ലണ്ടന്‍: ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ജയിക്കാനായെങ്കിലും ലോകകപ്പ് സെമി ഫൈനല്‍ കാണാതെ പുറത്തായിരിക്കുകയാണ് പാകിസ്ഥാന്. ഇന്നലെ നടന്ന മത്സരത്തില്‍ 94 റണ്‍സിനായിരുന്നു പാക് പടയുടെ ജയം. എന്നാല്‍ മത്സരത്തിനിടയില്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് ഹഫീന് പറ്റിയ പിഴവിനെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് ഐസിസി.
ഒഫീഷ്യല്‍ ട്വീറ്റര്‍ അക്കൗണ്ടില്‍ ഒരു വീഡിയോ പങ്കുവെച്ച് കൊണ്ടാണ് ഹഫീസിന്റെ കൈയ്യില്‍ നിന്ന് വഴുതിപ്പോയ പന്തിനെ ഐസിസി പരിഹസിക്കുന്നത്. കൈയ്യില്‍ നിന്നു വഴുതിവന്ന പന്ത് ക്രീസില്‍ നിന്ന് ഇറങ്ങി കളിച്ച സൗമ്യ സര്‍ക്കാര്‍ ബൗണ്ടറി കടത്തുകയും ചെയ്തിരുന്നു.
ഇതിന്റെ വീഡിയോ എഡിറ്റ് ചെയ്താണ് ഐസിസി പങ്കുവച്ചിരിക്കുന്നത് ഹഫീസിന്റെ കൈയ്യില്‍ നിന്ന് ഉയര്‍ന്നുപൊങ്ങുന്ന പന്ത് ചന്ദ്രനില്‍ കാല്കുത്തിയ നീല്‍ ആസ്ട്രോങ്ങിനെയും കാഴ്ചക്കാരനാക്കി ഉയര്‍ന്നുപൊങ്ങുന്നതാണ് വീഡിയോയിലുള്ളത്. ആസ്ട്രോങ്ങിനു പുറമെ ഷാഹിദ് അഫ്രിദിയും ക്രിസ് ഗെയ്ലുമെല്ലാം വീഡിയോയിലുണ്ട്. ഇവരെയെല്ലാം വട്ടംചുറ്റി എത്തുന്ന പന്ത് സൗമ്യ സര്‍ക്കാര്‍ കളിക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.
നിങ്ങളുടെ ബൗളിങ് കോച്ച് ആ പന്തിന് കുറച്ച് 'ഫ്ളൈറ്റ്' കൊടുക്കൂ എന്ന് പറയുമ്പോള്‍ എന്ന തലക്കെട്ടോടെയാണ് ഐസിസിയുടെ ട്വീറ്റ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.