നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • T20 World Cup| ബംഗ്ലാദേശിനെ തകർത്ത് ദക്ഷിണാഫ്രിക്ക; തുടരെ മൂന്നാം ജയം; സെമി പ്രതീക്ഷ സജീവം

    T20 World Cup| ബംഗ്ലാദേശിനെ തകർത്ത് ദക്ഷിണാഫ്രിക്ക; തുടരെ മൂന്നാം ജയം; സെമി പ്രതീക്ഷ സജീവം

    നാല് കളികളിൽ നിന്നും മൂന്ന് ജയത്തോടെ ആറ് പോയിന്റുമായി ഗ്രൂപ്പ് ഒന്നിൽ ഇംഗ്ലണ്ടിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് ദക്ഷിണാഫ്രിക്ക. അതേസമയം, കളിച്ച നാല് മത്സരങ്ങളും തോറ്റ ബംഗ്ലാദേശ് സെമിയിൽ നിന്നും പുറത്തായി.

    (Image: Twitter)

    (Image: Twitter)

    • Share this:
      ടി20 ലോകകപ്പിൽ (ICC T20 World Cup) സൂപ്പർ 12 (Super 12) പോരാട്ടത്തിൽ ബംഗ്ലാദേശിനെതിരെ (Bangladesh) ആറ് വിക്കറ്റ് ജയം നേടി ദക്ഷിണാഫ്രിക്ക (south Africa). ബംഗ്ലാദേശ് ഉയർത്തിയ 85 റൺസ് വിജയലക്ഷ്യം ഏഴ് ഓവറുകളോളം ബാക്കി നിർത്തി നാല് വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക മറികടന്നത്. 31 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ തെംബാ ബാവുമയാണ്(Temba Bavuma) ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. ബംഗ്ലാദേശിനായി ടസ്കിന്‍ അഹമ്മദ് (Taskin Ahmed) രണ്ട് വിക്കറ്റെടുത്തു.

      നാല് കളികളിൽ നിന്നും മൂന്ന് ജയത്തോടെ ആറ് പോയിന്റുമായി ഗ്രൂപ്പ് ഒന്നിൽ ഇംഗ്ലണ്ടിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് ദക്ഷിണാഫ്രിക്ക. അതേസമയം, കളിച്ച നാല് മത്സരങ്ങളും തോറ്റ ബംഗ്ലാദേശ് സെമിയിൽ നിന്നും പുറത്തായി.

      ബൗളർമാരുടെ മികച്ച പ്രകടനത്തിന്റെ സഹായത്താൽ ബംഗ്ലാദേശിനെ ചെറിയ സ്‌കോറിൽ ഒതുക്കി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയെ തുടക്കത്തിൽ തന്നെ ബംഗ്ലാദേശ് ഞെട്ടിച്ചു. അഞ്ച് പന്തിൽ നാല് റൺസെടുത്ത റീസ ഹെൻഡ്രിക്‌സിനെ ആദ്യ ഓവറിൽ തന്നെ വിക്കറ്റിന് മുന്നിൽ കുടുക്കി ടാസ്കിൻ അഹ്മദാണ് ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ചത്. രണ്ടാം വിക്കറ്റിൽ ഡീ കോക്കിനൊപ്പം ഒന്നിച്ച റാസി വാൻഡർ ദസ്സൻ ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിനെ മുന്നോട്ട് നയിച്ചു. എന്നാൽ പിന്നാലെ ക്വിന്‍റണ്‍ ഡീ കോക്കിനെ(16) മെഹ്ദി ഹസനും എയ്ഡൻ മാര്‍ക്രത്തെ ടസ്കിനും വീഴ്ത്തിയതോടെ ദക്ഷിണാഫ്രിക്ക പവർപ്ലേ ഓവർ തീരും മുൻപ് തന്നെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 33 റൺസ് എന്ന നിലയിലേക്ക് വീണു.

      ബംഗ്ലാദേശിന്റെ വഴിയേ ദക്ഷിണാഫ്രിക്കയും തകർച്ചയിലേക്ക് നീങ്ങുമോ എന്ന് തോന്നിച്ച ഘട്ടത്തിൽ റാസി വാൻഡർ ദസ്സനും ക്യാപ്റ്റൻ തെംബാ ബാവുമയും ചേർന്ന് അവരെ കരകയറ്റുകയായിരുന്നു. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 47 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തിയതോടെ ബംഗ്ലാദേശിന്റെ വിജയ സ്വപ്‌നങ്ങൾ പൊലിയുകയായിരുന്നു. ദക്ഷിണാഫ്രിക്കയെ വിജയത്തിന് അടുത്ത് വരെ എത്തിച്ചതിന് ശേഷമാണ് കൂട്ടുകെട്ട് വേർപിരിഞ്ഞത്. 22 റൺസ് എടുത്ത റാസി വാൻഡർ ദസ്സൻ നാസും അഹമ്മദിന്റെ പന്തിൽ വമ്പൻ ഷോട്ടിന് ശ്രമിച്ച് പുറത്താവുകയായിരുന്നു. റാസി വാൻഡർ ദസ്സൻ മടങ്ങിയെങ്കിലും ഡേവിഡ് മില്ലറെ (5*) കൂട്ടുപിടിച്ച് ബാവുമ ദക്ഷിണാഫ്രിക്കയെ വിജയതീരം കടത്തി.

      നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശ് ദക്ഷിണാഫ്രിക്കയുടെ പേസ് ബൗളിങ്ങിന് മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെ 18.2 ഓവറിൽ 84 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ കാഗിസോ റബാഡയും ആൻറിച്ച് നോർക്യയുമാണ് ബംഗ്ലാദേശ് ബാറ്റിംഗ് നിരയെ തകർത്തത്. ബംഗ്ലാദേശ് നിരയിൽ കേവലം മൂന്ന് താരങ്ങൾക്ക് മാത്രമാണ് രണ്ടക്കം കടക്കാൻ കഴിഞ്ഞത്. 27 റണ്‍സെടുത്ത മെഹ്ദി ഹസ്സനാണ് ബംഗ്ലാദേശിന്റെ ടോപ്പ് സ്‌കോറര്‍. ലിറ്റൺ ദാസ് (24), ഷമീം ഹുസൈൻ (11) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് താരങ്ങൾ.
      Published by:Naveen
      First published:
      )}