ICC World cup 2019: 'കപ്പിലേക്കടുക്കുന്നു'; ബട്ലറും സ്റ്റോക്സും ഇംഗ്ലണ്ടിനെ നയിക്കുന്നു
ICC World cup 2019: 'കപ്പിലേക്കടുക്കുന്നു'; ബട്ലറും സ്റ്റോക്സും ഇംഗ്ലണ്ടിനെ നയിക്കുന്നു
സ്കോര്‍ബോര്‍ഡില്‍ 28 റണ്‍സുള്ളപ്പോഴാണ് ആതിഥേയര്‍ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്
england
Last Updated :
Share this:
ലോഡ്സ്: പന്ത്രണ്ടാം ലോകകപ്പിന്റെ കലാശപ്പോരില്‍ ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 242 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്ക് ഇംഗ്ലണ്ട് മികച്ച രീതിയില്‍ മുന്നേറുന്നു. 41 ഓവര്‍ പിന്നിടുമ്പോള്‍ 173 ന് 4 എന്ന നിലയിലാണ് ആതിഥേയര്‍. മുന്‍നിര തകര്‍ന്ന ടീമിനെ സ്റ്റോക്സും ബട്ലറും ചേര്‍ന്നാണ് മുന്നോട്ട് നയിക്കുന്നത്. 44 റണ്‍സാണ് ഇരുതാരങ്ങളും എടുത്തിരിക്കുന്നത്. 4 ന് 86 എന്ന നിലയില്‍ കളത്തില്‍ ഒത്തുചേര്‍ന്ന ഇരുവരും കരുതലോടെയാണ് മുന്നോട്ട് പോകുന്നത്.
സ്കോര്‍ബോര്‍ഡില്‍ 28 റണ്‍സുള്ളപ്പോഴാണ് ആതിഥേയര്‍ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. ജേസണ്‍ റോയ് (17), ബെയര്‍സ്റ്റോ (36), ജോ റൂട്ട് (7), നായകന് ഓയിന്‍ മോര്ഗന് (9) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായിരിക്കുന്നത്. ന്യൂസീലന്‍ഡിനായി ഹെന്റി, ഗ്രാന്‍ഡ്ഹോം, നീഷാം, ഫെര്ഗൂസന് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി.
നേരത്തെ നിശ്ചിത അമ്പത് ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തിലാണ് കിവികള്‍ 241 റണ്‍സെടുത്തത്. അര്‍ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ നിക്കോള്‍സിന്റെയും (77 പന്തില്‍ 55), അവസാന നിമിഷം സ്കോര്‍ ഉയര്‍ത്തിയ ടോം ലാഥമിന്റെയും (55 പന്തില്‍ 47) മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തിലായിരുന്നു കിവികള്‍ ഭേദപ്പെട്ട സ്കോര്‍ നേടിയത്.
29 റണ്‍സിന് ആദ്യ വിക്കറ്റ് വീണിടത്ത് നിന്നാണ് കിവികള്‍ മത്സരത്തിലേക്ക് തിരിച്ചുവന്നത്. കെയ്ന്‍ വില്യംസണ് ( 53 പന്തില്‍ 30), മാര്ട്ടിന് ഗുപ്ടില്‍ (18 പന്തില്‍ 19), റോസ് ടെയ്ലര് (15), നീഷാം (19), ഗ്രാന്‍ഡ്ഹോം (16), സാന്റ്നര്‍ ( പുറത്താകാതെ ), ഹെന്റി (4 ) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. ഇംഗ്ലണ്ടിനായി പ്ലങ്കറ്റും വോക്സും മൂന്നു വിക്കറ്റുകളും മാര്‍ക്ക് വുഡ്, ആര്‍ച്ചര്‍ എന്നിവര്‍ ഒരോ വിക്കറ്റും നേടി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.