നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • ഓവലിൽ കണ്ടത് ബംഗ്ലാദേശിന്‍റെ പോരാട്ടവീര്യം; ദക്ഷിണാഫ്രിക്ക തോറ്റത് 21 റൺസിന്

    ഓവലിൽ കണ്ടത് ബംഗ്ലാദേശിന്‍റെ പോരാട്ടവീര്യം; ദക്ഷിണാഫ്രിക്ക തോറ്റത് 21 റൺസിന്

    കരുത്തരായ ദക്ഷിണാഫ്രിക്കയെ 21 റൺസിന് വീഴ്ത്തി ബംഗ്ലാദേശ് ഈ ലോകകപ്പിൽ ഒരു ഏഷ്യൻ രാജ്യത്തിന്‍റെ ആദ്യ ജയം സ്വന്തമാക്കി

    bangladesh

    bangladesh

    • News18
    • Last Updated :
    • Share this:
      ഓവൽ: ബംഗ്ലാ പോരാട്ടവീര്യത്തിന് മുന്നിൽ ദക്ഷിണാഫ്രിക്കയ്ക്കും കാലിടറി. കരുത്തരായ ദക്ഷിണാഫ്രിക്കയെ 21 റൺസിന് വീഴ്ത്തി ബംഗ്ലാദേശ് ഈ ലോകകപ്പിൽ ഒരു ഏഷ്യൻ രാജ്യത്തിന്‍റെ ആദ്യ ജയം സ്വന്തമാക്കി. ഉദ്ഘാടന മത്സരത്തിൽ ഇംഗ്ലണ്ടിനോട് ദക്ഷിണാഫ്രിക്കയുടെ രണ്ടാമത്തെ പരാജയമായിരുന്നു ഇത്.

      ബംഗ്ലാദേശ് ഉയർത്തിയ 331 റൺസ് വിജയലക്ഷ്യം തേടി ബാറ്റുചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 309 റൺസെടുക്കാനെ സാധിച്ചുള്ളു. 62 റൺസെടുത്ത നായകൻ ഫാഫ് ഡുപ്ലെസിസാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. എയ്ദൽ മർക്രാം, ജെ.പി ഡുമിനി എന്നിവർ 45 റൺസ് വീതവും നേടി. ബംഗ്ലാദേശിനുവേണ്ടി മുസ്താഫിസുർ റഹ്മാൻ മൂന്നും മൊഹമ്മദ് സൈഫുദ്ദീൻ രണ്ടും വിക്കറ്റുകളെടുത്തു.

      പാകിസ്ഥാനുവേണ്ടി കളിക്കുന്നതിനിടെ പ്രണയം തലയ്ക്കുപിടിച്ചു; ഇമ്രാൻ താഹിർ ദക്ഷിണാഫ്രിക്കയിലേക്ക് കുടിയേറിയത് ഇങ്ങനെ

      നേരത്തെ ടോസ് നേടി ആദ്യം ബാറ്റുചെയ്ത ബംഗ്ലാദേശ് 50 ഓവറിൽ ആറിന് 330 റൺസെടുക്കുകയായിരുന്നു. 78 റൺസെടുത്ത മുഷ്ഫിഖർ റഹ്മാനും 75 റൺസെടുത്ത ഷാകിബ് അൽ ഹസനുമാണ് ബംഗ്ലാദേശിനായി തിളങ്ങിയത്. മഹമ്മദുല്ല 46ഉം ഓപ്പണർ സൌമ്യ സർക്കാർ 42 റൺസും നേടി. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി അൻഡിലെ ഫുൽക്കവായോ, ക്രിസ് മോറിസ്, ഇമ്രാൻ താഹിർ എന്നിവർ രണ്ടു വിക്കറ്റ് വീതമെടുത്തു.
      First published:
      )}