• News
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

'മൊട കണ്ടാല്‍ ഇടപെടുമണ്ണാ' ലോകകപ്പില്‍ ഒത്തുകളി ഒഴിവാക്കാന്‍ കര്‍ശന നടപടിയുമായി ഐസിസി

സന്നാഹ മത്സരങ്ങള്‍ മുതല്‍ ഫൈനല്‍ വരെയാകും അഴിമതി വിരുദ്ധ സ്‌ക്വാഡിലെ അംഗം ടീമിനൊപ്പം ചേരുക

news18
Updated: May 15, 2019, 2:38 PM IST
'മൊട കണ്ടാല്‍ ഇടപെടുമണ്ണാ' ലോകകപ്പില്‍ ഒത്തുകളി ഒഴിവാക്കാന്‍ കര്‍ശന നടപടിയുമായി ഐസിസി
world-cup-trophy-2019
news18
Updated: May 15, 2019, 2:38 PM IST
ലണ്ടന്‍: ഏകദിന ലോകകപ്പില്‍ ഒത്തുകളി ഒഴിവാക്കാന്‍ കര്‍ശന നിര്‍ദേശങ്ങളുമായി ഐസിസി. ടീമുകളെ കര്‍ശനമായി നിരീക്ഷിക്കാനാണ് ക്രിക്കറ്റ് കൗണ്‍സിലിന്റെ തീരുമാനം. ലോകകപ്പില്‍ മത്സരിക്കുന്ന പത്തു ടീമുകള്‍ക്കൊപ്പവും അഴിമതി വിരുദ്ധ യൂണിറ്റിലെ ഒരംഗത്തിനെ കൂടെ നിര്‍ത്തുമെന്ന് ഐസിസി വ്യക്തമാക്കി.

മുന്‍ ലോകകപ്പുകളിലും വിവിധ ലീഗുകളിലും ഒത്തുകളി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇംഗ്ലണ്ട് ലോകകപ്പില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ഐസിസി തീരുമാനിച്ചത്. സന്നാഹ മത്സരങ്ങള്‍ മുതല്‍ ഫൈനല്‍ വരെയാകും അഴിമതി വിരുദ്ധ സ്‌ക്വാഡിലെ അംഗം ടീമിനൊപ്പം ചേരുക.

Also Read: ട്വിറ്ററിലും സൂപ്പര്‍ ഹിറ്റ്; 27 മില്ല്യണ്‍ ട്വീറ്റ്‌സുമായി റെക്കോര്‍ഡിട്ട് IPL 2019

'ഇവര്‍ ടീമുകള്‍ക്കൊപ്പം ഹോട്ടലില്‍ താമസിക്കുകയും പരിശീലന വേദികളിലേക്ക് അടക്കം താരങ്ങള്‍ക്കൊപ്പം സഞ്ചരിക്കുകയും ചെയ്യും' ഐസിസി അറിയിച്ചു. നേരത്തെ മത്സരം നടക്കുന്ന വേദികളില്‍ മാത്രമായിരുന്നു ഐസിസി അഴിമതിവിരുദ്ധ സെല്ലിന്റെ പ്രവര്‍ത്തനം. ഇത്തവണത്തേത് പോലുള്ള ക്രമീകരണം ഇതാദ്യമായാണ് നടപ്പിലാക്കുന്നത്.

വാതുവെയ്പ്പ് മാഫിയകളുടെ പ്രതിനിധികള്‍ താരങ്ങളെ സമീപിക്കാതിരിക്കാനാണ് ഇത്തരം ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

First published: May 15, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...