്ദ്രമന്ത്രി

   പാകിസ്താനുമായുള്ള മത്സരത്തിൽ ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ ആരൊക്കെയാകും ഉൾപ്പെടുക എന്നതിനെ കുറിച്ചും ചർച്ചകൾ നടക്കുന്നുണ്ട്. ഇപ്പോഴിതാ ഇന്ത്യയുടെ പ്ലെയിങ് ഇലവൻ എങ്ങനെയായിരിക്കുമെന്നതിനെ കുറിച്ച് സംസാരിക്കുകയാണ് രവി ശാസ്ത്രി. പിച്ചിന്റെ സ്വഭാവം പരിഗണിച്ചായിരിക്കും അന്തിമ ഇലവനെ തീരുമാനിക്കുകയെന്നാണ് ശാസ്ത്രി പറഞ്ഞത്. "പാക്കിസ്താനെതിരായ മത്സരത്തിലെ ടീമിന്റെ കാര്യത്തിൽ ചർച്ച ചെയ്തിട്ടില്ല. പിച്ചിന്റെ സ്വഭാവമനുസരിച്ച് ടീമിനെ അണിനിരത്താനാണ് പദ്ധതിയിടുന്നത്. പിച്ചിന്റെ സ്വഭാവമനുസരിച്ച് തന്നെയായിരിക്കും ടോസ് നേടിയാൽ എന്താണ് ചെയ്യേണ്ടതെന്ന കാര്യങ്ങൾ തീരുമാനിക്കുക. അതുപോലെ തന്നെയാകും മത്സരത്തിന് ഒരു അധിക സ്പിന്നറെയോ പേസറെയോ ഉൾപ്പെടുത്തേണ്ട കാര്യവും." - ശാസ്ത്രി വ്യക്തമാക്കി.

   Also read- T20 World Cup |'മെന്റര്‍ സിംഗ്' ധോണി ഇന്ത്യന്‍ ക്യാമ്പിനൊപ്പം ചേര്‍ന്നു; ഇന്ത്യന്‍ ടീം ആവേശത്തില്‍

   "ഇന്ത്യയുടെ എല്ലാ മത്സരങ്ങളും വൈകിട്ട് 7.30നാണ്. ഈ സമയത്ത് ഈര്‍പ്പം കൂടുതലുണ്ടാവും. ബൗളര്‍മാര്‍ക്ക് ഗ്രിപ്പ് കണ്ടെത്താന്‍ പ്രയാസമായിരിക്കും. ബാറ്റ്‌സ്മാന്മാരെ സഹായിക്കുന്ന ഘടകമാണിത്. ഇത്തരം സന്ദർഭങ്ങളിൽ ടോസ് നിർണായക ഘടകമാണ്." ശാസ്ത്രി പറഞ്ഞു.

   "സന്നാഹ മത്സരങ്ങളില്‍ എല്ലാവര്‍ക്കും ബാറ്റ് ചെയ്യാനും പന്തെറിയാനും അവസരം ലഭിക്കും. ഇതിലൂടെ ആരൊക്കെ നന്നായി കളിക്കുമെന്ന് കണ്ടെത്താന്‍ കഴിയും. സന്നാഹ മത്സരങ്ങളിലെ പ്രകടനം വിലയിരുത്തി ടീമിന് ഉതകുന്ന ഒരു മികച്ച കോമ്പിനേഷൻ വാർത്തെടുത്ത് ലോകകപ്പിൽ മികച്ച പ്രകടനം നടത്തുക എന്നതാണ് ലക്ഷ്യം." - ശാസ്ത്രി കൂട്ടിച്ചേർത്തു.

   Also read- Hardik Pandya |'ഇത്തവണ ധോണിയില്ല, ഫിനിഷിങ് ചുമതല എന്റെ തോളിലാണ്': ഹാര്‍ദിക് പാണ്ഡ്യ

   ഇന്നലെ ഇംഗ്ലണ്ടിനെതിരെ നടന്ന സന്നാഹ മത്സരത്തിൽ ഇന്ത്യ ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം നേടിയിരുന്നു. ഇംഗ്ലണ്ട് ഉയർത്തിയ 189 റൺസ് വിജയലക്ഷ്യം 19 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടക്കുകയായിരുന്നു. 46 പന്തില്‍ 70 റണ്‍സെടുത്ത ഇഷാന്‍ കിഷൻ, 24 പന്തിൽ 51 റൺസെടുത്ത കെ എൽ രാഹുൽ, 14 പന്തിൽ 29 റൺസെടുത്ത ഋഷഭ് പന്ത് എന്നിവരാണ് ഇന്ത്യൻ ജയം എളുപ്പമാക്കിയത്.
   Published by:Naveen
   First published:
   )}