• News
 • Mission Paani
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

ICC World Cup 2019: ലോകകപ്പ് ചരിത്രം ഇന്ത്യയ്ക്കൊപ്പം; ഫോമിലേക്ക് ഉയരാതെ പാകിസ്ഥാൻ

കഴിഞ്ഞ 12 ഏകദിനങ്ങളിൽ ഒറ്റജയം മാത്രമാണ് പാകിസ്ഥാന് നേടാൻ കഴിഞ്ഞത്. ലോകകപ്പുകളിൽ ഇന്ത്യയെ തോൽപിക്കാൻ പാകിസ്ഥാന് കഴിഞ്ഞിട്ടില്ല.

news18
Updated: June 16, 2019, 8:08 AM IST
ICC World Cup 2019: ലോകകപ്പ് ചരിത്രം ഇന്ത്യയ്ക്കൊപ്പം; ഫോമിലേക്ക് ഉയരാതെ പാകിസ്ഥാൻ
കഴിഞ്ഞ 12 ഏകദിനങ്ങളിൽ ഒറ്റജയം മാത്രമാണ് പാകിസ്ഥാന് നേടാൻ കഴിഞ്ഞത്. ലോകകപ്പുകളിൽ ഇന്ത്യയെ തോൽപിക്കാൻ പാകിസ്ഥാന് കഴിഞ്ഞിട്ടില്ല.
news18
Updated: June 16, 2019, 8:08 AM IST
ലണ്ടൻ: ലോകകപ്പുകളിൽ ആറ് തവണയാണ് ഇന്ത്യയും പാകിസ്ഥാനും ഇതിനു മുമ്പ് മുഖാമുഖം വന്നിട്ടുള്ളത്. ഇതിൽ ആറിലും ജയിച്ചത് ഇന്ത്യയാണ്. എന്നാൽ, ഏകദിന ചരിത്രത്തിൽ പാകിസ്ഥാനാണ് മുൻതൂക്കം. ലോകകപ്പിൽ ഇത്തവണ അത്ര മികച്ച ഫോമിലല്ല പാകിസ്ഥാൻ. നാല് കളികളിൽ നിന്ന് ഒരു ജയം മാത്രമാണ് സർഫറാസിന്‍റെയും സംഘത്തിന്റെയും പക്കലുള്ളത്. എന്നാൽ, ഇന്ത്യക്കെതിരെ ജയത്തോടെ മടങ്ങാമെന്ന പ്രതീക്ഷയിലാണ് പാക് പട.

കഴിഞ്ഞ 12 ഏകദിനങ്ങളിൽ ഒറ്റജയം മാത്രമാണ് പാകിസ്ഥാന് നേടാൻ കഴിഞ്ഞത്. ലോകകപ്പുകളിൽ ഇന്ത്യയെ തോൽപിക്കാൻ പാകിസ്ഥാന് കഴിഞ്ഞിട്ടില്ല. ഓൾഡ് ട്രഫോർഡിൽ ഇന്നിറങ്ങുമ്പോൾ സാധാരണ ഒരു ടീമിന്റെ മനം മടുപ്പിക്കാൻ ഈ രണ്ട് കണക്കുകൾ മാത്രം പാകിസ്ഥാന് ധാരാളമാണ്. പക്ഷേ ഇത് പാകിസ്ഥാനാണെന്നതും ഇന്ത്യയോട് കളിക്കുമ്പോൾ എന്നും ഒരു പ്രത്യേക ഊർജമുണ്ടെന്നതും കളി കാത്തിരുന്ന തന്നെ കാണണമെന്ന് ഓർമിപ്പിക്കുന്നു.

ടോപ് ത്രീ ഇമാം ഉൾ ഹഖ്, ഫഖർ സമാൻ, ബാബർ അസം എന്നിവരിലാണ് ബാറ്റിംഗ് പ്രതീക്ഷ. വിക്കറ്റ് വീഴത്താൻ മുഹമ്മദ് അമീറും വഹാബ് റിയാസും. ഷദബ് ഖാൻ കൂടി താളം കണ്ടെത്തിയാൽ കുറേക്കൂടി ഊർജമാകും. ഓൾ റൗണ്ടർമാരിൽ മുഹമ്മദ് ഹഫീസ് മിന്നും ഫോമിലാണ്. മുൻ മത്സരങ്ങളിൽ നിരാശപ്പെടുത്തിയെങ്കിലും ഷൊയിബ് മാലികും ഇന്നിറങ്ങും.

ചാംപ്യൻസ് ട്രോഫി ഫൈനലിൽ സെഞ്ച്വറിയടിച്ച ഫഖർ സമാൻ ലോകകപ്പിൽ അത്ര മികവിലുമല്ല. മുഹമ്മദ് ഹഫീസ് ഫോമിലായത് മധ്യനിരക്ക് ആശ്വാസമാണ്. മുഹമ്മദ് അമീർ പഴയപ്രതാപത്തിലേക്ക് തിരിച്ചെത്തിയത് ബൗളിംഗിലും ആശ്വാസമാകും. എന്നാൽ, ഫീൽഡിലെ ചോരുന്ന കൈകൾ വലിയ തലവേദന തന്നെയാണ്. അമീറും വഹാബുമുണ്ടെങ്കിലും ബൗളിംഗിൽ ഇന്ത്യയോട് കിടിപിടിക്കാൻ പോന്നതല്ല.

താരങ്ങൾ സ്ഥിരത പുലർത്താത്തത് എന്നും പാക് പടയുടെ ദൗർബല്യമാണ്. എന്നാൽ ഇതിനെയൊക്കെ മറികടക്കാൻ ഇന്നാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് സർഫറാസ് അഹമ്മദും സംഘവും

ഇതുവരെ ലോകകപ്പിൽ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയത്

1992 മാർച്ച് 4 സിഡ്നി
Loading...

ഗ്രൂപ്പ് ഘട്ടം
ലോകകപ്പിലെ ആദ്യ ഇന്ത്യ പാക് പോരാട്ടം
സച്ചിന്‍റെ അർദ്ധസെഞ്ച്വറിയിലൂടെ ഇന്ത്യ 216
ഇന്ത്യക്ക് 43 റൺസ് ജയം
ഇന്തൻ കീപ്പർ കിരൺ മോറെയെ കളിയാക്കിക്കൊണ്ടുള്ള മിയാൻ ദാദിന്‍റെ തവളച്ചാട്ടം മത്സരത്തിലെ രസനിമിഷമായി

1996 മാർച്ച് 9 ബംഗലൂരു
ക്വാർട്ടർ ഫൈനൽ
സിദുവിന്‍റെ 93 ഉം ജഡേജയുടെ 25 പന്തിലെ 45 ഉം ചേർന്നപ്പോൾ ഇന്ത്യ 8ന് 287
ജയിച്ചത് 39 റൺസിന്

ബൗണ്ടറി നേടിയ ശേഷം കളിയാക്കിയ പാക് ഓപ്പണർ അമീർ സൊഹെയ്ലിന് പവലിയനിലക്കുള്ള വഴി തൊട്ടടുത്ത പന്തിൽ കാട്ടിക്കൊടുത്തു വെങ്കടേഷ് പ്രസാദ്

1999 ജൂൺ 8 മാഞ്ചസ്റ്റർ
സൂപ്പർ സിക്സ് പോരാട്ടം
ഇന്ത്യ 6 വിക്കറ്റിന് 227
അഞ്ച് വിക്കറ്റുമായി വെങ്കടേഷ് പ്രസാദ്
ഇന്ത്യയുടെ മൂന്നാം ജയം 47 റൺസിന്
കാർഗിൽ യുദ്ധത്തിനിടെയുള്ള ലോകകപ്പ് വിജയം ഇന്ത്യക്കാകെ ഇരട്ടി മധുരമായി

2003 മാർച്ച് 1 സെഞ്ചൂറിയൻ
ഗ്രൂപ്പ് ഘട്ടം
സയിദ് അൻവറിന്‍റെ സെഞ്ച്വറിക്കരുത്തിൽ പാകിസ്ഥാൻ 6 വിക്കറ്റിന് 273
മറുപടിയിൽ സച്ചിന്‍റെ സംഹാരതാണ്ഡവം. 75 പന്തിൽ 98
26 പന്ത് ബാക്കി നിൽക്കെ 6 വിക്കറ്റ് ജയം

അക്തറിന്‍റെ ബൗൺസ‍ർ അതി‍ർത്തി കടത്തിയ സച്ചിൻ പിന്നീടിങ്ങോട്ടും പാകിസ്ഥാന് മേൽ ഇന്ത്യക്ക് മാനസികാധിപത്യം നേടിത്തന്നു

2011 മാർച്ച് 30 മൊഹാലി
സെമി ഫൈനൽ
സച്ചിന്‍റെ അർദ്ധസെഞ്ച്വറിയിലൂടെ ഇന്ത്യ 9 വിക്കറ്റിന് 260
അഞ്ചാമങ്കത്തിലെ ജയം 29 റൺസിന്

ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാരെ സാക്ഷിയാക്കിയായിരുന്നു ഫൈനലിലേക്കുള്ള ഇന്ത്യൻ മുന്നേറ്റം

2015 ഫെബ്രുവരി 15 അഡ്‍ലെയ്ഡ്
ഗ്രൂപ്പ് ഘട്ടം
വിരാട് കോലിയുടെ സെഞ്ച്വറി. ഇന്ത്യ 7 വിക്കറ്റിന് 300
ഇന്ത്യ ജയിച്ചത് 76 റൺസിന്

ലോകകപ്പിൽ ആദ്യമായി പാകിസ്ഥാനെതിരെ ഇന്ത്യൻ താരത്തിന്‍റെ സെഞ്ച്വറി വിരാട് കോലിയുടെ ബാറ്റിൽ നിന്ന്

First published: June 16, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...