World Cup 2019:ദക്ഷിണാഫ്രിക്കയെ 104 റണ്‍സിന് തകര്‍ത്ത് ഇംഗ്ലണ്ട് തുടങ്ങി
World Cup 2019:ദക്ഷിണാഫ്രിക്കയെ 104 റണ്‍സിന് തകര്‍ത്ത് ഇംഗ്ലണ്ട് തുടങ്ങി
ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചര്‍ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി
england
Last Updated :
Share this:
ഓവല്‍: പന്ത്രണ്ടാം ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിന് 104 റണ്‍സ് ജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 312 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്സ് 207 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. 68 റണ്‍സെടുത്ത ക്വിന്റണ്‍ ഡീ കോക്കും 50 റണ്‍സെടുത്ത വാന്‍ഡര്‍ഡസനും പൊരുതി നോക്കിയെങ്കിലും മറ്റാര്‍ക്കും കാര്യമായ പിന്തുണ നല്കാന് കഴിഞ്ഞില്ല.
ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചര്‍ മൂന്നും പ്ലങ്കറ്റ്, ബെന്‍ സ്റ്റോക്സ് എന്നിവര്‍ രണ്ടുവീതവും വിക്കറ്റുകള്‍ വീഴ്ത്തി. ഓപ്പണറായി ഇറങ്ങി പരുക്കേറ്റ ഹാഷിം അംല പിന്നീട് വീണ്ടും ബാറ്റിങ്ങിനിറങ്ങിയെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ താരത്തിന് കഴിഞ്ഞില്ല.
നേരത്തെ ആദ്യം ബാറ്റുചെയ്തഇംഗ്ലണ്ട് നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 311 റണ്‍സ് നേടിയത്. ഇംഗ്ലണ്ടിനായി ബെന്‍സ്റ്റോക്സ് (89) ഇയാന്‍ മോര്ഗന് (57), ജോ റൂട്ട് (51). ജേസണ്‍ റോയ് (54) എന്നിവര്‍ ആതിഥേയര്‍ക്കായി അര്‍ധ സെഞ്ച്വറി നേടി.
ദക്ഷിണാഫ്രിക്കയ്ക്കായി എങ്കിടി മൂന്ന് വിക്കറ്റുകളും ഇമ്രാന് താഹിര്‍, കഗീസോ റബാഡ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.