നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • ICC World Cup 2019: കങ്കാരുക്കൾക്ക് മുന്നിൽ പാകിസ്ഥാൻ വീണു; തോൽവി 41 റൺസിന്

    ICC World Cup 2019: കങ്കാരുക്കൾക്ക് മുന്നിൽ പാകിസ്ഥാൻ വീണു; തോൽവി 41 റൺസിന്

    വാർണർക്ക് സെഞ്ചുറി, പാക് താരം മുഹമ്മദ് ആമിറിന് അഞ്ച് വിക്കറ്റ്

    • News18
    • Last Updated :
    • Share this:
      ടൗണ്‍ടണ്‍: പാകിസ്ഥാനെതിരായ മത്സരത്തിൽ ഓസ്ട്രേലിയക്ക് 41. റൺസ് വിജയം. 308 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ പാകിസ്ഥാൻ ഒരുഘട്ടത്തിൽ വിജയത്തിലേക്ക് മുന്നേറുന്നുവെന്ന് തോന്നിച്ചെങ്കിലും പിന്നീട് തോൽവി സമ്മതിക്കുകയായിരുന്നു.  അവസാന നിമിഷം വഹാബ് റിയാസിന്റെ തകർപ്പനടികൾ വീണ്ടും പാകിസ്ഥാന് വിജയപ്രതീക്ഷ നൽകിയിരുന്നു. എന്നാൽ 45ാം ഓവറിൽ  വഹാബ് റിയാസ് പുറത്തായതോടെ പാക് പ്രതീക്ഷകൾ അവസാനിച്ചു.

      ഇമാം ഉള്‍ ഹക്ക് 75 പന്തില്‍ 53 റണ്‍സ് നേടി. മുഹമ്മദ് ഹഫീസ് 46 റണ്‍സും ബാബര്‍ അസം 30 റണ്‍സും ഫഖര്‍ സമാന്‍, ഷൊയ്ബ് മാലിക് എന്നിവര്‍ റണ്ണൊന്നും എടുക്കാതെയും പുറത്തായി. കുമ്മിൻസ് മൂന്ന് വിക്കറ്റ് നേടി. മിച്ചൽ സ്റ്റാർക്കും റിച്ചാർഡ്സണും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

      സെഞ്ച്വറിയുമായി ഡേവിഡ് വാർണർ തിളങ്ങിയ മത്സരത്തിൽ ഓസീസ് നേടിയത് 49 ഓവറിൽ 307 റൺസ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്യേണ്ടിവന്ന ഓസീസിന് കരുത്തായത് ഓപ്പണർ ഡേവിഡ് വാർണറുടെ തകർപ്പൻ സെഞ്ച്വറിയായിരുന്നു. 111 പന്ത് നേരിട്ട വാർണർ 11 ഫോറിന്‍റെയും ഒരു സിക്സറിന്‍റെയും അകമ്പടിയോടെയാണ് 107 റൺസെടുത്തത്.

      ഓസീസിന് വേണ്ടി നായകൻ ആരോൺ ഫിഞ്ച് 82 റൺസെടുത്തു. ഫിഞ്ചും വാർണറും ചേർന്നുള്ള ഓപ്പണിങ് കൂട്ടുകെട്ട് 22.1 ഓവറിൽ 146 റൺസ് വാരിക്കൂട്ടിയതാണ് ഓസീസ് ഇന്നിംഗ്സിൽ നിർണായകമായത്. പാകിസ്ഥാനുവേണ്ടി മുഹമ്മദ് ആമിർ അഞ്ചു വിക്കറ്റെടുത്തു. ഷഹീൻ അഫ്രിദി രണ്ടുവിക്കറ്റ് നേടി. ആമിറിന്‍റെ തകർപ്പൻ പ്രകടനമാണ് ഓസീസിനെ തടഞ്ഞുനിർത്താൻ പാകിസ്ഥാൻ സഹായിച്ചത്.

      കഴിഞ്ഞ മത്സരത്തിൽ ഇന്ത്യയോട് പരാജയപ്പെട്ട ഓസീസ് മൂന്ന് ജയം സ്വന്തമാക്കിയപ്പോൾ നാലുകളിൽ ഒരു കളിമാത്രമാണ് പാകിസ്ഥാൻ ജയിച്ചത്.

      First published:
      )}