നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • ICC World Cup 2019: ഓസ്ട്രേലിയ പൊരുതി നേടി ; വിൻഡീസ് പൊരുതി വീണു

    ICC World Cup 2019: ഓസ്ട്രേലിയ പൊരുതി നേടി ; വിൻഡീസ് പൊരുതി വീണു

    മിച്ചൽ സ്റ്റാർക്കിന് അഞ്ചുവിക്കറ്റ്

    australia

    australia

    • News18
    • Last Updated :
    • Share this:
      നോട്ടിങ്ങ്ഹാം: ആവേശകരമായ പോരാട്ടത്തിനൊടുവിൽ വെസ്റ്റിൻഡീസിനെതിരെ ഓസ്ട്രേലിയക്ക് 15 റൺസ് വിജയം. തുടക്കക്കാർ തകർന്നടിഞ്ഞിട്ടും ധീരമായി പോരാടി 288 റൺസെന്ന മികച്ച സ്കോറിലെത്തിയ ഓസ്ട്രേലിയ, വീരോചിതമായി പോരാടിയ വിൻഡീസിനെ അവസാന ഓവറുകളിൽ തകർത്താണ് വിജയം സ്വന്തമാക്കിയത്.

      Also Read: 'വിരമിക്കരുതെന്ന് അന്ന് അപേക്ഷിച്ചതാണ്' എബി ഡിയെ ലോകകപ്പ് ടീമില്‍ നിന്ന് തഴഞ്ഞത് തന്നെയെന്ന് ദക്ഷിണാഫ്രിക്ക

      105 പന്തിൽ 68 റൺസ് നേടിയ ഹോപ്പാണ് വിൻഡീസിന്റെ ടോപ് സ്കോറർ. ക്യാപ്റ്റൻ ജെയ്സൺ ഹോൾഡർ 51 (57) റണ്‍സെടുത്തു. ഓസ്ട്രേലിയക്കായി മിച്ചൽ സ്റ്റാർക്ക് അഞ്ച് വിക്കറ്റ് നേടി. കുമ്മിൻസ് രണ്ട് വിക്കറ്റ് നേടിയപ്പോൾ സ്പിന്നർ സാംപ ഒരു വിക്കറ്റ് സ്വന്തമാക്കി.

      289 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ വിന്‍ഡീസിന് ഓപ്പണർ എവിൻ ലെവിസിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. അഞ്ച് പന്തിൽ ഒരു റണ്ണായിരുന്നു ലെവിസ് നേടിയത്. ഓപ്പണർമാരായ ക്രിസ് ഗെയ്ൽ 21 (17 ) റൺസെടുത്തു പുറത്തായി. രണ്ട് തവണ അമ്പയർ ഔട്ട് വിധിച്ചിട്ടും റിവ്യൂവിലൂടെ രക്ഷപ്പെട്ട ഗെയിൽ മൂന്നാം തവണ പുറത്താവുകയായിരുന്നു.

      നേരത്തെ സ്‌കോര്‍ ബോര്‍ഡില്‍ വെറും 38 റണ്‍സ് മാത്രമുള്ളപ്പോള്‍ നാല് വിക്കറ്റ് നഷ്ടപ്പെട്ടിട്ടും വിന്‍ഡീസിനെതിരെ മികച്ച ടോട്ടല്‍ കുറിക്കാൻ ഓസ്ട്രേലിയക്ക് കഴിഞ്ഞു. 49 ഓവറില്‍ 288 റണ്‍സെടുത്താണ് കങ്കാരുക്കള്‍ കൂടാരം കയറിയത്. 26 റണ്‍സെടുക്കുന്നതിനിടെ ഓപ്പണര്‍മാരെയും പിന്നാലെ ഖവാജയെയും മാക്‌സ്‌വെല്ലിനെയും നഷ്ടപ്പെട്ട ഓസീസിനെ മുന്‍ നായകന്‍ സ്മിത്തും കോള്‍ട്ടെര്‍നൈലും ചേര്‍ന്നാണ് കരകയറ്റിയത്.

      60 പന്തില്‍ നാല് സിക്‌സിന്റെയും എട്ട് ഫോറിന്റെയും അകമ്പടിയോടെ 92 റണ്‍സാണ് കോള്‍ട്ടെര്‍നൈല്‍ നേടിയത്. സ്മിത്ത് 103 പന്തില്‍ 7 ഫോറുകളുടെ അകമ്പടിയോടെ 73 റണ്‍സുമെടുത്തു. ഇരുവര്‍ക്കും പുറമെ 45 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ അലെക്‌സ് കാരി മാത്രമാണ് തിളങ്ങിയത്.

      ഓസീസ് നിരയില്‍ ആറ് താരങ്ങള്‍ക്ക് രണ്ടക്കം കാണാന്‍ കഴിഞ്ഞില്ലെന്നതും ശ്രദ്ധേയമാണ്. വിന്‍ഡീസിനായ് മൂന്നുവിക്കറ്റ് വീഴ്ത്തിയ കാര്‍ലോസ് ബ്രാത്‌വൈറ്റും രണ്ട് വീതം വിക്കറ്റ് വീഴ്ത്തിയ ഓഷോണ്‍ തോമസ്, കോട്ട്രെല്‍, റസല്‍ എന്നിവര്‍ മികച്ച ബൗളിങ് കാഴ്ചവെച്ചു.

      ബൗണ്ടറി ലൈനരകില്‍ വെച്ച് സ്മിത്തിന്റേതുള്‍പ്പെടെ രണ്ട് ക്യാച്ചുകളെടുത്ത കോട്ട്രെല്ലിന്റെ ഫീല്‍ഡിങ് മികവും ശ്രദ്ധേയമായിരുന്നു.
      First published: