നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • T20 World Cup| യോഗ്യതാ പരീക്ഷ പാസായി ലങ്കൻ സംഘം; അയർലൻഡിനെ തകർത്ത് സൂപ്പർ 12ൽ

  T20 World Cup| യോഗ്യതാ പരീക്ഷ പാസായി ലങ്കൻ സംഘം; അയർലൻഡിനെ തകർത്ത് സൂപ്പർ 12ൽ

  ഇന്നലെ നടന്ന യോഗ്യതാ മത്സരത്തിൽ അയർലൻഡിനെ 70 റൺസിന് തകർത്താണ് ലോകകപ്പിലെ സൂപ്പർ 12 ഘട്ടത്തിലേക്ക് യോഗ്യത നേടിയത്.

  Image Credits: ICC, Twitter

  Image Credits: ICC, Twitter

  • Share this:
   ടി20 ലോകകപ്പിലേക്കുള്ള (ICC T20 World Cup) യോഗ്യതാ കടമ്പ കടന്ന് മുൻ ചാമ്പ്യന്മാരായ ശ്രീലങ്ക (Sri Lanka). ഇന്നലെ നടന്ന യോഗ്യതാ മത്സരത്തിൽ അയർലൻഡിനെ (Ireland) 70 റൺസിന് തകർത്താണ് ലങ്കൻ സംഘം ലോകകപ്പിലെ സൂപ്പർ 12 (Super 12 round) ഘട്ടത്തിലേക്ക് യോഗ്യത നേടിയത്.

   അയർലൻഡിനെതിരായ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് നേടി. തുടക്കത്തിൽ തകർച്ച നേരിട്ടതിന് ശേഷമായിരുന്നു ശ്രീലങ്കയുടെ തിരിച്ചുവരവ്. എട്ട് റൺസ് എടുക്കുമ്പോഴേക്കും മൂന്ന് വിക്കറ്റ് നഷ്‌ടമായ അവർക്ക് വേണ്ടി നാലാം വിക്കറ്റിൽ ഒന്നിച്ച ഓൾ റൗണ്ടർ വാനിന്ദു ഹസരങ്കയും (Wanindu Hasaranga) (47 പന്തിൽ 71) പതും നിസ്സംഗയുമാണ് (Pathum Nissanka) (47 പന്തിൽ 61)മികച്ച സ്കോർ സമ്മാനിച്ചത്. അയര്‍ലന്‍ഡിനുവേണ്ടി ജോഷ്വ ലിറ്റില്‍ (Josh Little) 23 റണ്‍സ് മാത്രം വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തി.

   ശ്രീലങ്ക ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ അയർലൻഡിന് ഒരു ഘട്ടത്തിൽ പോലും ശ്രീലങ്കയ്ക്ക് മേൽ സമ്മർദ്ദം ചെലുത്താൻ കഴിഞ്ഞില്ല. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നേടി അയർലൻഡ് നിരയെ പ്രതിരോധത്തിലാക്കിയ ശ്രീലങ്കൻ ബൗളർമാർ 17.5 ഓവറിൽ അവരെ 101 റൺസിൽ പുറത്താക്കി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ മഹീഷ് തീക്ഷണയും രണ്ട് വിക്കറ്റ് വീതം നേടിയ ലാഹിരു കുമാരയും ചമിക കരുണ രത്‌നെയുമാണ് അയര്‍ലന്‍ഡിനെ തകര്‍ത്തത്. 41 റൺസ് നേടിയ അയർലൻഡ് ബാറ്റർ ആൻഡ്രൂ ബൽബീർണിക്ക് മാത്രമാണ് അൽപമെങ്കിലും പിടിച്ചുനിൽക്കാൻ കഴിഞ്ഞത്.

   Also read- ICC T20 World Cup | ദക്ഷിണാഫ്രിക്ക ലോകകപ്പിലെ പേരുദോഷം മായ്ച്ചുകളയുമോ?


   ബാറ്റിങ്ങിൽ 71 റൺസും ബൗളിങ്ങിൽ ഒരു വിക്കറ്റും വീഴ്ത്തി ഓൾ റൗണ്ട് പ്രകടനം നടത്തിയ ഹസരങ്കയാണ് കളിയിലെ താരം.

   Also read- ICC T20 World Cup | വെസ്റ്റ് ഇന്‍ഡീസ് കരീബിയന്‍ കരുത്ത് ഒരിക്കല്‍കൂടി തെളിയിക്കുമോ?

   നേരത്തെ, ആദ്യത്തെ യോഗ്യതാ മത്സരത്തിൽ ശ്രീലങ്ക നമീബിയയെ തോൽപ്പിച്ചിരുന്നു. അയർലൻഡിനെതിരെ നേടിയ ജയം കൂടിയായതോടെയാണ് ശ്രീലങ്ക സൂപ്പർ 12 ഘട്ടം ഉറപ്പിച്ചത്.


   ഇന്നലെ നടന്ന മറ്റൊരു യോഗ്യതാ മത്സരത്തിൽ നെതർലാൻഡിസ്‌നെ തോൽപ്പിച്ച് നമീബിയ ചരിത്രം കുറിച്ചിരുന്നു. ഇതോടെ ഗ്രൂപ്പിൽ നമീബിയയ്ക്കും അയർലൻഡിനും ഒരേ പോയിന്റായി. ഇരുവരും തമ്മിൽ നേർക്കുനേർ വരുന്ന യോഗ്യതാ മത്സരത്തിലെ വിജയി ആയിരിക്കും സൂപ്പർ 12 ഘട്ടത്തിലേക്ക് യോഗ്യത നേടുക.
   Published by:Naveen
   First published:
   )}