നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • ICC T20I Rankings | ടി20 റാങ്കിങ്ങിൽ കോഹ്‌ലിക്ക് കനത്ത തിരിച്ചടി; നേട്ടമുണ്ടാക്കി രാഹുലും രോഹിത്തും

    ICC T20I Rankings | ടി20 റാങ്കിങ്ങിൽ കോഹ്‌ലിക്ക് കനത്ത തിരിച്ചടി; നേട്ടമുണ്ടാക്കി രാഹുലും രോഹിത്തും

    കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ ഇതാദ്യമായാണ് കോഹ്‌ലി ബാറ്റർമാരുടെ പട്ടികയിൽ ആദ്യ പത്തിൽ നിന്നും പുറത്താകുന്നത്.

    Virat Kohli (Image: Royal Challengers Banglore, Twitter)

    Virat Kohli (Image: Royal Challengers Banglore, Twitter)

    • Share this:
      ഐസിസി ടി20 റാങ്കിങ്ങിൽ (ICC T20I Rankings) ഇന്ത്യയുടെ മുൻ ടി20 ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് (Virat Kohli) കനത്ത തിരിച്ചടി. ഐസിസി പുറത്തുവിട്ട ബാറ്റർമാരുടെ റാങ്ക് പട്ടികയിൽ ആദ്യ പത്തിൽ കോഹ്‍ലിക്ക് സ്ഥാനമില്ല. ടി20 ലോകകപ്പിൽ (ICC T20 World Cup) കാര്യമായ പ്രകടനം നടത്താൻ കഴിയാതിരുന്നതും അതിന് ശേഷം നടന്ന ഇന്ത്യ - ന്യൂസിലൻഡ് (IND vs NZ) ടി20 പരമ്പരയിൽ നിന്നും വിട്ടുനിന്നതുമാണ് കോഹ്‌ലിക്ക് തിരിച്ചടിയായിരിക്കുന്നത്. പുതിയ പട്ടികയിൽ 11ാ൦ സ്ഥാനത്താണ് കോഹ്ലി നിൽക്കുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ ഇതാദ്യമായാണ് കോഹ്‌ലി ബാറ്റർമാരുടെ പട്ടികയിൽ ആദ്യ പത്തിൽ നിന്നും പുറത്താകുന്നത്.

      അതേസമയം, ഇന്ത്യയുടെ പുതിയ ടി20 ക്യാപ്റ്റനായി സ്ഥാനമേറ്റ രോഹിത് ശര്‍മയും (Rohit Sharma) കെ എൽ രാഹുലും (KL Rahul) റാങ്കിങ്ങിൽ നേട്ടമുണ്ടാക്കിയിട്ടുണ്ട്. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിൽ രണ്ട് അര്ധസെഞ്ചുറികൾ ഉൾപ്പെടെ നേടി മികച്ച പ്രകടനം നടത്തിയ രോഹിത്, രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 13ാ൦ സ്ഥാനത്തേക്ക് ഉയർന്നപ്പോൾ കെ എല്‍ രാഹുല്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തേക്ക് എത്തി. കോഹ്ലി ആദ്യ പത്തിൽ നിന്നും പുറത്തായതോടെ ബാറ്റിങ്ങിൽ ആദ്യ പത്തിലുള്ള ഏക ഇന്ത്യൻ സാന്നിധ്യം രാഹുലാണ്.

      പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമാണ് (Babar Azam) ഒന്നാം സ്ഥാനത്ത്. ബംഗ്ലാദേശിനെതിരായ പരമ്പരയിൽ കാര്യമായി തിളങ്ങാൻ കഴിഞ്ഞിരുന്നില്ല എങ്കിലും ടി20 ലോകകപ്പിൽ നടത്തിയ തകർപ്പൻ പ്രകടനമാണ് താരത്തിന് ഒന്നാം സ്ഥാനം നിലനിർത്തുന്നതിൽ സഹായകമായത്. ഇംഗ്ലണ്ടിന്‍റെ ഡേവിഡ് മലന്‍ (David Malan) രണ്ടാമതും ദക്ഷിണാഫ്രിക്കയുടെ ഏയ്ഡന്‍ മാര്‍ക്രം (Aiden Markram) മൂന്നാം സ്ഥാനത്തും പാകിസ്ഥാന്റെ തന്നെ മുഹമ്മദ് റിസ്വാൻ (Mohammed Rizwan) നാലാം സ്ഥാനത്തുമുണ്ട്. ടി20 ലോകകപ്പിൽ നടത്തിയ മികച്ച പ്രകടനത്തിന്റെ ബലത്തിലാണ് റിസ്വാൻ അഞ്ചിൽ നിന്നും നാലാം സ്ഥാനത്തേക്ക് കയറിയത്. ഇന്ത്യക്കെതിരായ പരമ്പരയില്‍ തിളങ്ങിയ ന്യൂസിലന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റിൽ (Martin Guptill) മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 10ാ൦ സ്ഥാനത്തേക്ക് ഉയര്‍ന്നു.


      ബൗളര്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ (Bhuvaneshwar Kumar) അഞ്ച് സ്ഥാനങ്ങള്‍ ഉയര്‍ന്ന് 19ാ൦ സ്ഥാനത്തെത്തിയപ്പോള്‍ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ ( R Ashwin) 129 സ്ഥാനങ്ങള്‍ ഉയര്‍ന്ന് 92ാം സ്ഥാനത്തെത്തി. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ടി20 ലോകകപ്പിലൂടെയാണ് അശ്വിന്‍ ടി20 ടീമില്‍ തിരിച്ചെത്തിയത്. ലോകകപ്പിലും പിന്നീട് ന്യൂസിലൻഡിനെതിരെയുള്ള ടി20 പരമ്പരയിലും അശ്വിൻ മികച്ച പ്രകടനം തന്നെയാണ് നടത്തിയത്.

      ബൗളര്‍മാരില്‍ ശ്രീലങ്കയുടെ വാനിന്ദു ഹസരങ്ക  തന്നെയാണ് ഒന്നാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കൻ സ്‌പിന്നർ തബ്രൈസ് ഷംസി രണ്ടാമതും ഇംഗ്ലണ്ട് സ്പിന്നർ ആദിൽ റഷീദ് മൂന്നാം സ്ഥാനത്തും നിൽക്കുന്നു.

      ആദ്യ പത്ത് റാങ്കിൽ കേവലം രണ്ട് പേസ് ബൗളർമാർ മാത്രമാണ് ഇടം നേടിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കൻ പേസർ ആൻറിച്ച് നോർക്യയും (ഏഴാം സ്ഥാനം) ഇംഗ്ലണ്ടിനെ ക്രിസ് ജോർദാൻ (ഒമ്പതാം സ്ഥാന൦) എന്നിവരാണ് ആദ്യ പത്തിലെ പേസ് സാന്നിധ്യം.

      ഓൾ റൗണ്ടർമാരുടെ പട്ടികയിൽ ബംഗ്ലാദേശിന്റെ ഷാക്കിബ് അൽ ഹസൻ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഒരു സ്ഥാനം മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്ത് നിൽക്കുന്നത് അഫ്ഗാനിസ്ഥാന്റെ ടി20 ക്യാപ്റ്റനായ മുഹമ്മദ് നബിയാണ്. അതേമസയം, ഈ പട്ടികയിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്നത് ക്രിക്കറ്റിലെ പുത്തൻ താരോദയമായ നമീബിയയുടെ ജെ ജെ സ്മിറ്റ് ആണ്. ടി20 ലോകകപ്പിലെ പ്രകടനമാണ് താരത്തിന് മികച്ച റാങ്ക് നേടിക്കൊടുത്തത്.
      Published by:Naveen
      First published:
      )}