നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • T20 World Cup| 'വീട്ടിലേക്ക് മടങ്ങുകയാണ്'; കോഹ്ലിയുടെ ട്വീറ്റ് കുത്തിപ്പൊക്കി പാക് ആരാധകർ; ട്രോൾ

  T20 World Cup| 'വീട്ടിലേക്ക് മടങ്ങുകയാണ്'; കോഹ്ലിയുടെ ട്വീറ്റ് കുത്തിപ്പൊക്കി പാക് ആരാധകർ; ട്രോൾ

  2012 ൽ ഏഷ്യാ കപ്പിലെ തോൽവിക്ക് പിന്നാലെ കോഹ്‌ലിയിട്ട ട്വീറ്റാണ് ആരാധകർക്കിടയിൽ വീണ്ടും ചർച്ചയായിരിക്കുന്നത്

  • Share this:
   ടി20 ലോകകപ്പിലെ (ICC T20 World Cup) നിർണായക പോരാട്ടത്തിൽ ന്യൂസിലൻഡ് (New Zealand) അഫ്ഗാനിസ്ഥാനെ (Afghanistan) എട്ട് വിക്കറ്റിന് കീഴടക്കിയതോടെ തകർന്നത് ഇന്ത്യയുടെ (India) സെമി ഫൈനൽ (Semi final) മോഹങ്ങൾ ആയിരുന്നു. നമീബിയക്കെതിരായ സൂപ്പര്‍ 12ലെ ഒരു മല്‍സരം ബാക്കിനില്‍ക്കെ വിരാട് കോഹ്ലിയുടെയും സംഘത്തിന്റെ പ്രതീക്ഷകള്‍ അസ്തമിക്കുകയായിരുന്നു. അഫ്ഗാൻ ജയിച്ചിരുന്നെങ്കിൽ മികച്ച റൺറേറ്റിന്റെ അടിസ്ഥാനത്തിൽ സെമി ഫൈനലിലേക്ക് യോഗ്യത നേടാനുള്ള അവസരം ലഭിക്കുമായിരുന്നു. ന്യൂസിലൻഡ് ജയിച്ചതോടെ ഇതിനുള്ള സാധ്യത ഇന്ത്യക്ക് മുന്നിൽ അടയുകയായിരുന്നു.

   ഇപ്പോഴിതാ ടി20 ലോകകപ്പിൽ നിന്നും ഇന്ത്യയുടെ പുറത്താകലിന് പിന്നാലെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ ( Indian Captain Virat Kohli) പഴയ ട്വീറ്റ് കുത്തിപ്പൊക്കിയിരിക്കുകയാണ് പാകിസ്ഥാൻ ആരാധകർ. 2012 ൽ ഏഷ്യാ കപ്പിലെ തോൽവിക്ക് പിന്നാലെ കോഹ്‌ലിയിട്ട ട്വീറ്റാണ് ആരാധകർക്കിടയിൽ വീണ്ടും ചർച്ചയായിരിക്കുന്നത്. 'വീട്ടിലേക്ക് മടങ്ങുകയാണ്, സുഖകരമായ അനുഭവമല്ല ഇത്' എന്നായിരുന്നു കോഹ്‌ലി അന്ന് കുറിച്ചത്. ഇതാണ് ഇന്ത്യയുടെ പുറത്താകലിന് പിന്നാലെ പാക് ആരാധകർ കുത്തിപ്പൊക്കിയത്.   Also read- T20 World Cup| ഇപ്പോൾ എങ്ങനെയുണ്ട്? ഇന്ത്യൻ ആരാധകരെ ട്രോളി പാകിസ്ഥാൻ ക്രിക്കറ്റ്; മറു ട്രോളുമായി വസീം ജാഫർ


