ടി20 ലോകകപ്പ്: ഹർമൻ പ്രീതിന് സെഞ്ച്വറി, ഇന്ത്യക്ക് കൂറ്റൻ സ്കോർ
ടി20 ലോകകപ്പ്: ഹർമൻ പ്രീതിന് സെഞ്ച്വറി, ഇന്ത്യക്ക് കൂറ്റൻ സ്കോർ
Last Updated :
Share this:
ഗയാന: വനിതാ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യക്കെതിരേ ന്യൂസിലന്‍ഡിന് 195 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ സെഞ്ചുറിയുടെ മികവില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുത്തു. 51 പന്തുകള്‍ നേരിട്ട ഹര്‍മന്‍പ്രീത് 103 റണ്‍സെടുത്ത് പുറത്തായി. എട്ട് സിക്സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു ക്യാപ്റ്റന്റെ ഇന്നിങ്സ്. ട്വന്റി20യിൽ ഹര്‍മന്‍പ്രീതിന്റെ ആദ്യ സെഞ്ചുറിയാണിത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്റ് രണ്ടോവറിൽ 14 റൺസ് എടുത്തിട്ടുണ്ട്.
നേരത്തെ തുടക്കത്തില്‍ തന്നെ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. തായിന ഭാട്ടിയ (9), സ്മൃതി മന്ഥാന (2), ദയാലന്‍ ഹേമലത (15) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. എന്നാല്‍ പിന്നീടെത്തിയ ജമീമ റോഡ്രിഗസും ഹര്‍മന്‍പ്രീതും ഇന്ത്യയെ മുന്നോട്ട് നയിച്ചു. ജമീമ 59 റണ്‍സെടുത്ത് പുറത്തായി. ഇരുവരും 133 റണ്‍സാണ് ഇന്ത്യന്‍ ടോട്ടലിനോട് കൂട്ടിച്ചേര്‍ത്തത്. 103 റണ്‍സെടുത്ത ഹര്‍മന്‍പ്രീതിനെ ഇന്ത്യന്‍ ഇന്നിങ്സിലെ അവസാന പന്തില്‍ ഡിവൈന്‍ പുറത്താക്കി. ലിയ തഹുഹു കിവീസിനായി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.
ടൂര്‍ണമെന്റിലെ ആദ്യ മത്സരമാണിത്. പാകിസ്താന്, ഓസ്ട്രേലിയ, അയര്‍ലന്‍ഡ് എന്നിവരാണ് ഇന്ത്യക്കും ന്യൂസിലന്‍ഡിനുമൊപ്പം ഗ്രൂപ്പ് ബിയില്‍. 10 ടീമുകളാണ് ടൂര്‍ണമെന്റിന്റെ ഭാഗമാകുന്നത്. ഗ്രൂപ്പ് എയില്‍ വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക എന്നീ ടീമുകള്‍ കളിക്കും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.