• HOME
 • »
 • NEWS
 • »
 • sports
 • »
 • Varun Chakravarthy |വേദനസംഹാരികള്‍ ഉപയോഗിച്ചാണ് കളിക്കാന്‍ ഇറങ്ങുന്നത്; വരുണിന്റെ കാല്‍മുട്ടിലെ പരിക്കില്‍ ആശങ്ക

Varun Chakravarthy |വേദനസംഹാരികള്‍ ഉപയോഗിച്ചാണ് കളിക്കാന്‍ ഇറങ്ങുന്നത്; വരുണിന്റെ കാല്‍മുട്ടിലെ പരിക്കില്‍ ആശങ്ക

ഇന്ത്യയുടെ തുറുപ്പു ചീട്ടാവുമെന്ന് വിലയിരുത്തപ്പെട്ട താരമാണ് വരുണ്‍. എന്നാല്‍ താരത്തിന്റെ കാല്‍മുട്ടിലെ പരിക്ക് പിടിമുറുക്കുന്നതായാണ് റിപ്പോര്‍ട്ട്.

 • Share this:
  ടി20 ലോകകപ്പ് ആരംഭിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കെകെ ആര്‍ സ്റ്റാര്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയുടെ ഫിറ്റ്നസില്‍ ബിസിസിഐക്ക് ആശങ്ക. ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പു ചീട്ടാവുമെന്ന് വിലയിരുത്തപ്പെട്ട താരമാണ് വരുണ്‍. എന്നാല്‍ താരത്തിന്റെ കാല്‍മുട്ടിലെ പരിക്ക് പിടിമുറുക്കുന്നതായാണ് റിപ്പോര്‍ട്ട്.

  'വരുണിന്റെ കാല്‍മുട്ടുകള്‍ മികച്ച അവസ്ഥയിലല്ല. അവന്‍ വേദനയിലാണ്. ടി20 ലോകകപ്പ് ഇല്ലായിരുന്നുവെങ്കില്‍ ഒരു പക്ഷേ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് പോലും അവനെ കളിപ്പിച്ച് റിസ്‌കെടുക്കാന്‍ തയ്യാറാകുമായിരുന്നില്ല. 100 ശതമാനം ആരോഗ്യം വീണ്ടെടുക്കാന്‍ പിന്നീട് അവന് വിപുലമായ റീഹാബിലിറ്റേഷന്‍ ആവശ്യമായി വന്നേക്കാം. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ വേദന കൈകാര്യം ചെയ്യുന്നതിനാണ് ബിസിസിഐ ശ്രദ്ധ കേന്ദ്രീകരിക്കുക.'- ഒരു ബിസിസിഐ വൃത്തത്തെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ വ്യക്തമാക്കി.

  വേദന സംഹാരികള്‍ കഴിച്ചാണ് വരുണ്‍ ഇറങ്ങുന്നത്. ഇതിലൂടെ എല്ലാ മത്സരത്തിലും നാല് ഓവര്‍ എറിയാന്‍ കഴിയുന്നതായും ബിസിസിഐ വൃത്തങ്ങള്‍ പറഞ്ഞു. ഐപിഎല്‍ 2021 സീസണില്‍ 13 കളിയില്‍ നിന്ന് 15 വിക്കറ്റാണ് വരുണ്‍ വീഴ്ത്തിയത്. വരുണിന്റെ ഫിറ്റ്നസ് വരും ദിവസങ്ങളിലും ബിസിസിഐ വിലയിരുത്തും.

  ഫിറ്റ്നസ് വീണ്ടെടുക്കാന്‍ റിഹാബിലിറ്റേഷന്‍ ആവശ്യമാണെങ്കിലും ട്വന്റി20 ലോകകപ്പ് സംഘത്തില്‍ വരുണ്‍ തുടരും എന്നാണ് സൂചന. ടി20 ലോകകപ്പ് സംഘത്തില്‍ മാറ്റം വരുത്താന്‍ ഒക്ടോബര്‍ 10 വരെയാണ് ടീമുകള്‍ക്ക് മുന്‍പിലുള്ള സമയം.

  Rohit Sharma |ടി20യില്‍ 400 സിക്‌സറുകള്‍ പറത്തിയ ആദ്യ ഇന്ത്യക്കാരന്‍; ഹിറ്റ്മാന് റെക്കോര്‍ഡ്

  ഐപിഎല്ലിലെ നിര്‍ണായക മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ 8 വിക്കറ്റിന് തകര്‍ത്ത് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ ഉയര്‍ത്തിയ 91 റണ്‍സ് വിജയലക്ഷ്യം 8.2 ഓവറില്‍ 2 വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി മുംബൈ മറികടന്നു. ജയത്തോടെ 12 പോയന്റുമായി മുംബൈ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. എന്നാല്‍ പ്ലേ ഓഫില്‍ ഇടം ലഭിക്കുമോ എന്നറിയാന്‍ മുംബൈക്ക് അവസാന മത്സരം വരെ കാത്തിരിക്കണം.

  ഈ മത്സരത്തിലൂടെ മറ്റൊരു വമ്പന്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മ. മല്‍സരത്തില്‍ 13 ബോളില്‍ രണ്ടു സിക്സറും ഒരു ബൗണ്ടറിയുമടക്കം 22 റണ്‍സാണ് അദ്ദേഹം നേടിയത്. കളിയില്‍ തന്റെ രണ്ടാമത്തെ സിക്സറും നേടിയതോടെ ടി20 ഫോര്‍മാറ്റില്‍ 400 സിക്സറുകളെന്ന നാഴികക്കല്ലാണ് അദ്ദേഹം പൂര്‍ത്തിയാക്കിയത്. ഈ നേട്ടം കരസ്ഥമാക്കിയ ആദ്യ ഇന്ത്യന്‍ താരമായും ഹിറ്റ്മാന്‍ മാറി. ഏഷ്യയില്‍ തന്നെ സിക്സറില്‍ 400 പൂര്‍ത്തിയാക്കിയ ആദ്യ ക്രിക്കറ്ററും രോഹിത് ശര്‍മയാണ്.

  മുംബൈ ഇന്നിങ്‌സിലെ മൂന്നാം ഓവറിലാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്. റോയല്‍സ് ബൗളര്‍ ശ്രേയസ് ഗോപാലിന്റെ പന്തിലായിരുന്നു താരത്തിന്റെ 400ആം സിക്‌സര്‍. 400 സിക്സര്‍ ക്ലബ്ബില്‍ സ്ഥാനം നേടുന്ന ലോകത്തിലെ ഏഴാം ബാറ്റ്സ്മാനാണ് രോഹിത്ത്. 1042 സിക്സറുകളുമായി യൂണിവേഴ്സല്‍ ബോസ് ക്രിസ് ഗെയ്ലാണ് സിക്‌സര്‍ വേട്ടക്കാരില്‍ ഒന്നാമത്. 758 സിക്‌സുമായി കീറോണ്‍ പൊള്ളാര്‍ഡ് പട്ടികയില്‍ രണ്ടാമതുണ്ട്.

  Published by:Sarath Mohanan
  First published: