നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • T20 World Cup| 'അവർ തോറ്റാൽ ബാഗ് എടുത്ത് വീട്ടിലേക്ക് മടങ്ങും'; മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ജഡേജയുടെ മറുപടി

    T20 World Cup| 'അവർ തോറ്റാൽ ബാഗ് എടുത്ത് വീട്ടിലേക്ക് മടങ്ങും'; മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ജഡേജയുടെ മറുപടി

    സ്‌കോട്ട്‌ലന്‍ഡിനെതിരെ വമ്പൻ ജയം നേടിയതോടെ, ഇന്ത്യയുടെ സെമി ഫൈനൽ പ്രവേശനത്തെ കുറിച്ചുള്ള ചർച്ചകളാണ് ക്രിക്കറ്റ് ലോകത്ത് നടക്കുന്നത്.

    Ravindra Jadeja (Image: Twitter)

    Ravindra Jadeja (Image: Twitter)

    • Share this:
      ടി20 ലോകകപ്പിലെ (T20 World Cup) സൂപ്പര്‍ 12 പോരാട്ടത്തില്‍ സ്‌കോട്ട്‌ലന്‍ഡിനെതിരെ (Scotland) വമ്പൻ ജയമാണ് ഇന്ത്യ (India) നേടിയത്. വമ്പൻ ജയത്തോടെ സെമി ഫൈനൽ (Semi-final) യോഗ്യത നേടാനുള്ള നേരിയ സാധ്യത ഇന്ത്യ നിലനിർത്തുകയും ചെയ്തു. ഇന്ത്യ സെമി ഫൈനലിലേക്ക് കടക്കുമോ എന്നതാണ് ഏവരും ഇപ്പോൾ ഉറ്റുനോക്കുന്നത്. ഇന്ത്യയുടെ സെമി ഫൈനൽ പ്രവേശനത്തെ കുറിച്ചുള്ള ചർച്ചകളാണ് ക്രിക്കറ്റ് ലോകത്ത് നടക്കുന്നത്. ഇന്നലെ മത്സരശേഷം നടന്ന പത്രസമ്മേളനത്തിലും ഇന്ത്യയുടെ സാധ്യതകളെ കുറിച്ചുള്ള ചോദ്യങ്ങൾ ഉയർന്നിരുന്നു. പത്രസമ്മേളനത്തിൽ ഇന്ത്യയുടെ പ്രതിനിധിയായി പങ്കെടുത്ത രവീന്ദ്ര ജഡേജ (Ravindra Jadeja) ഇത് സംബന്ധിച്ചുള്ള ചോദ്യം തനിക്ക് നേരെ ഉയർന്നപ്പോൾ കൊടുത്ത മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്.

      പത്രസമ്മേളനത്തിനിടെ ഒരു മാധ്യമപ്രവര്‍ത്തകൻ രസകരമായ ഒരു ചോദ്യമാണ് ജഡേജയ്ക്ക് നേരെ ഉന്നയിച്ചത്. ചോദ്യം ഇപ്രകാരമായിരുന്നു, "എല്ലാവരും പറയുന്നത് അഫ്‌ഗാനിസ്ഥാന്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചാല്‍ ഇന്ത്യക്ക് സെമി ഫൈനല്‍ സാധ്യതയുണ്ടെന്നാണ്, എന്നാല്‍ അടുത്ത മത്സരത്തില്‍ അഫ്‌ഗാനിസ്ഥാന്‍ ന്യൂസിലാന്‍ഡിനെ തോൽപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ എന്താകും അവസ്ഥ?", ഒരു മിനിറ്റ് പോലും പാഴാക്കാതെ ജഡേജ അതിനുള്ള മറുപടിയും നൽകി അഫ്ഗാനിസ്ഥാൻ ന്യൂസിലൻഡിനോട് തോൽക്കുകയാണെങ്കിൽ ഇന്ത്യൻ താരങ്ങൾ ബാഗ് എടുത്ത് വീട്ടിലേക്ക് മടങ്ങുമെന്നാണ് ജഡേജ പറഞ്ഞത്.


