നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • T20 World Cup| ക്വിന്റൺ ഡീ കോക്ക് തിരിച്ചെത്തുമോ? ദക്ഷിണാഫ്രിക്ക - ശ്രീലങ്ക പോരിലേക്ക് ഉറ്റുനോക്കി ക്രിക്കറ്റ് ലോകം

  T20 World Cup| ക്വിന്റൺ ഡീ കോക്ക് തിരിച്ചെത്തുമോ? ദക്ഷിണാഫ്രിക്ക - ശ്രീലങ്ക പോരിലേക്ക് ഉറ്റുനോക്കി ക്രിക്കറ്റ് ലോകം

  ടീമില്‍ ഉള്‍പ്പെടുത്തിയാല്‍ മുട്ടുകുത്തിയുള്ള ഐകദാർഢ്യ പ്രകടനത്തില്‍ ഡീ കോക്കും പങ്കെടുക്കും

  ക്വിന്റണ്‍ ഡീ കോക്ക്

  ക്വിന്റണ്‍ ഡീ കോക്ക്

  • Share this:
   ടി20 ലോകകപ്പില്‍ (T20 World Cup) സൂപ്പർ 12 (Super 12) പോരാട്ടത്തിൽ ഇന്ന് ദക്ഷിണാഫ്രിക്കയും ശ്രീലങ്കയും (South Africa vs Sri Lanka) ഏറ്റുമുട്ടാൻ ഒരുങ്ങുമ്പോൾ ഏവരും ഉറ്റുനോക്കുന്നത് ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പർ ബാറ്ററായ ക്വിന്റൺ ഡീ കോക്ക് (Quinton De Kock) മത്സരത്തിന് ഇറങ്ങുമോ എന്നതാണ്. വർണ വിവേചനത്തിനെതിരെ (Black Lives Matter Campaign) മുട്ടുകുത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനില്ലെന്ന് പറഞ്ഞതിന്റെ പേരിൽ വിവാദത്തിലായ ഡീ കോക്ക് ഇന്നത്തെ മത്സരത്തിൽ ദക്ഷിണാഫ്രിക്കന്‍ ടീമില്‍ തിരിച്ചെത്താനാണ് സാധ്യത. ഡീ കോക്കിന്റെ പിന്മാറ്റം വൻ വിവാദമാവുകയും താരത്തിന് നേരെ വലിയ വിമർശനങ്ങൾ ഉയരുകയും ചെയ്തിരുന്നു. ഇതോടെ തന്റെ തീരുമാനത്തില്‍ ഖേദം പ്രകടിപ്പിച്ച് കൊണ്ട് മാപ്പ് പറഞ്ഞ ഡീ കോക്ക് തുടര്‍ന്നും രാജ്യത്തിനായി കളിക്കണമെന്ന് പറഞ്ഞിരുന്നു.

   വെസ്റ്റ് ഇൻഡീസിനെതിരായ ദക്ഷിണാഫ്രിക്കയുടെ മത്സരത്തിൽ വളരെ അപ്രതീക്ഷിതമായിരുന്നു ഡീ കോക്കിന്റെ പിന്മാറ്റം. മത്സരത്തിന് മുന്നോടിയായി ദക്ഷിണാഫ്രിക്കൻ താരങ്ങൾ വർണ വിവേചനത്തിനെതിരായ പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മുട്ടുകുത്തി നിന്ന് പ്രതിഷേധിക്കണമെന്ന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് താരങ്ങളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡിന്റെ തീരുമാനം ഡീ കോക്ക് തള്ളുകയായിരുന്നു. ഇതിന് പിന്നാലെ താരം ടീമിൽ നിന്നും പിന്മാറ്റം പ്രഖ്യാപിക്കുകയായിരുന്നു.

   ഇന്ന് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വൈകീട്ട് 3.30 നാണ് ദക്ഷിണാഫ്രിക്ക - ശ്രീലങ്ക മത്സരം നടക്കുക. നിലവിൽ ഗ്രൂപ്പ് ഒന്നിൽ രണ്ട് മത്സരങ്ങളിൽ നിന്ന് ഒന്ന് വീതം ജയവും തോൽവിയും നേടി നിൽക്കുന്ന ഇരു ടീമുകൾക്കും ഇന്നത്തെ മത്സരം നിർണായകമാണ്. ടി20 ലോകകപ്പുകളിൽ മൂന്ന് തവണയാണ് ഇരു ടീമുകളും നേർക്കുനേർ വന്നിട്ടുള്ളത്. 2012ലും 2016ലും ദക്ഷിണാഫ്രക്ക ജയിച്ചപ്പോള്‍, 2014ല്‍ ജയം ശ്രീലങ്കയ്‌ക്കൊപ്പം ആയിരുന്നു.

   Also read- Quinton de Kock | ലോകകപ്പിലെ 'വിവാദ നായകൻ' ഡീകോക്കിനെ മുംബൈ നിലനിർത്തിയേക്കില്ല; സൂചനകൾ ഇങ്ങനെ

   മത്സരത്തിൽ നിന്നും പിന്മാറിയ താരത്തിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നതോടെ തന്റെ വ്യക്തി സ്വാതന്ത്ര്യത്തിൽ ക്രിക്കറ്റ് ബോർഡ് കൈകടത്തിയതിനെ തുടർന്നായിരുന്നു താൻ ബോർഡിന്റെ തീരുമാനം തള്ളിയതെന്ന വിശദീകരണം താരം നൽകിയിരുന്നു. കറുത്ത വർഗ്ഗക്കാർ ഉൾപ്പെടുന്ന കുടുംബത്തിൽ തന്നെയാണ് താൻ വരുന്നതെന്നും അതിനാൽ ഇത്തരത്തിലൊരു പോരാട്ടത്തിന്റെ മഹത്വം മറ്റാരേക്കാളും തനിക്ക് അറിയാമെന്നും മുട്ടുകുത്തിയുള്ള ഐകദാർഢ്യ പ്രകടനത്തിന് താൻ തയാറാണെന്നും ഡീ കോക്ക് പറഞ്ഞിരുന്നു.

   ടീമില്‍ ഉള്‍പ്പെടുത്തിയാല്‍ മുട്ടുകുത്തിയുള്ള ഐകദാർഢ്യ പ്രകടനത്തില്‍ ഡീ കോക്കും പങ്കെടുക്കും. മുട്ടുകുത്തി നില്‍ക്കാനുള്ള നിര്‍ദേശം താരങ്ങളെ അവസാന നിമിഷമാണ് അറിയിക്കാൻ കഴിഞ്ഞതെന്നും ഇത് അൽപം നേരത്തെ ആക്കേണ്ടിയിരുന്നെന്നും, തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ ദൗഭാഗ്യകരമാണെന്നും ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡും വ്യക്തമാക്കിയതോടെ ടീമിലേക്ക് തിരിച്ചെത്താൻ ഡീ കോക്കിന് മുന്നിൽ തടസങ്ങൾ ഒന്നുമില്ല എന്ന് വ്യക്തമായി.
   Published by:Naveen
   First published:
   )}