   ടൂർണമെന്റിൽ കിരീടം നേടുവാൻ കൂടുതൽ സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന ടീമുകളിൽ ഒന്നായ ഇന്ത്യക്ക് ആദ്യത്തെ രണ്ട് മത്സരങ്ങളിലെ ഫലങ്ങളാണ് തിരിച്ചടിയായത്. ആദ്യത്തെ മത്സരത്തിൽ ചിരവൈരികളായ പാകിസ്ഥാനോട് 10 വിക്കറ്റിന്റെ തോൽവി ഏറ്റുവാങ്ങിയ ഇന്ത്യ, രണ്ടാം മത്സരത്തിൽ ന്യൂസിലൻഡിനോട് അഞ്ച് വിക്കറ്റിന്റെ തോൽവിയും ഏറ്റുവാങ്ങി. പിന്നീടുള്ള രണ്ട് മത്സരങ്ങളിൽ വമ്പൻ ജയം നേടി തിരിച്ചുവരവ് നടത്തിയെങ്കിലും അപ്പോഴേക്കും മറ്റ് ടീമുകളുടെ മത്സരഫലം കൂടി ആശ്രയിക്കേണ്ട അവസ്ഥയാവുകയായിരുന്നു. ഇതോടെയാണ് അഫ്ഗാനിസ്ഥാൻ - ന്യൂസിലൻഡ് മത്സരം ഇന്ത്യയുടെ സെമി യോഗ്യതയിൽ നിർണായകമായത്. ഇതിൽ ന്യൂസിലൻഡ് ജയം നേടിയതോടെ ഇന്ത്യയുടെ പ്രതീക്ഷകൾ അവസാനിക്കുകയായിരുന്നു. ഇതോടെയാണ് ഇന്ത്യൻ ക്യാപ്റ്റന്റെ പഴയ ട്വീറ്റ് കുത്തിപ്പൊക്കി കൊണ്ടുവന്ന് ഇന്ത്യൻ ടീമിനെ പാക് ആരാധകർ ട്രോളിയത്.   Also read- T20 World Cup | അഫ്ഗാൻ കനിഞ്ഞില്ല; ഇന്ത്യ സെമി കാണാതെ പുറത്ത്; 2012 ന് ശേഷം ആദ്യം


   ഇന്ത്യ ഉൾപ്പെടുന്ന ഗ്രൂപ്പിൽ നിന്ന് ഗ്രൂപ്പ് ചാമ്പ്യന്മാരായി പാകിസ്ഥാനും രണ്ടാം സ്ഥാനക്കാരായി ന്യൂസിലൻഡുമാണ് സെമി ഫൈനലിലേക്ക് കടന്നത്. ഇരു ടീമുകൾക്കും പുറമെ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവരാണ് സെമിയിലേക്ക് യോഗ്യത നേടിയ മറ്റ് രണ്ട് ടീമുകൾ. ഇതിൽ പാകിസ്ഥാൻ ഓസ്‌ട്രേലിയയേയും ന്യൂസിലൻഡ് ഇംഗ്ലണ്ടിനെയുമാണ് സെമിയിൽ നേരിടുക.

   Also read- T20 World Cup| അടുത്ത വർഷം ഇന്ത്യ ശക്തമായി തിരിച്ചുവരും; പുറത്താകലിനെ കുറിച്ച് മുൻ താരങ്ങൾ

   അതേസമയം, 2012 ന് ശേഷം ആദ്യമായാണ് ഇന്ത്യ ഒരു ഐസിസി ടൂർണമെന്റിന്റെ നോക്കൗട്ട് ഘട്ടത്തിൽ എത്താതെ പുറത്താകുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യയുടെ ഈ നേരത്തെയുള്ള പുറത്താകൽ വലിയ ചർച്ചാവിഷയമായിരുന്നു. ലോകകപ്പില്‍ നിന്നും ഇന്ത്യയുടെ സെമി കാണാതെയുള്ള പുറത്താവലിനെക്കുറിച്ച് മുൻ ഇന്ത്യൻ താരങ്ങൾ അടക്കമുള്ളവർ സമൂഹ മാധ്യമങ്ങളിലൂടെ അവരുടെ പ്രതികരണം അറിയിച്ചിരുന്നു. ക്രിക്കറ്റ് താരങ്ങൾ രാജ്യത്തിനായി കളിക്കുന്നതിനേക്കാൾ പ്രാധാന്യം ഐപിഎല്ലിന് നൽകുന്നതാണ് ഇത്തവണത്തെ ഈ നിരാശാജനകമായ പ്രകടനത്തിന് കാരണമെന്ന് മുൻ ഇനിടന ക്യാപ്റ്റൻ കപിൽ ദേവ് തുറന്നടിച്ചിരുന്നു. അതേമസയം, അടുത്ത വർഷം നടക്കുന്ന ലോകകപ്പിൽ ഇന്ത്യ പൂർവാധികം ശക്തിയോടെ തിരിച്ചുവരുമെന്ന് മുൻ ഇന്ത്യൻ സ്പിന്നറായ ഹർഭജൻ സിങ് പ്രതികരിച്ചു.
   Published by:Naveen
   First published:
   )}