      സ്‌കോട്ട്‌ലന്‍ഡിനെതിരെ വമ്പൻ ജയം നേടി ഗ്രൂപ്പിൽ ഏറ്റവും മികച്ച റൺറേറ്റ് ഇന്ത്യ സ്വന്തമാക്കിയെങ്കിലും നാല് മത്സരങ്ങളിൽ നിന്നും നാല് പോയിന്റുമായി ഗ്രൂപ്പിൽ പാകിസ്ഥാനും ന്യൂസിലൻഡിനും പിന്നിൽ മൂന്നാമതാണ് ഇന്ത്യ. ഇതിൽ പാകിസ്ഥാൻ സെമിയിലേക്ക് യോഗ്യത നേടിക്കഴിഞ്ഞതിനാൽ ഇനി ഒരു ടീമിന് മാത്രമേ ഗ്രൂപ്പിൽ നിന്നും മുന്നേറാൻ കഴിയുകയുള്ളൂ. എന്നാൽ ഈ ഒരു സ്ഥാനത്തിന് വേണ്ടി മൂന്ന് ടീമുകളാണ് പോരാടുന്നത്. ഇതിൽ നാല് മത്സരങ്ങളിൽ നിന്നും മൂന്ന് ജയം നേടിയ ന്യൂസിലൻഡിന് തന്നെയാണ് സാങ്കേതികമായി സാധ്യതയുള്ളത്.

      Also read- T20 World Cup| 81 പന്തുകൾ ബാക്കി നിൽക്കെ ജയം; റെക്കോർഡുകൾ അടിച്ചെടുത്ത് കോഹ്‌ലിപ്പട

      ന്യൂസിലൻഡ് അവരുടെ അടുത്ത മത്സരത്തിൽ അഫ്ഗാനിസ്ഥാനോട് തോൽക്കുകയും ഇന്ത്യ അവരുടെ അവസാന മത്സരത്തിൽ നമീബിയയ്ക്കെതിരെ വമ്പൻ ജയം നേടുകയും ചെയ്താൽ മാത്രമേ ഇന്ത്യക്ക് സാധ്യതകൾ ഉദിക്കുകയുള്ളൂ. അഫ്ഗാനിസ്ഥാൻ ന്യൂസിലൻഡിനോട് കുറഞ്ഞ മാർജിനിൽ മാത്രമേ ജയിക്കാൻ പാടുകയുള്ളൂ എന്നതും കൂടി ഈ കണക്കുകളിൽ പെടുന്നുണ്ട്. അഫ്ഗാനിസ്ഥാൻ അവസാന മത്സരത്തിൽ വമ്പൻ ജയം നേടി ഇന്ത്യയേക്കാൾ മികച്ച നെറ്റ് റൺറേറ്റ് സ്വന്തമാക്കിയാൽ അവരാകും ഗ്രൂപ്പിൽ നിന്നും സെമിയിലേക്ക് മുന്നേറുക. ഇക്കാര്യങ്ങൾ എല്ലാം മുന്നിലുള്ളത് കൊണ്ടാണ് അഫ്ഗാനിസ്ഥാൻ തോൽക്കുകയാണെങ്കിൽ ഇന്ത്യ ബാഗ് എടുത്ത് മടങ്ങുകയേ വഴിയുള്ളൂവെന്ന് ജഡേജ പറഞ്ഞത്.

      Also read- T20 World Cup |പാകിസ്ഥാനെതിരായ മത്സരം പിറന്നാള്‍ ദിനത്തില്‍ കളിച്ചാല്‍ മതിയായിരുന്നു: ടോസ് നേടിയ ശേഷം കോഹ്ലി

      ഇന്ത്യ എട്ട് വിക്കറ്റിന് സ്‌കോട്ട്‌ലന്‍ഡിനെ തകർത്ത മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് രവീന്ദ്ര ജഡേജ കാഴ്ച്ചവെച്ചത്. മത്സരത്തില്‍ നാലോവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ നേടിയ ജഡേജ മാന്‍ ഓഫ് ദി മാച്ചും കരസ്ഥമാക്കിയിരുന്നു. അന്താരാഷ്ട്ര ടി20യിലെ രവീന്ദ്ര ജഡേജയുടെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം കൂടിയാണിത്. മത്സരത്തില്‍ ജഡേജയ്ക്കൊപ്പം മൂന്ന് വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയുടെയും മികവില്‍ സ്‌കോട്ട്‌ലൻഡിനെ 17.4 ഓവറില്‍ വെറും 85 റൺസിന് ഇന്ത്യ എറിഞ്ഞൊതുക്കുകയായിരുന്നു. 8മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ സ്‌കോട്ട്‌ലന്‍ഡ് ഉയര്‍ത്തിയ 86 റണ്‍സിന്റെ കുഞ്ഞന്‍ വിജയലക്ഷ്യം 6.3 ഓവറില്‍ രണ്ട്‌ വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു 19 പന്തില്‍ 50 റണ്‍സ് നേടിയ കെ എല്‍ രാഹുലിന്റെയും 16 പന്തില്‍ 30 റണ്‍സ് നേടിയ രോഹിത് ശര്‍മ്മയുടെയും പ്രകടനങ്ങളാണ് ഇന്ത്യൻ ജയം അനായാസമാക്കിയത്.
      Published by:Naveen
      First published:
      )}