നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ICC World Cup 2019: 'വീണ്ടും ചാഹല്‍' മില്ലറും വീണു; ദക്ഷിണാഫ്രിക്ക 135 ന് ആറ് എന്ന നിലയില്‍

  ICC World Cup 2019: 'വീണ്ടും ചാഹല്‍' മില്ലറും വീണു; ദക്ഷിണാഫ്രിക്ക 135 ന് ആറ് എന്ന നിലയില്‍

  മില്ലറെ സ്വന്തം പന്തില്‍ പിടിച്ച് പുറത്താക്കിയാണ് ചാഹല്‍ വിക്കറ്റ് നേട്ടം മൂന്നാക്കി ഉയര്‍ത്തിയത്

  INDia

  INDia

  • News18
  • Last Updated :
  • Share this:
   സതാംപ്ടണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യ പിടിമുറുക്കുന്നു. 135 റണ്‍സിനിടെ ദക്ഷിണാഫ്രക്കയക്ക് ആറ് വിക്കറ്റുകളാണ് നഷ്ടമായിരിക്കുന്നത്. യൂസവേന്ദ്ര ചാഹല്‍ മൂന്നും വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ജസ്പ്രീത് ബൂമ്ര രണ്ടും കുല്‍ദീപ് യാദവ് ഒന്നും വിക്കറ്റുകള്‍ നേടി.

   മുന്‍നിര തകര്‍ന്ന ടീമിനെ കരകയറ്റാന്‍ ശ്രമിക്കുകയായിരുന്ന ഡേവിഡ് മില്ലറെ (40 പന്തില്‍ 30) സ്വന്തം പന്തില്‍ പിടിച്ച് പുറത്താക്കിയാണ് ചാഹല്‍ വിക്കറ്റ് നേട്ടം മൂന്നാക്കി ഉയര്‍ത്തിയത്. മത്സരം 38 ഓവര്‍ പിന്നിടുമ്പോള്‍ 146 ന് 6 എന്ന നിലയലാണ് ദക്ഷിണാഫ്രിക്ക.

   Also Read: തങ്ങള്‍ക്ക് സ്‌റ്റെയിനിനെ നഷ്ടപ്പെടുത്തിയത് ഐപിഎല്‍; ഇന്ത്യന്‍ ലീഗിനെതിരെ ഡു പ്ലെസിസ്

   നേരത്തെ തുടക്കത്തിലെ ഓപ്പണര്‍മാരെ നഷ്ടമായ ദക്ഷിണാഫ്രിക്കയെ ഡു പ്ലെസിയും വാന്‍ ഡെര്‍ ഡസനും ചേര്‍ന്ന് കരകയറ്റാന്‍ ശ്രമിക്കുന്നതിനിടെ ചാഹലാണ് രണ്ടുപേരെയും പുറത്താക്കി ഇന്ത്യക്ക് വ്യക്തമായ ആധിപത്യം നല്‍കിയത്. 54 പന്തില്‍ 38 റണ്‍സെടത്ത ഡു പ്ലെസി നിലയുറപ്പിച്ചെന്ന് തോന്നിച്ച ഘട്ടത്തിലാണ് മടങ്ങിയത്.

   സ്‌കോര്‍ബോര്‍ഡില്‍ 11 റണ്‍സ് മാത്രമുള്ളപ്പോഴാണ് പ്രോട്ടീസിന് ആദ്യ വിക്കറ്റ് നഷ്ടമായത്. രണ്ടാം വിക്കറ്റ് വീണത് 24 റണ്‍സിനും. പിന്നീടങ്ങോട്ട് ഇന്ത്യന്‍ ബൗളര്‍മാര്‍ മത്സരം കൈപ്പിടിയിലൊതുക്കുകയായിരുന്നു.

   First published: