നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • India vs Pakistan, T20 World Cup| 'ഇന്ത്യൻ താരങ്ങൾക്ക് ഉറക്ക ഗുളിക നൽകൂ'; ഇന്ത്യയുമായി ജയിക്കാൻ പാക് ടീമിന് അക്തറിന്റെ വിചിത്ര ഉപദേശം

    India vs Pakistan, T20 World Cup| 'ഇന്ത്യൻ താരങ്ങൾക്ക് ഉറക്ക ഗുളിക നൽകൂ'; ഇന്ത്യയുമായി ജയിക്കാൻ പാക് ടീമിന് അക്തറിന്റെ വിചിത്ര ഉപദേശം

    ഇതുവരെ നടന്ന ലോകകപ്പുകളിൽ പാക്കിസ്ഥാന് ഇന്ത്യയോട് ജയിക്കാൻ കഴിഞ്ഞിട്ടില്ല എന്നിരിക്കെയാണ് പാക് ടീമിനും ക്യാപ്റ്റൻ ബാബർ അസമിനും വിചിത്ര ഉപദേശവുമായി അക്തർ രംഗത്ത് എത്തിയത്.

    Shoaib Akhtar

    Shoaib Akhtar

    • Share this:
      ടി20 ലോകകപ്പിലെ (ICC T20 World Cup) ഗ്ലാമർ പോരാട്ടമായ ഇന്ത്യ -പാകിസ്ഥാൻ (India vs Pakistan) പോരാട്ടം ഇന്നാണ്. അങ്ങേയറ്റം ആവേശകരവും വാശിയേറിയ ഒരു പോരാട്ടത്തിനായിരിക്കും ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം സാക്ഷ്യം വഹിക്കുക. ലോകകപ്പിലെ നേർക്കുനേർ പോരാട്ടങ്ങളുടെ കണക്കുകളും പ്രവചനങ്ങളും ഇന്ത്യക്ക് അനുകൂലമാണെങ്കിലും ഇത്തവണത്തെ പോര് ഇന്ത്യക്ക് എളുപ്പമാക്കിയിരിക്കില്ല. ലോകകപ്പിൽ ഇത് വരെ ഇന്ത്യക്കെതിരെ പാക് ടീമിന് ജയം നേടാൻ കഴിഞ്ഞിട്ടില്ലെങ്കിലും ഇത്തവണത്തെ ലോകകപ്പ് നടക്കുന്നത് പാക് ടീമിന് ഏറെ പരിചിതമായ യുഎഇയിലെ മണ്ണിലാണ് എന്നതാണ്. അതുകൊണ്ട് തന്നെ മുൻപ് നടന്ന മത്സരങ്ങളുടെ കണക്കുകൾ പാക് ക്യാപ്റ്റൻ ബാബർ അസം പറഞ്ഞത് പോലെ കെവലം ചരിത്രത്തിന്റെ ഭാഗമാണ്.

      ക്രിക്കറ്റ് ലോകം മുഴുവനും ഉറ്റുനോക്കുന്ന പോരാട്ടമായതിനാൽ മത്സരത്തെ സംബന്ധിച്ചുള്ള പ്രവചനങ്ങളും ടീമുകളുടെ കരുത്തും ദൗർബല്യവും ഇഴകീറി പരിശോധിച്ച് കൊണ്ടുള്ള വിശകലനങ്ങളും വന്നു കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഇന്ത്യയുമായി ജയിക്കാൻ പാക് ടീമിന് വിചിത്രമായൊരു ഉപദേശം നൽകിയിരിക്കുകയാണ് മുൻ പാക് താരമായ ഷോയിബ് അക്തർ.

      Also read- Shoaib Akhtar |'ഐപിഎല്‍ അല്ല ലോകകപ്പ്, പാകിസ്ഥാന്‍ 180 റണ്‍സെടുത്താല്‍ ഇന്ത്യ വിയര്‍ക്കും': ഷോയിബ് അക്തര്‍

      മത്സരത്തിൽ പാകിസ്ഥാൻ ജയിക്കാൻ ഇന്ത്യൻ താരങ്ങൾക്ക് ഉറക്ക ഗുളിക നൽകിയാൽ മതിയെന്നാണ് അക്തർ തമാശരൂപേണ പറഞ്ഞത്. സ്പോർട്സ് വെബ്‌സൈറ്റായ സ്പോർട്സകീഡയുമായുള്ള അഭിമുഖത്തിൽ, തമാശയായി പാകിസ്ഥാന് ഇന്ത്യക്കെതിരെ ജയിക്കാനുള്ള എളുപ്പവഴികൾ ഉപദേശിച്ചത്.

      'പാകിസ്ഥാന് മത്സരം ജയിക്കാനുള്ള എളുപ്പവഴികള്‍ ഇതാ. ഇന്ത്യന്‍ താരങ്ങള്‍ക്ക് ഉറക്കഗുളിക നല്‍കൂ. രണ്ടാമതായി വിരാട് കോഹ്‌ലിയെ ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നതില്‍ നിന്ന് രണ്ട് ദിവസം വിലക്കൂ. മൂന്നാമതായി ധോണിയോട് ബാറ്റ് ചെയ്യാനായി സ്വയം ഇറങ്ങരുതെന്ന് പറയൂ. ഇത് ഞാൻ പറയാൻ കാരണം ഇപ്പോഴും അദ്ദേഹം തന്നെയാണ് ഇന്ത്യയുടെ മികച്ച ഫോമിലുള്ള ബാറ്റർ എന്ന നിലയിലാണ്.'- അക്തര്‍ പറഞ്ഞു.

      Also read- India vs Pakistan, T20 World Cup 2021: ഇന്ത്യ- പാകിസ്ഥാൻ മത്സരം ഇന്ന്; ആരാധകർ കാത്തിരിക്കുന്ന അഞ്ച് പോരാട്ടങ്ങൾ

      തമാശയ്ക്ക് ഇക്കാര്യം പറഞ്ഞ അക്തർ പാക് ടീം ഇന്നത്തെ മത്സരം ജയിക്കാൻ എങ്ങനെ കളിക്കണമെന്നതിനെ കുറിച്ചും ഉപദേശം നൽകി. 'ആദ്യം ബാറ്റിങ്ങിന് ഇറങ്ങുകയാണെങ്കിൽ വിക്കറ്റ് കളയാതെ മികച്ച തുടക്കം നേടിയെടുക്കാൻ ശ്രദ്ധിക്കണം. പിന്നീട് മധ്യ ഓവറുകളിൽ ഒരു പന്തിൽ ഒരു റൺ എന്ന നിലയിൽ സ്കോർ ചെയ്യുക. പിന്നീട് ഡെത്ത് ഓവറുകളിൽ തകർത്തടിച്ച് മുന്നേറുക. സ്കോർബോർഡിൽ മികച്ച ടോട്ടൽ പടുത്തയർത്തിയാൽ ബോളിങ്ങിൽ അവരുടെ വിക്കറ്റുകൾ വീഴ്ത്താനനുറച്ച് ഇറങ്ങുക." അക്തർ പറഞ്ഞു.

      Also read- Babar Azam |'ചരിത്രം ഒക്കെ ചരിത്രം തന്നെ'; ലോകകപ്പില്‍ ഇത്തവണ ഇന്ത്യയെ തോല്‍പ്പിക്കുമെന്ന് ബാബര്‍ അസം

      ലോകകപ്പിന് മുന്നോടിയായി നടന്ന സന്നാഹ മത്സരങ്ങളിലെ പ്രകടനങ്ങളും ഒപ്പം ലോകകപ്പുകളിലെ പ്രകടനങ്ങളും വെച്ച് നോക്കുമ്പോൾ ഇന്നത്തെ മത്സരത്തിൽ ഇന്ത്യ തന്നെയാണ് ഫേവറൈറ്റുകൾ. മികച്ച താരനിരയുമായാണ് ഇരു ടീമുകളും അണിനിരക്കുന്നത് എന്നതിനാൽ മത്സരത്തിലെ ഫലം പ്രവചിക്കുക അസാധ്യമാണ്. നിലവിൽ ഇരു രാജ്യങ്ങളും തമ്മിൽ രാഷ്ട്രീയ പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ ഐസിസി ടൂർണമെന്റുകളിൽ ഇരുവരും നേർക്കുനേർ വരുമ്പോൾ ഒരു സൂപ്പർ പോരാട്ടം തന്നെയാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.
      Published by:Naveen
      First published:
      )}