ഐപിഎൽ പൂരം അവസാനിച്ചതോടെ ടി20 ലോകകപ്പിന്റെ(ICC T20 World Cup) ആരവങ്ങളിലേക്ക് കടന്നിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ചിരവൈരികളായ പാകിസ്ഥാനെ (Pakistan) നേരിട്ടുകൊണ്ടാണ് ഇന്ത്യ(India) തങ്ങളുടെ ലോകകപ്പ് പോരാട്ടത്തിന് തുടക്കമിടുന്നത്. ഒക്ടോബര്‍ 24നാണ് ഏറെ നാളായി കാണികൾ കാത്തിരുന്ന ആ മത്സരം. ടി 20 ലോകകപ്പിന് ശേഷം കുഞ്ഞൻ ഫോർമാറ്റിന്റെ നായകത്വം ഒഴിയുന്ന വിരാട് കോഹ്ലിക്ക് (Virat Kohli) വേണ്ടി യുവനിര ഇത്തവണ കപ്പടിക്കുമെന്നാണ് ഇന്ത്യൻ ആരാധകർ ഉറച്ചുവിശ്വസിക്കുന്നത്.
ശിഖർ ധവാനെയും യുസ്വേന്ദ്ര ചാഹലിനെയും ഒഴിവാക്കിയാണ് ഇന്ത്യ 15 അംഗ ടീമിനെ പ്രഖ്യാപിച്ചത്. ഇന്ത്യൻ ടീമിന്റെ മെന്ററായി മഹേന്ദ്ര സിംഗ് ധോണി എത്തുന്നതും ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. ഇന്നോ നാളെയോ ബിസിസിഐയുടെ സെലക്ഷൻ കമ്മിറ്റി തലവൻ ചേതൻ ശർമ മുംബൈയിലെ ആസ്ഥാനത്തും വിരാട് കോഹ്ലി മാഞ്ചസ്റ്ററിലും കോച്ച് രവി ശാസ്ത്രി ലണ്ടനിലുമായി വീഡിയോ കോൺഫറൻസ് വഴി അന്തിമ ടീമിന് രൂപം നൽകും.
പതിനഞ്ചംഗ ടീംവിരാട് കോലി (C)
രോഹിത് ശർമ്മ (VC)
കെ എൽ രാഹുൽ
സൂര്യകുമാർ യാദവ്
റിഷഭ് പന്ത് (wk)
ഇഷാൻ കിഷൻ (wk)
ഹാർദിക് പാണ്ഡ്യ
രവീന്ദ്ര ജഡേജ
രാഹുൽ ചഹാർ
രവിചന്ദ്രൻ അശ്വിൻ
അക്സർ പട്ടേൽ
വരുൺ ചക്രവർത്തി
ജസ്പ്രീത് ബുംറ
ഭുവനേശ്വർ കുമാർ
മുഹമ്മദ് ഷമി
നിലവിൽ, ഐസിസി ടി 20 ഇന്ത്യ സ്ക്വാഡ് പ്ലേയർ ലിസ്റ്റ് 2021 സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. അവരുടെ വെബ്സൈറ്റിൽ, ബിസിസിഐ ഉടൻ തന്നെ ഫൈനൽ ഇന്ത്യ സ്ക്വാഡ് പ്ലേയിംഗ് 11 പട്ടിക പ്രഖ്യാപിക്കുമെന്നാണ് പറയുന്നത്.
വിരാട് കോഹ്ലി (ക്യാപ്റ്റൻ): ടീമിനെ വിരാട് കോഹ്ലിയായിരിക്കും മുന്നിൽ നിന്ന് നയിക്കുക. ടീം ലീഡർ എന്ന നിലയിൽ, എല്ലാം സുഗമമായി നടക്കുന്നുവെന്ന് ഉറപ്പാക്കേണ്ട ചുമതല കോഹ്ലിക്കാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ടീം മികച്ച വിജയത്തിലേക്ക് നയിച്ചു. 2020 ൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും കോഹ്ലിയായിരുന്നു.
രോഹിത് ശർമ (വൈസ് ക്യാപ്റ്റൻ): ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും. ഐസിസി ടി 20 ലോകകപ്പ് 2021 രോഹിത് ശർമ്മയുടെ വൈസ് ക്യാപ്റ്റനായുള്ള ഇന്ത്യയുടെ ആദ്യ അന്താരാഷ്ട്ര ടൂർണമെന്റായിരിക്കും.
സൂര്യ കുമാർ യാദവ്: 2021 ലെ ഐസിസി ടി 20 ലോകകപ്പിൽ ഇന്ത്യ ക്രിക്കറ്റ് ടീമിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള മികച്ച അവസരമാണ് മുന്നിലുള്ളത്. ഒരു മധ്യനിര ബാറ്ററായിട്ടായിരിക്കും സൂര്യകുമാർ ഇറങ്ങുക.
ശ്രേയസ് അയ്യർ: കഴിഞ്ഞ വർഷത്തെ ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തിയ താരം. രണ്ടാം നിര ബാറ്റ്സ്മാനായ അദ്ദേഹത്തിന് ഇന്ത്യൻ ടീമിൽ സ്ഥിര സാന്നിധ്യമാകാനുള്ള അവസരമാണ് ഒരുങ്ങുന്നത്.
പൃഥ്വി ഷാ: വിജയ് ഹസാരെ ട്രോഫി ടൂർണമെന്റിൽ ശ്രദ്ധേയമായ പ്രകടനമായിരുന്നു. ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടാൻ കഴിവുള്ള താരം.
റിഷഭ് പന്ത്: ഐപിഎല്ലിലെയും ഓസ്‌ട്രേലിയയിലെ കപ്പിലെയും പന്തിന്റെ പ്രകടനം എല്ലാവരും കണ്ടതാണ്. വിക്കറ്റ് കീപ്പറായും ശോഭിക്കാനാകും.
കെഎൽ രാഹുലിനും ഹാർദിക് പാണ്ഡ്യക്കും പുറമേ രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ, ദീപക് ചഹാർ തുടങ്ങിയവർക്കും ഇത് മികച്ച അവസരമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.