നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • ICC T20 World Cup | ദക്ഷിണാഫ്രിക്ക ലോകകപ്പിലെ പേരുദോഷം മായ്ച്ചുകളയുമോ?

    ICC T20 World Cup | ദക്ഷിണാഫ്രിക്ക ലോകകപ്പിലെ പേരുദോഷം മായ്ച്ചുകളയുമോ?

    തൊണ്ണൂറുകളുടെ ആരംഭം മുതൽ ദക്ഷിണാഫ്രിക്ക ക്രിക്കറ്റിൽ മുൻനിര ടീമാണെങ്കിലും ഒരു ലോകകപ്പ് കിരീടമെന്ന നേട്ടം ഇപ്പോഴും അവർക്ക് അന്യമാണ്

    South_Africa

    South_Africa

    • Share this:
      ഐസിസി ടി20 ലോകകപ്പിന് കളിത്തട്ടുണരാൻ ഇനി മണിക്കൂറുകൾ മാത്രം. ലോകകപ്പിൽ നന്നായി കളിച്ചിട്ടും നിർണായക മത്സരങ്ങളിൽ പടിക്കൽ കലമുടയ്ക്കുന്ന പാരമ്പര്യമാണ് ദക്ഷിണാഫ്രിക്കയ്ക്കുള്ളത്. ആ പേരുദോഷം മായ്ച്ചുകളയുക എന്ന ലക്ഷ്യത്തോടെയാണ് പരിചയസമ്പത്തിനും യുവത്വത്തിനും പ്രാധാന്യം നൽകിയുള്ള ദക്ഷിണാഫ്രിക്കൻ ടീം ഇത്തവണ ടി20 ലോകകപ്പിന് എത്തുന്നത്.

      ടെംബ ബവുമ ക്യാപ്റ്റനായുള്ള ടീമിനെയാണ് ദക്ഷിണാഫ്രിക്ക 2021 ടി 20 ലോകകപ്പിനായി ഒരുക്കിയിരിക്കുന്നത്. മികച്ച യുവതാരങ്ങളും ഏറ്റവും പരിചയസമ്പന്നരായ കളിക്കാരും അടങ്ങുന്നതാണ് ടീം. യോഗ്യതാ ഫോർമാറ്റിലെ ഗ്രൂപ്പ് 1 ൽ ഇംഗ്ലണ്ട്, ഓസ്ട്രേലിയ, വെസ്റ്റിൻഡീസ് എന്നീ ടീമുകളോടൊപ്പമാണ് ഇത്തവണ ദക്ഷിണാപ്രിക്ക മാറ്റുരയ്ക്കുന്നത്.

      സമകാലീന ക്രിക്കറ്റിലെ ടി 20 യിലെ ഏറ്റവും മികച്ച സംഘങ്ങളിലൊന്നാണ് ദക്ഷിണാഫ്രിക്ക. തൊണ്ണൂറുകളുടെ ആരംഭം മുതൽ ദക്ഷിണാഫ്രിക്ക ക്രിക്കറ്റിൽ മുൻനിര ടീമാണെങ്കിലും ഒരു ലോകകപ്പ് കിരീടമെന്ന നേട്ടം ഇപ്പോഴും അവർക്ക് അന്യമാണ്. അതുകൊണ്ടുതന്നെ ഇത്തവണ യുഎഇയിൽ നടക്കുന്ന ലോകകപ്പിൽ കിരീടത്തിൽ കുറഞ്ഞതൊന്നും അവരെ തൃപ്തരാക്കില്ല. 2014 ലോകകപ്പിൽ അവർ നാലാം സ്ഥാനം നേടിയതാണ് ടി20 ലോകപോരാട്ടത്തിൽ അവരുടെ മികച്ച പ്രകടനം.

      ദക്ഷിണാഫ്രിക്കയുടെ ടി20 ലോകകപ്പ് ടീം

      ടെംബ ബാവുമ (ക്യാപ്റ്റൻ) ക്വിന്റൺ ഡി കോക്ക്, ബിജോൺ ഫോർട്ടുയിൻ, റീസ ഹെൻഡ്രിക്സ്, ഹെൻറിക് ക്ലാസൻ, കേശവ് മഹാരാജ്, ഐഡൻ മർകരം, ഡേവിഡ് മില്ലർ, വിയാൻ മുൾഡർ, ലുങ്കി എൻഗിഡി, അൻറിച്ച് നോർട്ജെ, ദ്വെയ്ൻ പ്രിട്ടോറിയസ്, കഗിസോ റബാഡ, തബ്രൈസ് വാനി.

      Also Read- T20 World Cup| ലോകകപ്പിൽ പാകിസ്താന് ഇന്ത്യയെ തോൽപ്പിക്കാൻ കഴിയാത്തത് എന്തുകൊണ്ട്? കാരണം വ്യകത്മാക്കി സെവാഗ്

      ശക്തി

      ടി 20 ലോകകപ്പിൽ ക്യാപ്റ്റൻ ബവുമ, ക്വിന്റൺ ഡി കോക്ക്, റീസ ഹെൻഡ്രിക്സ്, ഡേവിഡ് മില്ലർ എന്നിവരുൾപ്പെടെ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുക്കുന്ന താരങ്ങൾ തന്നെയാണ് ദക്ഷിണാഫ്രിക്കയുടെ ശക്തി. അതിനൊപ്പം ശക്തമായ ബോളിങ് നിരയും ദക്ഷിണാഫ്രിക്കയെ എതിരാളികളുടെ പേടിസ്വപ്നമാക്കുന്നു. ദക്ഷിണാഫ്രിക്കയുടെ ബോളിങ് നിരയെ നയിക്കുന്നത് മൂന്ന് പ്രമുഖ പേസർമാരാണ്: കഗിസോ റബാഡ, ലുങ്കി എൻഗിഡി, ആൻറിച്ച് നോർട്ട്ജെ.

      Also read- മൗകാ.. മൗകാ; ലോകകപ്പിലെ ഗ്ലാമർ പോരാട്ടത്തിന് ആവേശം കൂട്ടി സ്റ്റാർ സ്പോർട്സ് പരസ്യം - വീഡിയോ

      ന്യൂനത

      നിർണായക ഘട്ടത്തിൽ സമ്മർദ്ദത്തിൽ അടിപ്പെട്ടുപോകുന്നുവെന്നതാണ് ദക്ഷിണാഫ്രിക്കയുടെ ഏറ്റവും വലിയ പോരായ്മ. കൂടാതെ ഇത്തവണ എബിഡിവില്ലിയേഴ്സിനെ പോലെ ഒരു താരത്തിന്‍റെ അഭാവവും അവർക്ക് തിരിച്ചടിയായേക്കാം.

      News Summary- The ICC T20 World Cup is just hours away. Despite playing well in the World Cup, South Africa has a long tradition of playing down in crucial matches. The South African team, which focuses on experience and youth, is coming to the T20 World Cup with the aim of erasing that notoriety.
      Published by:Anuraj GR
      First published:
      )}