• HOME
  • »
  • NEWS
  • »
  • sports
  • »
  • ICC Cricket World Cup 2019: ദക്ഷിണാഫ്രിക്കയ്ക്ക് കനത്ത തിരിച്ചടി; പ്രമുഖ താരം ലോകകപ്പിൽനിന്ന് പുറത്ത്

ICC Cricket World Cup 2019: ദക്ഷിണാഫ്രിക്കയ്ക്ക് കനത്ത തിരിച്ചടി; പ്രമുഖ താരം ലോകകപ്പിൽനിന്ന് പുറത്ത്

ICC World Cup 2019: ആദ്യ രണ്ടു മത്സരങ്ങളിലും കളിക്കാതിരുന്ന താരം ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ കളിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു...

South Africa Team

South Africa Team

  • News18
  • Last Updated :
  • Share this:
    ലോർഡ്സ്: ആദ്യ രണ്ടു മത്സരങ്ങളിലും തോറ്റ ദക്ഷിണാഫ്രിക്കയെ കൂടുതൽ പ്രതിസന്ധിയിലാക്കുന്ന വാർത്തയെത്തി. അവരുടെ സ്ട്രൈക്ക് ബൌളർ ഡെയ്ൽ സ്റ്റെയിന് പരുക്ക് കാരണം ഈ ലോകകപ്പ് നഷ്ടമാകും. തോളെല്ലിനേറ്റ പരുക്കാണ് സ്റ്റെയിന് ലോകകപ്പ് നഷ്ടമാക്കിയത്. ആദ്യ രണ്ടു മത്സരങ്ങളിലും കളിക്കാതിരുന്ന സ്റ്റെയിൻ ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ കളിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പരുക്ക് ഗുരുതരമായതിനാൽ ലോകകപ്പിൽനിന്ന് സ്റ്റെയിനെ ഒഴിവാക്കാൻ ടീം മാനേജ്മെന്‍റ് നിർബന്ധിതമാകുകയായിരുന്നു. സ്റ്റെയ്ന് പകരം ബുറാൻ ഹെൻഡ്രിക്ക്സിനെ ടീമിൽ ഉൾപ്പെടുത്താൻ ഐസിസി ഇവന്‍റ് ടെക്നിക്കൽ കമ്മിറ്റി അനുവദിച്ചിട്ടുണ്ട്. ഇടംകൈയൻ പേസറാണ് ഹെൻഡ്രിക്ക്സ്.

    തോളെല്ലിനേറ്റ പരുക്കിനെ തുടർന്ന് സ്റ്റെയിൻ ചികിത്സ തേടിയെങ്കിലും അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്തിയിരുന്നു. പരുക്ക് ഭേദമാകുമെന്ന പ്രതീക്ഷയിലായിരുന്നു ഇത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ചികിത്സ ഫലപ്രദമാകാത്തതിനെ തുടർന്നാണ് സ്റ്റെയിനെ ഒഴിവാക്കാൻ ദക്ഷിണാഫ്രിക്കൻ മാനേജ്മെന്‍റ് നിർബന്ധിതരായത്.

    ടീം ഇന്ത്യയുടെ പത്രസമ്മേളനം ബഹിഷ്ക്കരിച്ച് മാധ്യമങ്ങൾ- കാരണം ഇതാണ്!


    സ്റ്റെയിനിന്‍റെ അഭാവത്തിൽ ദക്ഷിണാഫ്രിക്കൻ ബൌളിങ് ആക്രമണം ദുർബലമാണെന്ന് ബംഗ്ലാദേശിനെതിരായ മത്സരത്തിലൂടെ വ്യക്തമായിരുന്നു. ഉദ്ഘാടന കളിയിൽ ഇംഗ്ലണ്ടിനോടും പിന്നീട് ബംഗ്ലാദേശിനോടും തോറ്റതോടെ ഈ ലോകകപ്പിൽ ദക്ഷിണാഫ്രിക്കയുടെ സാധ്യതകൾക്ക് മങ്ങലേറ്റിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സ്റ്റെയിൻ പുറത്താകുന്നത്. കൂടാതെ മറ്റൊരു യുവ പേസറായ ലുങ്കി എൻഗിഡിക്ക് ബംഗ്ലാദേശിനെതിരെ പരുക്കേറ്റതും അവർക്ക് തിരിച്ചടിയായിട്ടുണ്ട്.
    First published: