HOME » NEWS » Sports » ICC WORLD CUP 2019 BATSMEN STRUGGLE AS KIWIS REGISTER EASY VICTORY OVER INDIA IN WARM

ICC World Cup 2019 | ആദ്യ സന്നാഹമത്സരത്തില്‍ ഇന്ത്യയ്ക്ക് നാണംകെട്ട തോൽവി

180 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലാന്റിന് കെയിന്‍ വില്യംസണും റോസ് ടൈലറുമാണ് അനായാസമായി വിജയിപ്പിച്ചത്. കെയിന്‍ വില്യംസണ്‍ 67 റണ്‍സും റോസ് ടെയിലര്‍ 71 റണ്‍സും നേടി.

news18
Updated: May 25, 2019, 10:54 PM IST
ICC World Cup 2019 | ആദ്യ സന്നാഹമത്സരത്തില്‍ ഇന്ത്യയ്ക്ക് നാണംകെട്ട തോൽവി
180 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലാന്റിന് കെയിന്‍ വില്യംസണും റോസ് ടൈലറുമാണ് അനായാസമായി വിജയിപ്പിച്ചത്. കെയിന്‍ വില്യംസണ്‍ 67 റണ്‍സും റോസ് ടെയിലര്‍ 71 റണ്‍സും നേടി.
  • News18
  • Last Updated: May 25, 2019, 10:54 PM IST
  • Share this:
ക്രിക്കറ്റ് ലോകകപ്പിന് മുന്നോടിയായുള്ള ആദ്യ സന്നാഹ മത്സരത്തില്‍ ന്യൂസിലാന്റിനോട് ദയനീയമായി പരാജയപ്പെട്ട് ഇന്ത്യന്‍ ടീം. 180 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലാന്റിന് കെയിന്‍ വില്യംസണും റോസ് ടൈലറുമാണ് അനായാസമായി വിജയിപ്പിച്ചത്. കെയിന്‍ വില്യംസണ്‍ 67 റണ്‍സും റോസ് ടെയിലര്‍ 71 റണ്‍സും നേടി. 37.1 ഓവറില്‍ ന്യൂസിലാന്റ് വിജയ ലക്ഷ്യം മറികടന്നു. ഇന്ത്യക്കായി ബുംറ, ഹര്‍ദിക് പാണ്ഡ്യ, യുസ്‌വേന്ദ്ര ചവല്‍, ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതമെടുത്തു.

ആദ്യ ബാറ്റിങ്ങില്‍ ഇന്ത്യ 179ന് പുറത്തായിരുന്നു. 39.2 ഓവറിനുള്ളില്‍ ഇന്ത്യയ്ക്കു മടങ്ങേണ്ടി വന്നു. നാല് വിക്കറ്റ് വീഴ്ത്തിയ ട്രെന്‍ഡ് ബൗള്‍ട്ടാണ് ഇന്ത്യന്‍ ടീമിന്റെ പ്രതീക്ഷകള്‍ക്കു മങ്ങലേല്‍പ്പിച്ചത്. 54 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഹാര്‍ദ്ദിക്ക് പാണ്ഡ്യ 30 റണ്‍സെടുത്തു. കുല്‍ദീപ് യാദവുമായുള്ള ജഡേജയുടെ കൂട്ടുകെട്ടാണ് ഇന്ത്യയുടെ സ്‌കോര്‍ 150 കടത്തിയത്.

രോഹിത് ശര്‍മ്മ(2) ശിഖര്‍ ധവാന്‍(2) എന്നിവരെ ബോള്‍ട്ട് മടക്കി ഇന്ത്യക്ക് പ്രഹരമേല്‍പ്പിച്ചപ്പോള്‍ തന്നെ അപകടം മണത്തിരുന്നു. നാലാമനായി എത്തിയ ലോകേഷ് രാഹുലിനും ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ആറ് റണ്‍സെടുത്ത് മടങ്ങേണ്ടി വന്നു. മധ്യത്തില്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യ മാത്രമാണ് പിടിച്ചുനിന്നത്. വിരാട് കോഹ്ലി(18)എം.എസ് ധോണി(17). ജയിംസ് നിശവും മൂന്നുവിക്കറ്റെടുത്തു.

Also Read ടീമുകൾക്ക് മുന്നറിയിപ്പുമായി അഫ്ഗാൻ; പാകിസ്ഥാനെ അട്ടിമറിച്ചു

First published: May 25, 2019, 10:54 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories